ന്യൂഡൽഹി:ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് സൂചന.ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ ബി ജെ പി പരമാവധി 210-215 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2004ലെ പൊതുതെരഞ്ഞെടുപ്പിൻ്റെ ആവർത്തനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
എട്ട് വർഷത്തെ ഭരണത്തിന് ശേഷം ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നത് 2004 ലാണ്. അത് ഇത്തവണയും ആവർത്തിക്കുമെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്.
മോദിയുടെ മുസ്ലീം/ന്യൂനപക്ഷ വിരുദ്ധ ധ്രുവീകരണം, അധികാരത്തിൻ്റെ അഹങ്കാരം, കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ തകർക്കുന്നതിലും അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിലും പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തിയതുമായ പ്രധാനമന്ത്രിയുടെ തന്ത്രപരമായ മണ്ടത്തരം തുടങ്ങിയവയെല്ലാം ബി ജെ പിക്ക് തിരിച്ചടി നല്‍കാന്‍ പോകുന്ന കാരണങ്ങളാണെന്നാണ് വിലയിരുത്തലുകൾ.