അമ്പത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ് മോദിയുടെ പഴയ ഗ്യാരണ്ടികൾ നിറവേറ്റുന്നതും കാത്തെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ആ ദിനങ്ങളിൽ എ.ടി.എമ്മിന് മുന്നിൽ പകലന്തിയോളം ക്യൂ നിന്ന നാട്ടുകാരെ പ്രചോദിപ്പിച്ചത് കള്ളപ്പണക്കാരുടെ ദാരുണമായ തകർച്ചയും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരാനിരിക്കുന്ന 15 ലക്ഷം രൂപയുമായിരുന്നു എന്നതും രഹസ്യമല്ല. കള്ളപ്പണക്കാരുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതിനു ശേഷം അഞ്ച് ദിവസം കഴിഞ്ഞ് 2016 നവംബർ 13-ന് ഗോവയിൽവെച്ച് വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് മോദിജി നടത്തിയ പ്രസംഗം ഓർമ്മിയില്ലേ!
”വെറും 50 ദിവസമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഡിസംബർ 30-ന് ശേഷവും പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെങ്കിൽ രാജ്യം തീരുമാനിക്കുന്ന ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറാണ്.”
‘കഴിഞ്ഞ പത്തുവർഷമായി ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായി ജീവിക്കുന്നത് ആരാകും ? യാതൊരു സംശയവുമില്ല, അത് പശുവാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കു ചെയ്യാൻ സാധിക്കാത്ത കാര്യങ്ങള്‍ പശുവിന് ചെയ്യാൻ കഴിയും.
അതുപോലുള്ള ഒരു ഭ്രമകല്പനയിതാ ഗുജറാത്തിലെ ഒരു ന്യായാധിപൻ വിശ്വസിക്കുന്നു, ഗോവധം അവസാനിച്ചാല്‍ ലോകത്തെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന്. പശുക്കടത്തിന് അറസ്റ്റിലായ മുഹമ്മദ് അമീന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ടാണ് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസിന്റെ ഈ പരാമാർശം. ലോകത്തിലെ പ്രശ്നങ്ങളുടെ മുഴുവൻ കാരണവും ഗോവധമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
”പശുവിന്റെ ഒരു തുള്ളി രക്തം വീഴാത്ത ദിവസം ഭൂമിയിലെ പ്രശ്നങ്ങള്‍ മുഴുവൻ അവസാനിക്കും. മനുഷ്യരില്‍ കോപം വർധിക്കുന്നത് പശുക്കളെ കൊല്ലുന്നതിനാലാണ്. പശുക്കളുടെ സന്തോഷം നഷ്ടമാകുമ്ബോള്‍ സമ്ബത്തും സ്വത്തും നഷ്ടമാകും.” -ന്യായാധിപൻ പറയുന്നു.
എന്തുകൊണ്ടാണ് ആയിരം കോടി ചെലവഴിച്ച് ഒരു പശുവിന്റെ പ്രതിമ ഗുജറാത്തില്‍ നിർമിക്കാത്തത്?.പശുവിന് വോട്ടില്ല എന്നതുതന്നെയാണ് അതിന്റെ ഉത്തരം !