Month: March 2024

  • India

    വീട്ടുകാർ അറിയാതെ റോഡിലേക്കിറങ്ങിയ മൂന്ന് വയസുകാരന് ഓട്ടോയിടിച്ച്‌ ദാരുണാന്ത്യം

    മംഗളൂരു: വീട്ടില്‍ നിന്നും റോഡിലേയ്ക്ക് ഓടിയ കുഞ്ഞിന് ഓട്ടോ ഇടിച്ച്‌ ദാരുണാന്ത്യം. ദക്ഷിണ കന്നട ജില്ലയിയിലെ ബെല്‍ത്തങ്ങാടി പനകാജെ മുണ്ടാടിയില്‍ ചന്ദ്രശേഖറിന്‍റെയും ഉഷയുടേയും മകൻ കൗശിക് (മൂന്ന്) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ഉജ്റെയിലെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

    Read More »
  • LIFE

    ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ഇത്രയും പണമോ? തുടര്‍പരാജയങ്ങള്‍ക്കിടെ നയന്‍താര വാങ്ങിയ തുക

    തെന്നിന്ത്യന്‍ സിനിമാ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ വന്ന് പോയ നായിക നടിമാര്‍ ഏറെയാണ്. ഇക്കൂട്ടത്തില്‍ വളരെ ചുരുക്കം പേര്‍ക്കേ കരിയറില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ നായിക നിരയില്‍ സൂപ്പര്‍ താര പദവിയോടെ ഇന്നും നിലനില്‍ക്കാന്‍ നടി നയന്‍താരയ്ക്ക് കഴിയുന്നു. 38 വയസിലും നയന്‍താരയ്ക്ക് കൈനിറയെ അവസരങ്ങളാണ്. ജവാന്‍ എന്ന സിനിമയിലൂടെ ബോളിവുഡിലും നയന്‍താര സാന്നിധ്യം അറിയിച്ചു. ഷാരൂഖ് ഖാന്റെ നായികയായാണ് നയന്‍താര ബോളിവുഡിലേക്ക് അരങ്ങേറിയത്. എന്നാല്‍ തുടര്‍ന്നും ഹിന്ദി സിനിമകള്‍ ചെയ്യാന്‍ നയന്‍താര തയ്യാറായിട്ടില്ല. തെന്നിന്ത്യന്‍ സിനിമകളിലേക്കാണ് താരം ശ്രദ്ധ നല്‍കുന്നത്. അന്നും ഇന്നും നയന്‍താര കൂടുതല്‍ സജീവം തമിഴകത്താണ്. ഒരു കാലത്ത് തെലുങ്കിലും തിരക്കേറിയ നടിയായിരുന്നെങ്കിലും ഇപ്പോള്‍ വലപ്പോഴുമേ നയന്‍താര തെലുങ്ക് സിനിമകളില്‍ അഭിനയിക്കാറുള്ളൂ. ?ഗോഡ്ഫാദര്‍ എന്ന ചിരഞ്ജീവി ചിത്രത്തിന് ശേഷം പിന്നീടൊരു സിനിമയിലും നയന്‍താരയെ ആരാധകര്‍ കണ്ടിട്ടില്ല. എന്നാല്‍ ഇതൊന്നും നയന്‍താരയുടെ താരമൂല്യത്തെ ബാധിക്കുന്നില്ല. പ്രതിഫലക്കാര്യത്തില്‍ ഇന്നും മുന്‍പന്തിയില്‍ തന്നെയാണ് നടി. അടുത്തിടെ പുറത്തിറങ്ങിയ ഒരു പരസ്യചിത്രത്തിന്…

    Read More »
  • Kerala

    പത്തനംതിട്ടയിൽ കടയ്‌ക്കുമുന്നില്‍ തീകൊളുത്തിയ വീട്ടമ്മ മരിച്ചു

    പത്തനംതിട്ട: അയല്‍വാസിയുടെ കടയ്‌ക്കു മുന്നിലെത്തി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി  ചികില്‍സയിലിരുന്ന വീട്ടമ്മ മരിച്ചു. കിടങ്ങന്നൂര്‍ വല്ലന രാജവിലാസം വീട്ടില്‍ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54)ആണ്‌ മരിച്ചത്. അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കിയില്ലെന്ന കുറിപ്പ്‌ എഴുതിവച്ചശേഷമാണ്‌ രജനി ജീവനൊടുക്കാന്‍ ശ്രമിച്ചത്‌. ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നേകാലോടെ അയല്‍വാസിയായ കുഞ്ഞുമോന്റെ ഇടയിലേവീട്ടില്‍ സ്‌റ്റോഴ്‌സിന്‌ മുന്നിലാണ്‌ രജനി കുപ്പിയില്‍ മണ്ണെണ്ണയുമായെത്തി ശരീരത്തിലൊഴിച്ച തീ കൊളുത്തിയത്‌. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന്‌ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. 80 ശതമാനത്തിലധികം പൊള്ളലുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക്‌ റഫര്‍ ചെയ്‌തു. അവിടെ നിന്നും കളമശേരിയിലെ ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നെങ്കിലും രക്ഷിക്കാനായില്ല. അയല്‍വാസിയായ കുഞ്ഞമോന്റെ സഹോദരിയുടെ മരുമകന്‍ പെരിങ്ങാല സ്വദേശി സജീവ്‌ രജനിയില്‍നിന്നു മൂന്നു ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണവും വായ്‌പ വാങ്ങിയിരുന്നു. വാങ്ങിയത്‌ തിരിച്ചുതരാത്തതില്‍ മനം നൊന്താണ്‌ ജീവനൊടുക്കുന്നതെന്ന്‌ രജനി കത്തെഴുതി വച്ചിരുന്നു.വീടിന്റെ ഭിത്തിയില്‍ കൊടുക്കാനുള്ള പണത്തിന്റെ കണക്കും പെന്‍സില്‍…

    Read More »
  • Crime

    ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

    കൊച്ചി: ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകാന്‍ കാര്‍ വാടകക്ക് നല്‍കിയത് ഇവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ രാവിലെ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തട്ടിക്കൊണ്ടുപോയതില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം ഇന്നലെ തിരുവനന്തപുരത്തുവച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ആരെയാണ് തട്ടിക്കൊണ്ടുപോയത് എന്നത് സംബന്ധിച്ചും പൊലീസിന് വ്യക്തതയില്ല. ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.  

    Read More »
  • India

    ഇത് എന്തു സന്ദേശമാണ് നല്‍കുന്നത്? രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; ഇന്ത്യ മുന്നണിയില്‍ ഭിന്നത

    തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും കെ.സി വേണുഗോപാലും കേരളത്തില്‍ മത്സരിക്കുന്നതിനെച്ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത. ഇതേത്തുടര്‍ന്നാണ് ഇന്ത്യ മുന്നണി ഇന്നലെ മുംബൈ ശിവജി പാര്‍ക്കില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ നിന്നും സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാര്‍ വിട്ടു നിന്നതെന്നാണ് സൂചന. രാഹുലും വേണുഗോപാലും കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതില്‍ ഇടതു നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും റാലിയില്‍ പങ്കെടുത്തിരുന്നില്ല. ത്രിപുരയില്‍ ചില സുപ്രധാനയോഗങ്ങളുണ്ടായിരുന്നതിനാലാണ് റാലിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് യെച്ചൂരി അറിയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഘടനാവിഷയങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു എന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ വിശദീകരണം. ഇന്ത്യ മുന്നണിയിലെ സുപ്രധാന കക്ഷികളായ സിപിഎമ്മിനും സിപിഐക്കുമെതിരെയാണ് രാഹുലും വേണുഗോപാലും മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സിപിഐക്കും, കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ സിപിഎമ്മിനുമെതിരെയാണ് മത്സരിക്കുന്നത്. ഒരേ മുന്നണിയിലെ പാര്‍ട്ടികള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍…

    Read More »
  • NEWS

    പ്രവാസി മലയാളിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    സലാല: ഏറണാകുളം സ്വദേശിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോർത്ത് പറവൂരിലെ നെടുംപറമ്ബില്‍ ജോണി ജോസഫിനെ (58) ആണ് ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. മസ്കത്തിലെ നിർമാണ മേഖലയിലുള്ള കമ്ബനിയില്‍ 20 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാർഥമായിരുന്നു സലാലയില്‍ എത്തിയത്. പരേതരായ ജോസഫ് -ത്രേസ്യ ദമ്ബതികളുടെ മകനാണ്. ഭാര്യ: സീന ജോണി. മക്കള്‍: അബിൻ, അഖില്‍. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് കമ്ബനി അധികൃതർ അറിയിച്ചു.

    Read More »
  • Crime

    യുവാവിന്റെ തലയ്ക്ക് വെടിയുതിര്‍ത്തു, ശേഷം വെട്ടിക്കൊലപ്പെടുത്തി

    മുംബൈ: മഹാരാഷ്ട്രയിലെ പുണെയില്‍ യുവാവിന്റെ തലയില്‍ വെടിവച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തി. വസ്തു ഇടപാടുകാരനായ അവിനാഷ് ബാലു ധന്‍വേ(34) ആണ് കൊല്ലപ്പെട്ടത്. പുണെ-സോലാപുര്‍ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവിനാഷും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഹോട്ടലില്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടയില്‍ രണ്ട് പേര്‍ ഹോട്ടലിലേക്ക് കയറിവരുകയായിരുന്നു. ഇതില്‍ ഒരാളുടെ കൈവശം ഒരു പ്ലാസ്റ്റിക് ബാഗുമുണ്ടായിരുന്നു. അവിനാഷിന്റെ അടുത്തെത്തിയതോടെ ഇവര്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അദ്ദേഹത്തിന്റെ തലയ്ക്കുനേരെ വെടിയുതിര്‍ത്തു. ഈ സമയം അവിനാഷ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിനാഷിനൊപ്പമുണ്ടായിരുന്നവരെ ഇവര്‍ ആക്രമിച്ചില്ല. അവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. വെടിയൊച്ചയ്ക്കു പിന്നാലെ പുറത്തുനിന്നും ഒരുസംഘം ഹോട്ടലിലേക്ക് ഓടിയെത്തുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അവിനാഷിനെ വെട്ടുകയുമായിരുന്നു. നിലത്തുവീണ അവിനാഷിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് സംഘം സ്ഥലംവിട്ടത്. ss രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം തൊട്ടടുത്തുള്ള മേശയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. വെടിയുതിര്‍ത്തതോടെ കുട്ടികളെയെടുത്ത് മാതാപിതാക്കള്‍ പുറത്തേക്കോടി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.…

    Read More »
  • India

    കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുൻമന്ത്രിയുടെ മരുമകളും പാർട്ടി വിട്ടു!!

    ഡെറാഡൂൺ: കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തിരിച്ചടി. ഉത്തരാഖണ്ഡ് വനംവകുപ്പ് മുൻമന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകളും സൗന്ദര്യമത്സര ജേതാവുമായ അനുകൃതി ഗുസൈൻ കോണ്‍ഗ്രസ് വിട്ടു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന് ഇക്കാര്യം വ്യക്തമാക്കി അനുകൃതി  രാജിക്കത്ത് അയച്ചു.വ്യക്തിപരമായ കാരണങ്ങളാല്‍ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്നാണ് കത്തില്‍ പറയുന്നത്. ഹരക് സിങ് വനം മന്ത്രിയായിരിക്കെ കോർബറ്റ് കടുവാ സങ്കേതത്തില്‍ നടത്തിയ അനധികൃത മരം മുറിക്കലും നിർമാണങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഗുസൈന്റെ രാജി.2017-ലെ ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇന്റർനാഷണല്‍ പട്ടം അനുകൃതി നേടിയിരുന്നു.

    Read More »
  • Kerala

    വൈദേകവും നിരാമയയും ഒന്ന്, ഇ.പിയും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധം; ആരോപണത്തിലുറച്ച് സതീശന്‍

    ആലപ്പുഴ: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി മന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇ.പി. ജയരാജന്റെ കുടുംബത്തിനു പങ്കാളിത്തമുള്ള റിസോര്‍ട്ടായ ‘വൈദേക’ത്തിന് എതിരായ ഇ.ഡിയുടെ അന്വേഷണം ഒഴിവാക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ സഹായിച്ചെന്നും ‘വൈദേക’വും രാജീവ് ചന്ദ്രശേഖറിന്റെ ‘നിരാമയ റിട്രീറ്റ്‌സും’ ഒറ്റ കമ്പനിയാണെന്നും സതീശന്‍ പറഞ്ഞു. ഇവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പോലുമുണ്ട്. ബിസിനസ് പങ്കാളിത്തമെന്ന ആരോപണം ഇരുവരും നിഷേധിച്ചിട്ടില്ല. നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തുവിടും. കുടുംബാംഗങ്ങള്‍ ഉള്ളതിനാലാണു ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാത്തത്. കേസു കൊടുക്കുകയാണെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ പേരിലോ ഭാര്യയ്‌ക്കോ എന്തെങ്കിലും ബിസിനസ് സംരംഭമുണ്ടെങ്കില്‍ അതു സതീശനും ഭാര്യയ്ക്കും സൗജന്യമായി കൈമാറാന്‍ തയാറാണെന്നാണ് സതീശന്റെ ആരോപണത്തോട് ഇ.പി പ്രതികരിച്ചത്. 150 കോടി രൂപയുടെ കള്ളപ്പണത്തിനു മുകളില്‍ ഇരിക്കുന്നയാളാണു പ്രതിപക്ഷ നേതാവ്. സതീശന്‍ എങ്ങനെയാണു പ്രതിപക്ഷ നേതാവായതെന്നറിയാം. പക്ഷേ, പറയുന്നില്ല. വൈദേകം ആയുര്‍വേദ റിസോര്‍ട്ടിന്റെ അഡൈ്വസര്‍…

    Read More »
  • Kerala

    കൊച്ചിയിൽ യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാൻ ശ്രമം; മൂന്നുപേര്‍ പിടിയില്‍

    കൊച്ചി: ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് മുനമ്ബം പോലീസിനു കൈമാറി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം. ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്ബില്‍ അജ്മല്‍(27), വൈലോപ്പിള്ളി വീട്ടില്‍ മഹാദേവ് (25), തുരുത്തുങ്കല്‍ ആദർശ് (23) എന്നിവരാണ് അറസ്റ്റിലായത്. നാട്ടുകാർ കൈകാര്യം ചെയ്തതിനെ തുടർന്ന് അജ്മലിന് പരിക്കുണ്ട്. പറവൂർ ഏഴിക്കര സ്വദേശിയായ യുവതി ചെറായിയിലെ വീട്ടിലെത്തി രോഗിയായ അമ്മയെ കണ്ട് തിരികെപോകാൻ ദേവസ്വംനട ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്ബോഴായിരുന്നു സംഭവം. യുവതിയുടെ അടുത്ത് കാർ നിർത്തിയശേഷം ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ദേഹത്ത് കയറി പിടിക്കുകയായിരുന്നു. കാറില്‍ കയറാൻ നിർബന്ധിക്കുന്നതിനിടെ യുവതി ബഹളം ഉണ്ടാക്കുകയും നാട്ടുകാർ ഇടപെടുകയുമായിരുന്നു. സംഘം വഴിയില്‍ ഏറെനേരം കാത്തുകിടന്നാണ് യുവതിയെ കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

    Read More »
Back to top button
error: