കാസർകോട്: അമ്ബലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി.
വിപണിയില്‍ നിന്ന് പിൻവലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് അമ്ബലത്തറ പോലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്.
പാണത്തൂർ പനത്തടിയിലെ അബ്ദുള്‍ റസാഖ് എന്നയാളാണ് വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നത്. ഇയാളെ പോലീസ് ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. രണ്ട് ദിവസമായി ഇയാള്‍ നാട്ടിലില്ല എന്നാണ് പോലീസിന് ലഭിച്ച വിവരം. തുടർന്നാണ് പോലീസ് വീട് തുറന്ന് പരിശോധിച്ചത്. ചാക്കിലാക്കിയ നിലയിലായിരുന്നു നോട്ടുകെട്ടുകൾ.