IndiaNEWS

മുംബൈ ഭീകരാക്രമണക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം ബി.ജെ.പി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരന്ന ഉജ്ജ്വല്‍ നികം ബി.ജെ.പി സ്ഥാനാര്‍ഥി. മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. വര്‍ഷ ഗെയ്ക്വാദ് ആണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

സിറ്റിങ് എം.പി പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്ജ്വല്‍ നികമിനെ സ്ഥാനാര്‍ഥിയാക്കിയത്. അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകളാണ് പൂനം. കഴിഞ്ഞ രണ്ടുതവണയായി ഇവിടെനിന്ന് വിജയിച്ച ഇവര്‍ക്ക് ഇത്തവണ വിജയസാധ്യതയില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

Signature-ad

1993ലെ മുംബൈ സ്ഫോടനം, ഗുല്‍ഷന്‍ കുമാര്‍ കൊലപാതക്കേസ്, പ്രമോദ് മഹാജന്റെ കൊലപാതകം, 2013ലെ മുംബൈ കൂട്ടബലാത്സംഗക്കേസ് തുടങ്ങിയ നിരവധി കേസുകളില്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്. 2016ല്‍ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു.

മുംബൈ ഭീകരാക്രമണക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വല്‍ നികം ബി.ജെ.പി സ്ഥാനാര്‍ഥി.

 

 

Back to top button
error: