CrimeNEWS

പ്രളയകാലത്തെ ‘നന്മമരം’ ജൈസല്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലും പ്രതി; തിരുവനന്തപുരത്തെ ജയിലില്‍നിന്ന് അറസ്റ്റ് ചെയ്ത് കരിപ്പൂര്‍ പോലീസ്

മലപ്പുറം: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസലിനെ (37) സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലാണ് അറസ്റ്റ്.

ഈ കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലിലെത്തിയത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.

Signature-ad

2018 ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ ശ്രദ്ധ നേടിയത്. ഇതുവഴി വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തിരുന്നു.

Back to top button
error: