കാസർഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ കാസർഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി. പ്രവര്‍ത്തക ശില്‍പശാലയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള വാക്‌പോര് കയ്യാങ്കളിയില്‍ കാശിച്ചു.
മഞ്ചേശ്വരം കണ്വതീര്‍ത്ഥയില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡായുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തക ശില്‍പ ശാലയിലാണ് സംഘർഷം അരങ്ങേറിയത്.
പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിച്ചെന്നാരോപിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ശില്പശാല തുടങ്ങും മുമ്ബേ ജില്ലാ കമ്മറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ.നവീന്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറി. തുടർന്ന് പ്രവര്‍ത്തകര്‍ നേതാക്കളെ ചോദ്യം ചെയ്തു.ഇത് കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.പ്രതിഷേധം ശക്തമായതോടെ ശില്പശാല നടത്താനാവാതെ ഉപേക്ഷിച്ചു.
കാസർഗോഡ് ബിജെപിക്കകത്തെ ഗ്രൂപ്പ്‌പോരിനെ തുടർന്ന് 2022 ഫെബ്രുവരിയില്‍ പ്രവര്‍ത്തകര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു.