കുമ്പളങ്ങയുടെ ആകൃതിയുള്ള മുറിച്ചാൽ മത്തങ്ങയോടു സാമ്യമുള്ള, പപ്പായയുടെ രുചിയുമായി സാമ്യമുള്ള ഒരു പഴമാണ് മസ്ക്മെലൺ അഥവാ ഷമാം.മലയാളത്തിൽ ഇതിന് തയ്ക്കുമ്പളം എന്നു പറയും.
നമ്മുടെ നാട്ടിൽ അധികമാർക്കും ഈ പഴത്തിന്റെ പോഷക ഗുണങ്ങളെപ്പറ്റി അറിയില്ല. അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഇത് വാങ്ങിക്കഴിക്കും വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ പഴങ്ങളിലൊന്നാണിത്.
ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം ധാതുക്കൾ, ജീവകം എ, പൊട്ടാസ്യം, ഭക്ഷ്യ നാരുകൾ എന്നിവയാൽ സമ്പന്നമാണ്.
ഷമാമിന്റെ ആരോഗ്യ ഗുണങ്ങൾക്കെല്ലാം കാരണം അതിലടങ്ങിയ പോഷകങ്ങൾ ആണ്. ജീവകം എ, ബി, സി, ധാതുക്കളായ മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിവ ഇതിലുണ്ട്. കൊളസ്ട്രോൾ ഒട്ടും ഇല്ല എന്നു മാത്രമല്ല കൂടിയ അളവിൽ ബി കോംപ്ലക്സുകളായ B1 (തയാമിൻ), B3 (നിയാസിൻ) B5 (പാന്തോതെനിക് ആസിഡ്), B6 (പിരിഡോക്സിൻ) എന്നിവയും ഉണ്ട്.
100 ഗ്രാം ഷമാമിൻ34 കിലോ കലോറി അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമായ അത്രയും ജീവകം എ യും ഇതിലുണ്ട്. ജീവകം സി യും ധാരാളം ഇതിലുണ്ട്. ഫോളേറ്റിന്റെ ഉറവിടമാണ് ഈ പഴം ഉത്കണ്ഠ, ഉറക്കമില്ലായ്മ ഹൃദയധമനികളുടെ കട്ടി കൂടൽ ഇതെല്ലാം തടയുന്ന ലിപ്പിഡ് ആയ myoiositol ഉം ഷമാമിൽ ഉണ്ട്.
രുചിയോടൊപ്പം ആരോഗ്യവും ഏകുന്ന മസ്ക്മെലൺ അഥവാ ഷമാം ഈ വേനൽക്കാലത്തു പതിവാക്കാൻ ഇനി മടിക്കേണ്ട.