Month: March 2024

  • India

    മഹാരാഷ്ട്രയില്‍ പൊലീസുമായി ഏറ്റുമുട്ടല്‍; 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

    മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സിആര്‍പിഎഫും പൊലീസും നടത്തിയ ഓപ്പറേഷനില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വര്‍ഗീഷ്, മാഗ്തു, കുര്‍സാങ് രാജു, കുടിമെട്ട വെങ്കടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പിനിടെ അക്രമമുണ്ടാക്കാനായി മാവോയിസ്റ്റുകള്‍ പ്രാണ്‍ഹിത നദി കടന്ന് ഗഡ്ചറോളിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് സംഘം തിരച്ചില്‍ നടത്തിയത്. ഗഡ്ചിരോളി പോലീസിന്റെ പ്രത്യേക യൂണിറ്റായ സി60യുടെ ഒന്നിലധികം സംഘങ്ങളെയും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയുടെ ക്വിക്ക് ആക്ഷന്‍ സംഘത്തെയുമാണ് തിരച്ചിലിന് നിയോഗിച്ചിരുന്നത്. കൊലമാര്‍ക പര്‍വതത്തില്‍ ചൊവ്വാഴ്ച രാവിലെ സി60 സംഘം തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മാവോയിസ്റ്റുകള്‍ ഇവര്‍ക്കെതിരെ നിറയൊഴിച്ചത്. ഉടന്‍ തന്നെ സുരക്ഷാസേന പ്രത്യാക്രമണം നടത്തി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തുന്നവര്‍ക്ക് 36 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. എ.കെ.47 തോക്കും നാടന്‍ തോക്കുകളും ലഘുലേഖകളും കണ്ടെടുത്തു.

    Read More »
  • India

    മോദി നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ കോയമ്ബത്തൂർ കളക്ടര്‍; കാരണം സ്കൂള്‍ കുട്ടികള്‍ പങ്കെടുത്തത്

    കോയമ്ബത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്ബത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം. സ്കൂള്‍ കുട്ടികള്‍ റോഡ് ഷോയില്‍ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം തുടങ്ങിയത്. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി. സ്കൂള്‍ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു. സ്വകാര്യ സ്കൂളിലെ 50-തോളം കുട്ടികള്‍ യൂണിഫോം ധരിച്ച്‌ റോഡ് ഷോയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവർത്തക എക്സില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. സംഭവം പരിശോധിക്കുമെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിക്കരുതെന്ന് നിർദേശം ഉണ്ടെന്നും ചീഫ് എജ്യുക്കേഷൻ ഓഫീസർ എം. ബാലമുരളി ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു.

    Read More »
  • Kerala

    ആർഎസ്എസ് ശാഖകളുടെ എണ്ണം കൂടി; കേരളത്തെ രണ്ട് സംഘടനാ പ്രന്തങ്ങളായി തരം തിരിക്കും

    നാഗ്പൂർ: കേരളത്തിൽ സംഘ ശാഖകളുടെ എണ്ണം കൂടിയെന്നും  ഇതോടെ കേരളത്തെ രണ്ട് സംഘടനാ പ്രന്തങ്ങളായി തരം തിരിക്കുമെന്നും ആര്‍എസ്‌എസ് ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യ. ദക്ഷിണ കേരളം, ഉത്തര കേരളം എന്നിങ്ങനെയാണ് പുതിയ പ്രാന്തങ്ങള്‍. നാഗ്പൂരിലെ അഖിലഭാരതീയ പ്രതിനിധി സഭയുടേതാണ് തീരുമാനം. പ്രന്തങ്ങളുടെ ചുമതലക്കാരെയും അഖിലഭാരതീയ പ്രതിനിധി സഭയില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ആലുവ വരെ ആർഎസ് എസിന്റെ ദക്ഷിണ കേരളം. ആലുവ മുതല്‍ കാസർഗോഡ് വരെ ഉത്തര കേരളം.   സമാന രീതിയില്‍ ഉത്തര തമിഴ്നാടും ദക്ഷിണ തമിഴ്നാടും ഉത്തര കർണ്ണാടകയും ദക്ഷിണ കർണ്ണാടകയും നേരത്തെ ഉണ്ട്. പരിഷ്‌കാരങ്ങള്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം.   പരിശീലനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.ഏഴ് ദിവസത്തെ പ്രാഥമിക് ശിക്ഷ വര്‍ഗ്ഗ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് പ്രഥം വര്‍ഷ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് ദ്വിത്യ വര്‍ഷ്, 25 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് തൃത്യാ വര്‍ഷ് പരിശീലനങ്ങളിലാണ് മാറ്റം…

    Read More »
  • India

    ‘ആക്രോശം എന്നോട് വേണ്ട’; ഇലക്ടറല്‍ ബോണ്ട് കേസില്‍ മലയാളി അഭിഭാഷകനെ ശകാരിച്ച് ചീഫ് ജസ്റ്റിസ്, നാടകീയ രംഗങ്ങള്‍

    ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതിയില്‍ നടന്ന ചൂടുപിടിച്ച വാദത്തിനിടെ മലയാളി അഭിഭാഷകനോട് ക്ഷോഭിച്ച് ചീഫ് ജസ്റ്റിസ്. കോടതി വിധിയെ ചോദ്യംചെയ്ത മാത്യൂസ് നെടുമ്പാറയെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രൂക്ഷമായ ഭാഷയില്‍ ശകാരിച്ചത്. ഇത് പാര്‍ക്കിലെ ചര്‍ച്ചയല്ലെന്നും ഇങ്ങോട്ട് ഒച്ചയുണ്ടാക്കരുതെന്നും പറഞ്ഞ് അഭിഭാഷകനെ അടക്കിനിര്‍ത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്. പൗരന്മാരുടെ അറിവില്ലാതെയാണ് ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നടത്തിയ വിധിയെല്ലാമെന്നായിരുന്നു അഭിഭാഷകന്‍ ഇടപെട്ട് വിമര്‍ശിച്ചത്. ഇത് ഒരിക്കലും നീതീകരിക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു നയപരമായ കാര്യമാണ്. കോടതി ഇടപെടേണ്ട വിഷയമല്ല. അതുകൊണ്ടാണ് തങ്ങള്‍ അറിയാതെയാണ് ഇത്തരമൊരു വിധി നടത്തിയതെന്ന തോന്നല്‍ ജനങ്ങള്‍ക്കുള്ളതെന്നും മാത്യൂസ് നെടുമ്പാറ വിമര്‍ശിച്ചു. അഭിഭാഷകന്‍ ശബ്ദമുയര്‍ത്തിയതോടെ ചീഫ് ജസ്റ്റിസ് ഇടപെട്ടു. തന്നോട് ബഹളമുണ്ടാക്കരുതെന്ന് നിര്‍ദേശിച്ചു. അതിനുശേഷവും സംസാരം തുടര്‍ന്നതോടെ ജ. ചന്ദ്രചൂഡ് ഭാഷ കടുപ്പിച്ചു: ‘ഇത് ഹൈഡ് പാര്‍ക്ക് കോര്‍ണര്‍ യോഗമല്ല. താങ്കള്‍ കോടതിയിലാണ് നില്‍ക്കുന്നത്. എന്തെങ്കിലും അപേക്ഷ നല്‍കാനുണ്ടെങ്കില്‍ അത് ഫയല്‍ ചെയ്യണം. താങ്കളുടെ വാദം കേള്‍ക്കുന്നില്ലെന്ന് ചീഫ്…

    Read More »
  • Kerala

    ”പൗഡറ് പൂശി നടക്കുന്ന ഷണ്ഡന്‍, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, നന്നായി ഒലത്തിക്കോ”

     ഇടുക്കി: സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച് സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. ഡീന്‍ ഷണ്ഡനാണെന്നും പൗഡറും പൂശി നടപ്പാണെന്നും മണി അധിക്ഷേപിച്ചു. നെടുങ്കണ്ടം തൂക്കുപാലത്തു നടന്ന അനീഷ് രാജ് രക്തസാക്ഷി ദിനാചരണ വേദിയിലാണ് വിവാദ പരാമാര്‍ശങ്ങള്‍. ”ഇപ്പം ദേ, ഹോ… പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട് ഇപ്പോ. ഡീന്‍… ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. അതല്ലേ. ശബ്ദിച്ചോ ഈ കേരളത്തിനു വേണ്ടി? പാര്‍ലമെന്റില്‍ ശബ്ദിച്ചോ? പ്രസംഗിച്ചോ? എന്തു ചെയ്തു? ചുമ്മാതെ വന്നിരിക്കയാ. പൗഡറ് പൂശി, ബ്യൂട്ടി പാര്‍ലറില്‍ കയറി വെള്ള പൂശി പടവുമെടുത്ത്, ജനങ്ങളോടൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാതെ വര്‍ത്താനം പറയാതെ ഷണ്ഡന്‍. ഇല്ലേ…’ ഷണ്ഡന്‍മാരെയാണ് എല്‍പ്പിക്കുന്നത്. ഏല്‍പ്പിച്ചോ, കഴിഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. ഇനിം വന്നിരിക്കയാ ഞാന്‍ ഇപ്പം ഒണ്ടാക്കാം, ഒലത്താം ഒലത്താം എന്നും പറഞ്ഞോണ്ട്. നന്നായി ഒലത്തിക്കോ. നന്നാക്കും ഇപ്പം. കെട്ടിവച്ച കാശ് കൊടുക്കാന്‍ പാടില്ല. നീതി ബോധം ഉള്ളവരാണേ,…

    Read More »
  • Crime

    ആലുവയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് സൂചന; എസ്.ഐയ്ക്കെതിരേ വകുപ്പുതല അന്വേഷണം

    എറണാകുളം: ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് മൂന്ന് യുവാക്കളെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അന്‍വര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ചുവന്ന കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയതിലെ കണ്ണികളാണ് ഇവര്‍. അതേസമയം, തട്ടിക്കൊണ്ടുപോയ യുവാക്കളെ സംബന്ധിച്ചോ, ഇവരെ തട്ടിക്കൊണ്ടുപോയവരെ പറ്റിയോ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ എസ്.ഐ. സുരേഷ് ബാബുവാണ് കാര്‍ വാടകയ്ക്ക് എടുത്തത്. പത്തനംതിട്ടയില്‍ നിന്നെടുത്ത കാര്‍ സുരേഷ്ബാബുവിന്റെ പക്കല്‍ നിന്നും മുഹമ്മദ് റിയാസ് വാടകയ്ക്കെടുത്തു. അന്‍വര്‍ കാര്‍ മുഹമ്മദ് റിയാസില്‍ നിന്നും വാടകയ്ക്കെടുത്തു. അന്‍വറാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന് വാടകയ്ക്ക് നല്‍കിയത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനകള്‍ക്ക് ശേഷം കാര്‍ ആലുവ പോലീസിന് കൈമാറി. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നതായി ആലുവ റൂറല്‍ ജില്ലാ എസ്.പി. ഡോ. വൈഭവ് സക്സേന പറഞ്ഞു.…

    Read More »
  • Kerala

    റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറായി മോഹൻ ലാൽ 

    പത്തനംതിട്ട: റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ ജീവിതം അവതരിപ്പിക്കാൻ മോഹൻലാൽ. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമിതെന്നാണ് സൂചന.ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻ ലാൽ അവതരിപ്പിക്കുന്നത്.ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. കെ.ആർ.സുനിലിൻ്റേതാണു കഥ. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്ക്കാരങ്ങൾക്ക്അർഹനാകുകയും ചെയ്ത വ്യക്തിയാണ് കെ.ആർ.സുനിൽ.മികച്ച ഫോട്ടോ ഗ്രാഫർ കൂടിയായ.തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഛായാഗ്രഹണം.ഷാജികുമാർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത് കലാസംവിധാനം ഗോകുൽദാസ്.മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും – ഡിസൈൻ – സമീരാസനീഷ്. നിർമ്മാണ നിർവ്വഹണംഡിക്സൻപൊടുത്താസ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.  വാഴൂർ ജോസ് ( പി. ആർ. ഓ ) ഏപ്രിൽ രണ്ടാം വാരത്തിൽ ആരംഭിക്കുന്ന ഈ‌ ചിത്രത്തിൻ്റെ ചിത്രീകരണം റാന്നി, തൊടുപുഴ ഭാഗങ്ങളിലായി പൂർത്തിയാക്കും.

    Read More »
  • Kerala

    ”ഞാന്‍ മുന്‍ എസ്എഫ്‌ഐക്കാരന്‍; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണും”

    തൃശൂര്‍: കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാന്‍ ശ്രമിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. കരുണാകരന്റെ സ്മൃതികുടീരം സന്ദര്‍ശിക്കണോ എന്ന് എന്റെ നേതാക്കള്‍ പറയട്ടെ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ”ഞാന്‍ മുന്‍ എസ്എഫ്‌ഐക്കാരന്‍ ആണെന്നതു സിപിഎം നേതാവ് എം.എ.ബേബിക്ക് അറിയാം. ഇക്കാര്യം നിങ്ങള്‍ ബേബിയോടു ചോദിക്കൂ. ബേബിയുടെ ക്ലാസില്‍ ഞാനിരുന്നിട്ടുണ്ട്. കെ.കരുണാകരനോട് നീതി കാണിച്ചോ എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കരുണാകരന്റെ കുടുംബവുമായുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്, അത് തുടരും. കരുണാകരന്‍ ജനകീയ നേതാവായിരുന്നു. കരുണാകരന്റെ സ്മൃതികുടീരം സന്ദര്‍ശിക്കണോ എന്ന് എന്റെ നേതാക്കള്‍ പറയട്ടെ. സന്ദര്‍ശനം എല്ലാവര്‍ക്കും സ്വീകാര്യമാകണം. ഒരിടത്തും കടന്നു കയറില്ല. എന്റെ വീട്ടിലേക്ക് ഒരുപാട് പേര്‍ വോട്ടുതേടി വന്നിട്ടുണ്ട്. വന്നവരെയെല്ലാം ഞാന്‍ സ്വീകരിച്ചു. ഗോപിയാശാന്‍ എന്നെ സ്വീകരിക്കാത്തത് അവരുടെ രാഷ്ട്രീയ ബാധ്യത, അത് അവഗണനയല്ല. എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോടു…

    Read More »
  • NEWS

    ‘കുട’യുടെ ഇഫ്താര്‍ സംഗമം

    കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ലാ സംഘടനകളുടെ കുവൈറ്റിലെ കൂട്ടായ്മ കുട ( Kerala United District Association -KUDA) ഇഫ്താര്‍ സംഗമം 2024 അബ്ബാസ്സിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ അലക്‌സ് പുത്തൂരിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം ഡോ.അമീര്‍ അഹമ്മദ് നിര്‍വ്വഹിച്ചു. ഫൈസല്‍ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ഇഫ്താര്‍ കണ്‍വീനര്‍ എം.എ നിസ്സാം സ്വാഗതമാശംസിച്ച ചടങ്ങിന് ബിനോയി ചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. കണ്‍വീനര്‍മാരായ സേവ്യര്‍ ആന്റെണി, നജീബ്.പി.വി, ഹമീദ് മധൂര്‍, അഡ്വ.മുഹമ്മദ് ബഷീര്‍ ,സിറില്‍ അലക്‌സ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മുന്‍ ഭാരവാഹികളായ സത്താര്‍ കുന്നില്‍, പ്രേംരാജ്, ചെസില്‍ ചെറിയാന്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കാള്‍, 14 ജില്ലാ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേരളത്തിന്റെ സാമൂഹിക മൈത്രിയുടെ നേര്‍സാഷ്യമായ ചടങ്ങില്‍ നോമ്പുതുറയും നടത്തപ്പെട്ടു  

    Read More »
  • Local

    ഫ്രാന്‍സിസ് ജോര്‍ജ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി: കെ.സി ജോസഫ്

    കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണെന്ന് മുന്‍ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയംഗവുമായ കെ.സി ജോസഫ് പറഞ്ഞു. കോട്ടയം ലോക്‌സഭ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ ഏറ്റുമാനൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ എംപിമാരുടെ അംഗബലം കുറയ്ക്കാന്‍ സിപിഎം ബിജെപിയുമായി രഹസ്യ ബാന്ധവം തുടങ്ങിയിരിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഒന്നുംതന്നെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ നിലവിലെ എം.പിയ്ക്ക് സാധിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടോമി പുളിമാന്തുണ്ടം അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍ എ ജോസഫ് വാഴയ്ക്കന്‍, ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ് , കുഞ്ഞ് ഇല്ലം പള്ളി, റോയി കെ. പൗലോസ്, എം.പി ജോസഫ് ഐ.എ.എസ്, ,ജി.ഗോപകുമാര്‍, പ്രിന്‍സ് ലൂക്കോസ്, പി.വി മൈക്കിള്‍,…

    Read More »
Back to top button
error: