KeralaNEWS

പത്തനംതിട്ടയിൽ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം: എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചതിന് എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്.

കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയും എബിവിപി നേതാവുമായ അശ്വിൻ പ്രദീപിനെതിരെയാണ് പരാതി.പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ലൈംഗിക അതിക്രമം കാണിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.

 കോളേജിലെ വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അശ്വിൻ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

Back to top button
error: