നാഗ്പൂർ: കേരളത്തിൽ സംഘ ശാഖകളുടെ എണ്ണം കൂടിയെന്നും ഇതോടെ കേരളത്തെ രണ്ട് സംഘടനാ പ്രന്തങ്ങളായി തരം തിരിക്കുമെന്നും ആര്‍എസ്‌എസ് ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യ.
ദക്ഷിണ കേരളം, ഉത്തര കേരളം എന്നിങ്ങനെയാണ് പുതിയ പ്രാന്തങ്ങള്‍. നാഗ്പൂരിലെ അഖിലഭാരതീയ പ്രതിനിധി സഭയുടേതാണ് തീരുമാനം. പ്രന്തങ്ങളുടെ ചുമതലക്കാരെയും അഖിലഭാരതീയ പ്രതിനിധി സഭയില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ആലുവ വരെ ആർഎസ് എസിന്റെ ദക്ഷിണ കേരളം. ആലുവ മുതല്‍ കാസർഗോഡ് വരെ ഉത്തര കേരളം.
സമാന രീതിയില്‍ ഉത്തര തമിഴ്നാടും ദക്ഷിണ തമിഴ്നാടും ഉത്തര കർണ്ണാടകയും ദക്ഷിണ കർണ്ണാടകയും നേരത്തെ ഉണ്ട്. പരിഷ്‌കാരങ്ങള്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം.
പരിശീലനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.ഏഴ് ദിവസത്തെ പ്രാഥമിക് ശിക്ഷ വര്‍ഗ്ഗ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് പ്രഥം വര്‍ഷ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് ദ്വിത്യ വര്‍ഷ്, 25 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് തൃത്യാ വര്‍ഷ് പരിശീലനങ്ങളിലാണ് മാറ്റം വരുത്തിയിട്ടുള്ളത് .