ഗുവാഹത്തി: വീട്ടില്‍ ജോലിക്ക് നിന്ന 15കാരിയായ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അസം ഡിവൈ.എസ്.പി. അറസ്റ്റില്‍. അസമിലെ ഡെര്‍ഗാവിലെ പൊലീസ് ട്രെയിനിംഗ് കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ട് കിരണ്‍ നാഥാണ് അറസ്റ്റിലായത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കിരണ്‍ പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ ബലമായി അടച്ചിടുകയും കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കുകയുമാണെന്നാണ് പരാതി. ശനിയാഴ്ച പെണ്‍കുട്ടിയുടെ കുടുംബം ഗോലാഘട്ട് ജില്ലയിലെ ഡെര്‍ഗാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ഞായറാഴ്ച കിരണ്‍ നാഥിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കിരണ്‍ നാഥിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടാണ് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തിയത്. നാഥിന്റെ ഭാര്യ അദ്ദേഹത്തെ പിന്തുണച്ചതായും ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി ആരോപിച്ചു.ഒരു സ്ത്രീ എന്ന നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമത്തിനെതിരെ അവര്‍ നിലപാട് എടുക്കേണ്ടതായിരുന്നു, എന്നാല്‍ കുട്ടിയെ നിശബ്ദയാക്കാനാണ് യുവതി ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗം പറഞ്ഞു.
ലൈംഗികാതിക്രമങ്ങളോട് അസം പൊലീസ് സഹിഷ്ണുത കാട്ടില്ലെന്ന് ഡിജിപി ഗ്യാനേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെയും മറ്റ് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.