IndiaNEWS

ബി.ജെ.പിക്ക് 200 സീറ്റ് പോലും കിട്ടില്ലെന്ന് ആര്‍.എസ്.എസ് സര്‍വേ

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 200 സീറ്റ് പോലും ലഭിക്കില്ലെന്നാണ് ആർ.എസ്.എസ്സിന്‍റെ ആഭ്യന്തര സർവേയില്‍ ലഭിച്ച ഫലമെന്ന് കോണ്‍ഗ്രസ് നേതാവും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ.

കർണാടകയില്‍ ബി.ജെ.പിക്ക് എട്ട് നിലയിൽ പൊട്ടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.കർണാടകയില്‍ പതിനഞ്ചോളം സീറ്റില്‍ ബി.ജെ.പിയില്‍ തമ്മിലടിയാണ്. പിന്നെങ്ങനെ അവർക്ക് വിജയിക്കാനാകും. ബി.ജെ.പിയെ ശുദ്ധീകരിക്കണമെന്ന് മുതിർന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക ഖാർഗെ ചൂണ്ടിക്കാട്ടി.

Signature-ad

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഭ്യന്തരമന്ത്രിയല്ലെന്നും തെറ്റിദ്ധരിപ്പിക്കല്‍ മന്ത്രിയാണെന്നും അദ്ദേഹം വിമർശിച്ചു. വരള്‍ച്ചാ ദുരിതാശ്വാസം തേടി പ്രപ്പോസല്‍ സമർപ്പിക്കുന്നതില്‍ കർണാടക സർക്കാർ വീഴ്ചവരുത്തിയെന്ന ഷായുടെ പ്രസ്താവന നുണയാണെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.

കർണാടകയില്‍ 28 ലോക്സഭ സീറ്റുകളാണുള്ളത്. മുഴുവൻ സീറ്റും വിജയിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 25 സീറ്റില്‍ ജയിച്ചിരുന്നു.എന്നാലിപ്പോൾ കാലാവസ്ഥ വേറെയാണെന്നും ഖാർഗെ പറഞ്ഞു.

Back to top button
error: