മദ്യപിച്ചെത്തി കയറിപ്പിടിച്ച മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി.അസമിലെ ദിബ്രുഗഡിലെ ജില്ലയിലെ ഖോവാങ് ഗ്രാമത്തിലാണ് സംഭവം.
35 കാരനായ മകൻ ബാബ ഗൊഗോ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 55 കാരിയായ ഇയാളുടെ മാതാവ് കഞ്ജുലത ഗൊഗോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിന്റെ മരണശേഷം മകൻ ബാബ ഗൊഗോയിയില്‍ നിന്ന് നിരന്തരം മാനസികവും ശാരീരികവുമായ പീഡനം നേരിട്ടതായി ഇവർ പലതവണ പരാതിപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
കഴിഞ്ഞി ദിവസും മകൻ മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ചു. ഇതോടെയാണ് സഹികെട്ട് അമ്മ മകനെ അടുക്കളയില്‍ നിന്നും വാക്കത്തി എടുത്ത് വെട്ടിയതെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം മാതാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കഞ്ജുലതയ്ക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് ദിബ്രുഗഡ് ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സിസല്‍ അഗർവാള്‍ പറഞ്ഞു.