KeralaNEWS

മെയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം ജംഗ്ഷൻ  ഒഴിവാക്കും 

കോട്ടയം: മെയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് ഒഴിവാക്കി നോർത്ത് വഴി ആയിരിക്കും സർവീസ് നടത്തുക.
16302 തിരുവനന്തപുരം – ഷൊർണൂർ വേണാട്    ഇനി മുതൽ എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിലെ ഓരോ സ്റ്റേഷനിലും പുതിയ സമയക്രമം പ്രകാരം നേരത്തെ എത്തിച്ചേരുന്നതാണ്
തിരിച്ച്16301 ഷൊർണുർ – തിരുവനന്തപുരം വേണാട് എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും ഇനിമുതൽ നേരത്തെ എത്തിച്ചേരുന്നതാണ്.
എറണാകുളം ജംഗ്ഷനിൽ നടക്കുന്ന പണികളുടെ ഭാഗമായി താത്കാലികമായി ജംഗ്ഷൻ ഒഴിവാക്കുന്നതായി നോട്ടിഫിക്കേഷനിൽ പറയുന്നുണ്ടെങ്കിലും ടൈം പീരിയഡ് സൂചിപ്പിക്കാത്തതിനാൽ ഈ സമയക്രമവും ജംഗ്ഷൻ ഒഴിവാക്കുന്നതും സ്ഥിരമാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: