കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണെന്ന് മുന്‍ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയംഗവുമായ കെ.സി ജോസഫ് പറഞ്ഞു. കോട്ടയം ലോക്‌സഭ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ ഏറ്റുമാനൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ എംപിമാരുടെ അംഗബലം കുറയ്ക്കാന്‍ സിപിഎം ബിജെപിയുമായി രഹസ്യ ബാന്ധവം തുടങ്ങിയിരിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഒന്നുംതന്നെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ നിലവിലെ എം.പിയ്ക്ക് സാധിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടോമി പുളിമാന്തുണ്ടം അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍ എ ജോസഫ് വാഴയ്ക്കന്‍, ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ് , കുഞ്ഞ് ഇല്ലം പള്ളി, റോയി കെ. പൗലോസ്, എം.പി ജോസഫ് ഐ.എ.എസ്, ,ജി.ഗോപകുമാര്‍, പ്രിന്‍സ് ലൂക്കോസ്, പി.വി മൈക്കിള്‍, മുഹമ്മദ് ജലീല്‍ ,സലീം പി.മാത്യു ,ജി.ഗോപകുമാര്‍, ആനന്ദ് പഞ്ഞിക്കാരന്‍, നീണ്ടൂര്‍ മുരളി , പി.എസ് ജയിംസ്, അബ്ദുള്‍ സമദ്, റോസമ്മ സോണി, ജോസ് അമ്പലക്കുളം, റോയി മൂലേക്കരി ,സണ്ണി തറയില്‍, ലൗലി ജോര്‍ജ്, ജൊറോയി പൊന്നാറ്റില്‍, സോബിന്‍ തെക്കേടം, കെ.പി ദേവസ്യ, കെ.ജി ഹരിദാസ്, പി.സി പൈലോ,അഡ്വ.ജയ്‌സന്‍ ജോസഫ്, ബിനു ചെങ്ങളം, മൈക്കിള്‍ ജയിംസ്, സാബു പീടിയേക്കല്‍ ,അജി കെ. ജോസ് ,ജോയി പൂവന്നിക്കുന്നേല്‍, ബേബി ജോണ്‍ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.