KeralaNEWS

മംഗളൂരു-രാമേശ്വരം-മംഗളൂരു ; കേരളത്തിന് ഒരു പുതിയ ട്രെയിൻ കൂടി; മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

കണ്ണൂർ: കേരളത്തിലൂടെ പുതിയ എക്സ്‌പ്രസ് ട്രെയിൻ പ്രഖ്യാപിച്ച്‌ റയില്‍വെ. മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) സർവീസാണ് പുതുതായി പ്രഖ്യാപിച്ചത്.

പ്രതിവാര എക്സ്പ്രസായാണ് പുതിയ ട്രെയിൻ സർവീസ് നടത്തുക. പഴനി, മധുര, ഏർവാഡി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ളവർക്കും പ്രയോജനപ്പെടുന്നതാണ് പുതിയ ട്രെയിൻ.

ശനിയാഴ്ചകളില്‍ മംഗളൂരുവില്‍നിന്ന് രാത്രി 7.30-ന് പുറപ്പെടും. ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്തുനിന്ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവില്‍ എത്തും.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ടിഗല്‍, മധുര, രാമനാഥപുരം ഉള്‍പ്പെടെ 12 സ്റ്റേഷനുകളില്‍ നിർത്തും.

ഏഴ് സ്ലീപ്പർ, നാല് ജനറല്‍ കോച്ച്‌ ഉള്‍പ്പെടെ 22 കോച്ചുകളുണ്ട്.അതേസമയം മലപ്പുറം ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പില്ല.

Back to top button
error: