Month: March 2024

  • Kerala

    സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചാരിനിന്നതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച്‌ ബിജെപി നേതാവ്

    തിരുവനന്തപുരം:ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് വിദ്യാർഥിക്ക് നേരെ ക്രൂരമർദ്ദനം. ബിജെപിയുടെ കാലടി ഏരിയ വൈസ് പ്രസിഡണ്ട് ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. സ്വന്തം വീടിൻ്റെ മതിലില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ അച്ഛനെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Local

    കെട്ടുറപ്പോടെ ഐക്യജനാധിപത്യ മുന്നണി; കോട്ടയത്ത് വിജയം ഉറപ്പ്: ചെന്നിത്തല

    കോട്ടയം : കോട്ടയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് കോട്ടയത്ത് വിജയം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ വര്‍ക്കിങ് കമ്മറ്റി അംഗവും കെപിസിസി പ്രചരണ വിഭാഗം ചെയര്‍മാനുമായ രമേശ് ചെന്നിത്തല എം എല്‍ എ പറഞ്ഞു. യുഡിഎഫ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യു ഡി എഫ് കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ 20 ല്‍ 19 സീറ്റും നേടി ചരിത്ര വിജയം കുറിച്ച ഐക്യജനാധിപത്യ മുന്നണി ഇത്തവണ ഇരുപതില്‍ ഇരുപത് സീറ്റും നേടും.കോട്ടയം എന്നും ജനാധിപത്യ വിശ്വാസികളുടെ ഈറ്റില്ലമാണ്. ഇവിടുത്തെ ജനങ്ങള്‍ ഐക്യജനാധിപത്യ മുന്നണിയെ പിന്തുണച്ച ചരിത്രമാണുള്ളത്. എല്ലാവര്‍ക്കും സമ്മതനായ സ്ഥാനാര്‍ഥിയെയാണ് കോട്ടയത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂല ഘടകമായി മാറും. വാജ്‌പേയ് സര്‍ക്കാരിന്റെ ഇന്ത്യ ഷൈനിംഗ് എന്ന കബളിപ്പിക്കല്‍ തന്ത്രമാണ് മോദി…

    Read More »
  • Kerala

    ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടം; ഫോണ്‍ സന്ദേശം ചോര്‍ന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനം

    തിരുവനന്തപുരം: ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടത്തിന്റെ ഫോണ്‍ സംഭാഷണം  പുറത്തുവന്നതിനെ തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകന് മർദനം. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ് ശരത്തിനാണ് മർദ്ദനമേറ്റത്. ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കണമെന്ന മുണ്ടേല മോഹനന്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനൽ പുറത്തുവിട്ടിരുന്നു. അരുവിക്കര പഞ്ചായത്തിലെ വെമ്ബന്നൂർ കോണ്‍ഗ്രസ് വാർഡ് പ്രസിഡൻറ് ആണ് ശരത്. മുണ്ടേല മോഹനന്റെ അനുയായികളാണ് മർദ്ദിച്ചതെന്ന് ശരത്തിന്റെ പരാതി. പരാതിയില്‍ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിജെപിക്ക് വോട്ട് മറിക്കാൻ മുണ്ടേല മോഹനൻ ആവശ്യപ്പെടുന്ന ഓഡിയോ താൻ പാർട്ടി ഗ്രൂപ്പിലാണ് ഇട്ടതെന്നും ശരത് പറഞ്ഞു.

    Read More »
  • Local

    തിരുനക്കര പകല്‍പ്പൂരത്തിന് ഗതാഗത ക്രമീകരണങ്ങള്‍

    കോട്ടയം: M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍, അറുത്തൂട്ടി വഴി പോവുക. M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയില്‍ക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക. നാഗമ്പടത്തുനിന്നും വരുന്ന വാഹനങ്ങള്‍ സിയേഴ്‌സ് ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി M L റോഡെ കോടിമത ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സിയേഴ്‌സ് ജംഗ്ഷന്‍ വഴി വലത്തോട്ട് തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക. നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍…

    Read More »
  • Local

    തിരുനക്കര പകല്‍പൂരത്തിന് കൂടുതല്‍ പോലീസിനെ വിന്യസിക്കും

    കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ 20 ന് നടക്കുന്ന പകല്‍ പൂരത്തോടനുബന്ധിച്ച് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ച് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. ഇതിനായി നിലവില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ 350 ഓളം പോലീസ് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കും. ഉത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും, പ്രത്യേകം നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു. പകല്‍പൂര ദിവസം പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും , അമ്പലത്തിന്റെ സമീപപ്രദേശങ്ങളില്‍ അനധികൃത വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളതുമാണ്. മോഷണം, പിടിച്ചുപറി, മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി മഫ്റ്റി പോലീസിനെയും, കൂടാതെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി കൂടുതല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. 20ന് വൈകിട്ട് 4 മണി മുതലാണ് തിരുനക്കര പകല്‍പൂരം ആരംഭിക്കുന്നത്.  

    Read More »
  • Kerala

    വാഹനമോഷ്ടാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി

    കൊല്ലം:വാഹനമോഷ്ടാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി. കൊട്ടാരക്കര, കണ്ണനല്ലൂർ എന്നിവിടങ്ങളില്‍നിന്നും രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച്‌ തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ട് പോകുകയായിരുന്ന മോഷ്ടാക്കളെ തെന്മല കഴുതുരുട്ടിയില്‍വെച്ചാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ തിരുനെല്‍വേലി സ്വദേശികളായ സിക്കന്ദർ (21), ശബരി (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തെന്മല കഴുതുരുട്ടി ആനച്ചാടി പാലത്തിന് സമീപംവെച്ചാണ് പോലീസ് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞത്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനിടെ പ്രതികളിലൊരാളായ ശബരി വാഹനം ഉപേക്ഷിച്ച്‌ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇയാളെ പിന്നീട് നടത്തിയ തിരച്ചിലിലാണ് പോലീസ് പിടികൂടിയത്.

    Read More »
  • Local

    ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത്: മന്ത്രി വാസവന്‍

    കോട്ടയം: കേരളത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്ര നടപടി തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിലൂടെ എല്‍ഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മൂന്ന് ഗഡു ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെന്നും മന്ത്രി പറഞ്ഞു.എല്‍ ഡി എഫ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് അഡ്വ. കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി, സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സല്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, പ്രൊ. ലോപ്പസ് മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, ലതികാ സുഭാഷ്, സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല,…

    Read More »
  • Kerala

    ഭൂരിപക്ഷം എത്രയാണെന്ന് പറയില്ല, പത്തനംതിട്ടയില്‍ താന്‍ ജയിക്കും; അനില്‍ ആന്റണി

    പത്തനംതിട്ടയില്‍ താന്‍ ജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. എന്നാൽ ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ലെന്നും അനിൽ കൂട്ടിച്ചേർത്തു. കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കും. നരേന്ദ്രമോദിയുടെ വരവ് വലിയ ഊര്‍ജ്ജമായി. കുടുംബ പാരമ്ബര്യം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ശക്തി നല്‍കുന്നു. അച്ഛനോനുള്ള അടുപ്പം പലരും കാണിക്കുന്നുണ്ട് എന്നും അനില്‍ ആന്റണി പ്രതികരിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ച്‌ പാര്‍ട്ടിയിലേക്ക് വരുമെന്നും അനില്‍ ആന്റണി പറഞ്ഞു.

    Read More »
  • Kerala

    പനമരത്ത് നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ  തൃശ്ശൂരില്‍  കണ്ടെത്തി; യുവാവ് അറസ്റ്റിൽ 

    വയനാട്: പനമരം പരക്കുനിയില്‍നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ പോലീസ് തൃശ്ശൂരില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുമായി പരിചയമുള്ള തങ്കമ്മ, വിനോദ് (29) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പതിനാലുകാരിയെ പനമരത്തുനിന്നും കാണാതായത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പനമരം പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. മൊബൈല്‍ ടവർ ലൊക്കേഷനില്‍ നിന്ന് കുട്ടി തൃശ്ശൂരില്‍ ഉണ്ടെന്ന് മനസിലായതോടെ  പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലപ്പെട്ടിവളവില്‍ വെച്ച്‌ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാംഭർത്താവ് വിനോദും ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടോപ്പം വിട്ടയച്ചു.

    Read More »
  • Kerala

    ഓച്ചിറയിൽ കാട്ടുപന്നി ട്രെയിൻ തട്ടി ചത്ത നിലയില്‍

    ഓച്ചിറ: വയനകം റേയില്‍വേ ലെവല്‍ ക്രോസിന് സമീപം കാട്ടുപന്നിയെ ട്രെയിൻ തട്ടി ചത്ത നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് നാട്ടുകാർ ട്രാക്കിന് സമീപം പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. എതാനും ദിവസങ്ങള്‍ക്ക് മുൻപ് കൊറ്റംപള്ളിയിലും രണ്ട് ദിവസം മുൻപ് കുറുങ്ങപ്പള്ളിയിലും പന്നിക്കൂട്ടത്തെ കണ്ടെത്തിയിരുന്നു. കുലശേഖരപുരം ഓച്ചിറ പഞ്ചായത്തുകളുടെ കിഴക്കൻ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

    Read More »
Back to top button
error: