IndiaNEWS

മഹാരാഷ്ട്രയില്‍ പൊലീസുമായി ഏറ്റുമുട്ടല്‍; 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സിആര്‍പിഎഫും പൊലീസും നടത്തിയ ഓപ്പറേഷനില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വര്‍ഗീഷ്, മാഗ്തു, കുര്‍സാങ് രാജു, കുടിമെട്ട വെങ്കടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

തിരഞ്ഞെടുപ്പിനിടെ അക്രമമുണ്ടാക്കാനായി മാവോയിസ്റ്റുകള്‍ പ്രാണ്‍ഹിത നദി കടന്ന് ഗഡ്ചറോളിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് സംഘം തിരച്ചില്‍ നടത്തിയത്. ഗഡ്ചിരോളി പോലീസിന്റെ പ്രത്യേക യൂണിറ്റായ സി60യുടെ ഒന്നിലധികം സംഘങ്ങളെയും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയുടെ ക്വിക്ക് ആക്ഷന്‍ സംഘത്തെയുമാണ് തിരച്ചിലിന് നിയോഗിച്ചിരുന്നത്.

Signature-ad

കൊലമാര്‍ക പര്‍വതത്തില്‍ ചൊവ്വാഴ്ച രാവിലെ സി60 സംഘം തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മാവോയിസ്റ്റുകള്‍ ഇവര്‍ക്കെതിരെ നിറയൊഴിച്ചത്. ഉടന്‍ തന്നെ സുരക്ഷാസേന പ്രത്യാക്രമണം നടത്തി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തുന്നവര്‍ക്ക് 36 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. എ.കെ.47 തോക്കും നാടന്‍ തോക്കുകളും ലഘുലേഖകളും കണ്ടെടുത്തു.

Back to top button
error: