KeralaNEWS

നിയന്ത്രണംവിട്ട വാൻ തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: നിയന്ത്രണംവിട്ട മിനിവാൻ മലയാറ്റൂർ തീർത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറവൂർ സ്വദേശി ഷോണ്‍ ജോസഫ് ജോണാണ് മരിച്ചത്.

പുലർച്ചെ മൂന്നിന് പുതിയകാവിലാണ് അപകടമുണ്ടായത്. മലയാറ്റൂരിലേക്ക് കാല്‍നടയായി യാത്ര ചെയ്തിരുന്ന തീർത്ഥാടകർക്കിടയിലേക്കാണ് മിനിവാൻ ഇടിച്ചുകയറിയത്.

ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന മിനിവാൻ തീർത്ഥാടകരെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. അപകടത്തിൻ നിരവധി പേർക്ക് ഗുരുതരമായി പരിക്കറ്റു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെയാണ് പുന്നപ്ര സെയ്ന്റ് ജോസഫ്സ് ഫൊറോനപള്ളിയില്‍ നിന്നും തീർത്ഥാടക സംഘം യാത്ര തുടങ്ങിയത്.

Back to top button
error: