Month: April 2024

  • Sports

    ബ്ലാസ്റ്റേഴ്സിന് നോര്‍ത്ത് ഈസ്റ്റിനോടും തോല്‍വി; ഹൈദരാബാദിനോടെങ്കിലും തോൽക്കരുതേയെന്ന് ആരാധകർ

    ഗുവാഹത്തി: ഐഎസ്‌എല്ലില്‍ അവസാനമില്ലാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ  തോല്‍വികള്‍. ലീഗില്‍  ആദ്യ ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീം രണ്ടാം ഘട്ടത്തില്‍ പതറുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തില്‍ ഇന്നലെ നോർത്ത് ഈസ്റ്റിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് 2-0 എന്ന നിലയിലാണ്  കീഴടങ്ങിയത്. അവസാന എട്ടുമിനിറ്റിലായിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ടു ഗോളുകളും.84-ാം മിനിറ്റില്‍ നെസ്റ്റർ ആല്‍ബിയാക്കും ഇൻജുറി ടൈമില്‍ മലയാളി താരം ജിതിൻ എം.എസുമാണ് നോർത്ത് ഈസ്റ്റിനായി സ്കോർ ചെയ്തത്.ഇതോടെ 20 മത്സരങ്ങളില്‍നിന്ന് 23 പോയിന്‍റുകള്‍ നേടി നോർത്ത് ഈസ്റ്റ് ഏഴാമതെത്തി. അതേസമയം ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളി മഞ്ഞപ്പട ആരാധകർ രംഗത്തെത്തി. ഹൈദരാബാദിനോടെങ്കിലും തോൽക്കരുതേയെന്നാണ്  ആവശ്യം.നിലവിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമാണ് മുൻ ഐഎസ്‌എൽ ജേതാക്കൾ കൂടിയായ ഹൈദരാബാദ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഹൈദരാബാദുമായാണ്.ഈ മാസം 12നാണ് മത്സരം.സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ അവസാന ലീഗ് മത്സരം കൂടിയാണിത്.

    Read More »
  • Sports

    42 പന്തിൽ 69 റൺസുമായി സഞ്ജു സാംസൺ; തുടർച്ചയായ നാലാമത്തെ വിജയവുമായി രാജസ്ഥാൻ റോയൽസ് 

    ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റോയല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ വിജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. ആര്‍സിബി ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍  രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. സെഞ്ച്വറിയുമായി ജോസ് ബട്ട്ലർ ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണും ഉറച്ച പിന്തുണ നൽകി.ജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ സിക്‌സർ അടിച്ചാണ് ബട്ട്ലർ വിജയം ആഘോഷിച്ചത്. ഈസമയം ബട്ട്ലർ സെഞ്ച്വറിക്ക് ആറ് റൺസ് അകലെയായിരുന്നു. അവിടെ നിന്നാണ് സിക്‌സർ അടിച്ച് തന്റെ സെഞ്ച്വറിയും ടീമിന്റെ ജയവും ഇംഗ്ലീഷ് ബാറ്റർ നേടിയെടുത്തത്. ബട്ട്ലറിന് ഉറച്ച പിന്തുണ നൽകിയ സഞ്ജു സാംസൺ 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും സഹിതം 69 റണ്‍സെടുത്താണ് മടങ്ങിയത്. അതേസമയം ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4000 റണ്‍സ് പിന്നിട്ട എലൈറ്റ് ബാറ്റർമാരുടെ പട്ടികയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ഇടംപിടിച്ചു.…

    Read More »
  • NEWS

    ഊര്‍ജ്ജം ഉള്ളിലുണ്ട്, അത് ഉപയോഗിക്കുക; വിജയം ഉറപ്പ്

    വെളിച്ചം       തനിക്ക് ഒരു കാര്യത്തിലും ഉത്സാഹമില്ല എന്നതായിരുന്നു അയാളുടെ പരാതി. പരിഹാരം തേടി പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു. കുറെ പ്രഭാഷണങ്ങള്‍ കേട്ടു. മോട്ടിവേഷന്‍ വീഡിയോകള്‍ കണ്ടു. സുഹൃത്തുക്കളോടപേക്ഷിച്ചു, തന്നെ പ്രോത്സാഹിപ്പിക്കണമെന്ന് . പക്ഷേ, ഒരു പ്രയോജനവും ഉണ്ടായില്ല. അയാള്‍ ഡോക്ടറോട് തന്റെ അവസ്ഥ വിവരിച്ചു. എല്ലാം കേട്ട ശേഷം ഡോക്ടര്‍ പറഞ്ഞു: “മറ്റാരെങ്കിലും പ്രോത്സാഹിപ്പിക്കുമെന്ന് കരുതിയാല്‍ ആരും ഒന്നും ചെയ്യില്ല. ഇപ്പോല്‍ തല്‍ക്കാലം നിങ്ങൾ ഒരു പോയി ഒരു കാപ്പി കുടിക്കൂ, എന്തുവന്നാലും ചെയ്യുമെന്ന് തീരുമാനിക്കുക. തുടരുക.. അത്രതന്നെ…!” എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുളളവര്‍ നൂറ് പ്രശ്‌നങ്ങള്‍ക്കിടയിലും അത് ചെയ്യും. പക്ഷേ, ഒന്നും ചെയ്യാനാഗ്രഹമില്ലാത്തവര്‍ നൂറ് അനുകൂലഘടകങ്ങള്‍ ഉണ്ടെങ്കിലും ചെയ്യാതിരിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തും. പ്രചോദനത്തേക്കാള്‍ പ്രധാനം തീരുമാനമാണ്. നേടണമെന്ന് വാശിയില്ലാത്തവര്‍ ചെറിയ പ്രശ്‌നങ്ങളില്‍ പോലും തട്ടിവീഴും. പക്ഷേ, തുടരണമെന്നാണ് ആഗ്രഹമെങ്കില്‍ എത്ര പ്രതിസന്ധിയിലും അവര്‍ അത് തുടങ്ങുകയും തുടരുകയും ചെയ്യും. ആരേയും ഉത്തേജിപ്പിക്കാന്‍ ഒന്നും ഉടലെടുക്കുന്നില്ല. മുന്നില്‍ ചിലത്…

    Read More »
  • Movie

    100 കോടിയില്‍ തിളങ്ങി ആടുജീവിതം അതും ഒരാഴ്ച്ച പിന്നിടുമ്പോള്‍! ഇത് റെക്കോര്‍ഡ് നേട്ടം

    പുതു റെക്കോര്‍ഡ് സൃഷ്ട്ടിച്ചിരിക്കുകയാണ് ബ്ലെസി, പൃഥ്വിരാജ് കൂട്ടുകെട്ടിലെ ആടുജീവിതം , ചിത്രം റിലീസ് ചെയ്യ്തു ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ 100 കോടി തിളക്കത്തില്‍ ആടുജീവിതം റെക്കോര്‍ഡ് സൃഷ്ട്ടിക്കുകയാണ്, ഇത് മലയാള സിനിമയുടെ അഭിമാന നേട്ടമെന്ന് തന്നെ പറയാം. ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ മലയാള ചിത്രമെന്ന് പേര് വാങ്ങിയിരിക്കുകയാണ് ആടുജീവിതം. ഈ വര്ഷത്തെ മലയാള ത്തില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. വിദേശത്തെ റംസാന്‍ സീസണിന് പോലും ബാധിക്കാതെയാണ് ചിത്രത്തിന് നല്ലൊരു കളക്ഷന്‍ ലഭിക്കുന്നത്. മറ്റു ഭാഷ ചിത്രങ്ങളുടെ അഡ്വാന്‍സ് ബുക്കിങ്ങിലും മറികടന്ന് ഇന്ത്യയില്‍ തന്നെ ഒന്നാസ്ഥാനത്ത് എത്തിയിരുന്നു ആടുജീവിതം, കരീന കപൂര്‍, തബു എന്നിവര്‍ അഭിനയിച്ച ക്രൂ എന്ന ചിത്രവും അനുപമ പരമേശ്വരന്റെ ടില്ലു സ്‌ക്വയറും പിന്നെ ഹോളിവുഡ് ചിത്രമായ ഗോഡ്സില്ല എക്‌സ് കോങ്ങ്,തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി കൊണ്ടാണ് ഇപ്പോള്‍ ആടുജീവിതത്തിന്റെ രണ്ടാം ആഴ്ച്ചയിലേക്കുള്ള കുതിപ്പ് തുടരുന്നത് ഫെബ്രുവരിയിലറിങ്ങിയ പ്രേമലു, മഞ്ഞുമലും മികച്ച കളക്ഷന്‍ നേടിയതിന് പിന്നാലെയാണ് ആടുജീവിതം…

    Read More »
  • Crime

    ഇരുപത്തിയാറുകാരിയുടെ മൃതദേഹം അലമാരയില്‍; പങ്കാളിക്കായി പൊലീസ് അന്വേഷണം

    ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷനിലായിരുന്ന ഇരുപത്തിയാറുകാരിയുടെ മൃതദേഹം താമസ സ്ഥലത്തെ അലമാരയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഇവിടെയാണ് പങ്കാളിക്കൊപ്പം ഈ യുവതി താമസിച്ചിരുന്നത്. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മകളെ ബന്ധപ്പെടാന്‍ കുറച്ചുദിവസങ്ങളായി ശ്രമിക്കുന്നുണ്ടെന്നും സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അലമാരയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കാളിയായ ഗുജറാത്ത് സൂറത്ത് സ്വദേശിയെ കാണാനില്ലെന്നാണ് വിവരം. മകളെ പങ്കാളി കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. പൊലീസ് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ലിവ്-ഇന്‍ ബന്ധം വേര്‍പിരിഞ്ഞാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി ഉത്തരവ്. നിയമപരമായി വിവാഹിതരല്ലെങ്കിലും, പുരുഷനൊപ്പം ഗണ്യമായ കാലയളവില്‍ താമസിക്കുന്ന സ്ത്രീക്ക് വേര്‍പിരിയലിനു ശേഷം ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന്…

    Read More »
  • India

    ലിവ്-ഇന്‍ ബന്ധം പിരിഞ്ഞാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി

    ന്യൂഡല്‍ഹി: ലിവ്-ഇന്‍ ബന്ധം വേര്‍പിരിഞ്ഞാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി. നിയമപരമായി വിവാഹിതരല്ലെങ്കിലും, പുരുഷനൊപ്പം ഗണ്യമായ കാലയളവില്‍ താമസിക്കുന്ന സ്ത്രീക്ക് വേര്‍പിരിയലിനു ശേഷം ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി അറിയിച്ചു. ലിവ്-ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന നിര്‍ണായക വിധിയാണ് കോടതി പുറത്തുവിട്ടത്. ലിവ് ഇന്‍ റിലേഷനിലുണ്ടായിരുന്ന യുവതിക്ക് പ്രതിമാസം 1500 രൂപ നല്‍കണമെന്ന വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവാവ് നല്‍കിയ ഹരജിയിലാണ് ഹൈകോടതി വിധി. സ്ത്രീയും പുരുഷനും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ പരിഗണിച്ച കോടതി, ദമ്പതികള്‍ ഒരുമിച്ച് ജീവിച്ചതിന് തെളിവുണ്ടെങ്കില്‍ ജീവനാംശം നിഷേധിക്കാനാവില്ലെന്ന് പറഞ്ഞു. ബന്ധത്തില്‍ കുട്ടിയുണ്ടെങ്കില്‍ സ്ത്രീയുടെ ജീവനാംശ അര്‍ഹത കൂടുതല്‍ ദൃഢമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലിവിങ് ടുഗെദറായി ജീവിക്കുന്നവരും അതിന് തയ്യാറെടുക്കുന്നവരും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രജ്സിറ്റര്‍ ചെയ്യണമെന്നും അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നുമുള്ള വിചിത്ര നിയമം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ വേറിട്ട വിധി…

    Read More »
  • Kerala

    കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറി; ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു

    കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോട്ടയം യുഡിഎഫില്‍ പൊട്ടിത്തെറി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. മോന്‍സ് ജോസഫിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ഏകാധിപത്യ പ്രവണതയും മൂലം പാര്‍ട്ടിയില്‍ വലിയ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിനെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചശേഷം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മോന്‍സ് ജോസഫ് ഇടപെട്ട് മാറ്റിനിര്‍ത്തുകയായിരുന്നു. സ്ഥാനാര്‍ത്ഥി നോമിനേഷന്‍ കൊടുക്കുന്ന വേളയില്‍ മോന്‍സ് ജോസഫ് ഇടപെട്ട് പാര്‍ട്ടി ജില്ലാ പ്രസിഡന്റായ തന്നെ ഒഴിവാക്കുകയും മറ്റാളുകളെ പകരം കയറ്റുകയും ചെയ്തുവെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തുന്നതിനെതിരെ പിജെ ജോസഫിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. കോട്ടയം ലോക്സഭ സീറ്റില്‍ മത്സരിക്കാന്‍ സജി മഞ്ഞക്കടമ്പില്‍ ആഗ്രഹം…

    Read More »
  • Crime

    ജോലിയില്‍ സമ്മര്‍ദം; സഹപ്രവര്‍ത്തകനെ റോഡില്‍ ക്രൂരമായി മര്‍ദിച്ചു, ക്വട്ടേഷന്‍ടീമടക്കം 5 പേര്‍ അറസ്റ്റില്‍

    ബംഗളൂരു: വാടകഗുണ്ടകളുടെ സഹായത്തോടെ സഹപ്രവര്‍ത്തകനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ അറസ്റ്റില്‍. ബംഗളൂരുവിലെ പാലുല്‍പന്ന നിര്‍മാണ കമ്പനിയിലെ ജീവനക്കാരായ ഉമാശങ്കര്‍, വിനേഷ് എന്നിവരും മൂന്ന് വാടകഗുണ്ടകളുമാണ് അറസ്റ്റിലായത്. ഇവരുടെ സഹപ്രവര്‍ത്തകന്‍ സുരേഷിനാണ് മര്‍ദനമേറ്റത്. ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലുല്‍പ്പന്ന നിര്‍മാണ കമ്പനിയിലെ ഓഡിറ്ററാണ് മര്‍ദനമേറ്റ സുരേഷ്. ഓഫീസില്‍ സുരേഷുമായുള്ള അഭിപ്രായവ്യത്യാസമാണ് വാടകഗുണ്ടകളെ ഒപ്പംകൂട്ടി അക്രമം നടത്താന്‍ പ്രേരകമായതെന്ന് പോലീസ് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട് സുരേഷ് തങ്ങള്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്താറുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഉമാശങ്കറും വിനേഷും പോലീസിനോട് പറഞ്ഞു. സുരേഷിനെ സഹപ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്ന് നടുറോഡില്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഒരു കാറിലെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നത്. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ എക്സില്‍ ഈ വീഡിയോ പങ്കുവെച്ചതോടെയാണ് ബംഗളൂരു പോലീസ് വിഷയത്തില്‍ ഇടപെട്ടത്. മര്‍ദ്ദനമേറ്റ സുരേഷിനെ കണ്ടെത്തിയ പോലീസ് അദ്ദേഹത്തില്‍നിന്ന് പരാതി എഴുതിവാങ്ങി. തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

    Read More »
  • India

    കോണ്‍ഗ്രസിന്റേത് ലീഗിന്റെ പ്രകടനപത്രികയെന്ന് മോദി; മോദിക്ക് ചരിത്രമറിയില്ലെന്ന് കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റേത് മുസ്ലിം ലീഗിന്റെ പ്രകടനപത്രികയെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരകാലത്തെ ലീഗ് ആശയങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്. രാജ്യഹിതത്തിനായുള്ള നയങ്ങളോ പുരോഗതിക്കായുള്ള വീക്ഷണമോ പ്രകടനപത്രികയില്‍ ഇല്ല. ലീഗിന്റെ ആശയങ്ങള്‍ കഴിഞ്ഞാല്‍ ഇടതിന്റെ ആശയങ്ങള്‍ക്കാണ് മേധാവിത്തമെന്നും മോദി ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തിലായിരുന്നു മോദിയുടെ ആരോപണങ്ങള്‍. ബിജെപി സര്‍ക്കാര്‍ യാതൊരു വേര്‍തിരിവുമില്ലാതെയാണ് രാജ്യം ഭരിക്കുന്നത്. എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇടയിലേക്ക് സര്‍ക്കാര്‍ പദ്ധതികള്‍ എത്തിച്ചേരണമെന്നാണ് ആഗ്രഹമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി തൊട്ടടുത്ത ദിവസമാണ് മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, നരേന്ദ്ര മോദിക്ക് ചരിത്രമറിയില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ജനക്ഷേമ പദ്ധതികള്‍ക്കാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

    Read More »
  • India

    വോട്ട് ചോദിച്ച്‌ ബിജെപിക്കാർ തങ്ങളുടെ ഗ്രാമങ്ങളില്‍ കാലു കുത്തരുതെന്ന് പഞ്ചാബിലെ കർഷകർ

    അമൃത്സർ: വോട്ട് ചോദിച്ച്‌ ബിജെപിക്കാർ തങ്ങളുടെ ഗ്രാമങ്ങളില്‍ കാലു കുത്തരുതെന്ന് പഞ്ചാബിലെ കർഷകർ. പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായാണ്  തങ്ങളുടെ നയം കർഷകർ വ്യക്തമാക്കിയത്. സ്ഥാനാർത്ഥികള്‍ വോട്ട് ചോദിച്ചെത്തുന്ന വഴികള്‍ അടച്ചാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്. ജൂണ്‍ 1 നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുക. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ . തങ്ങളുടെ ഗ്രാമങ്ങളിലേക്കുള്ള പ്രധാന വഴികള്‍ അടച്ചുകൊണ്ടാണ് കർഷകർ പ്രതിഷേധിച്ചത്. ശംഭു, കനൗരി തുടങ്ങിയ ഗ്രാമങ്ങളുടെ അതിർത്തികൾ  അടച്ചാണ്  കർഷക പ്രതിക്ഷേധം.

    Read More »
Back to top button
error: