IndiaNEWS

ബിജെപിക്ക് വോട്ടില്ല! വടക്കേയിന്ത്യയിൽ പ്രചരണം ശക്തം

ടക്കേയിന്ത്യയിൽ ബിജെപിക്ക് വോട്ടില്ലെന്ന പ്രചരണം ശക്തമാകുന്നു. നോ വോട്ട് ടു ബിജെപി  എന്നെഴുതിയ ബാനറുമായാണ്  പ്രചരണം.

ഇത്തവണ നാനൂറ് സീറ്റ് എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തി വോട്ടു ചോദിക്കാനിറങ്ങുന്ന ബിജെപിക്ക്  തലവേദനയായിരിക്കുകയാണ് ഈ പ്രചരണം.

എക്‌സിലടക്കം പ്രചരിക്കുന്ന ഇതിന്റെ വീഡിയോയ്ക്ക്  താഴെയായി നിരവധി പേരാണ് കമന്റുകൾ നൽകുന്നത്.ബിജെപിക്ക് വോട്ട് ചെയ്യില്ലെങ്കിലും കാര്യമില്ല ഇവിഎം ഹാക്ക് ചെയ്യപ്പെടും. ബിജെപിക്കോ അവരുടെ സഖ്യത്തിനോ വോട്ട് ചെയ്യില്ല. ജീവിതത്തിലൊരിക്കലും ബിജെപിക്ക് വോട്ടു ചെയ്യില്ല. ബിജെപിക്ക് മാത്രമല്ല മോദിക്കും വോട്ടില്ല. വോട്ടെ ചെയ്യില്ല എന്നടക്കം നിരവധി കമന്റുകളാണ് വരുന്നത്.

Back to top button
error: