കോയമ്ബത്തൂരിലുണ്ടായ വാഹനാപകടത്തില്‍ വാടാനപ്പിള്ളി സ്വദേശിനി മരിച്ചു. നടുവില്‍ക്കര വൈലി അമ്ബലത്തിന് സമീപം താമസിക്കുന്ന ഒളാട്ട് മണികണ്ഠൻ – ബിന്ദു ദമ്ബതികളുടെ മകള്‍ മനീഷ(24) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയില്‍ ജോലി സ്ഥലത്ത് നിന്ന് സ്കൂട്ടറില്‍ താമസ സ്ഥലത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം. മനീഷ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് നാട്ടില്‍ വരാനിരിക്കെയാണ് അപകടം.