KeralaNEWS

സംഘർഷം ഒഴിയുന്നില്ല; വീട്ടില്‍ ആളില്ലെങ്കിലും ഹരിതകര്‍മ്മ സേനയ്ക്ക് പണം നല്‍കണോ?

ള്‍ത്താമസം ഇല്ലാത്ത വീടുകള്‍ക്കും ഹരിതകർമ്മ സേന കളക്ഷൻ ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിധേഷം ഉയരുന്നു.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഇത്തരത്തില്‍ കളക്ഷൻ ഫീസ് ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിന്റെ വക്കോളം എത്തിയിരുന്നു.

ആലപ്പുഴ നഗരസഭയില്‍ 52 വാർഡുകളില്‍ 135 ഹരിതകർമ്മ സേനാ അംഗങ്ങളാണ് ഉള്ളത്.ഓരോ വാർഡിലും സേനാ അംഗങ്ങള്‍ വീടുകളില്‍ എത്തിയാണ് പ്ളാസ്റ്റിക്ക് കളക്റ്റ് ചെയ്യുന്നത്. ഇതിന്റെ കളക്ഷൻ ഫീസായി 60രൂപയാണ് പ്രതിമാസം വീടുകളില്‍ നിന്ന് വാങ്ങുന്നത്. താമസം ഇല്ലാത്തതും അടങ്ങു കിടക്കുന്നതുമായ വീടുകളുടെ വിവരം നഗരസഭയില്‍ അറിയിക്കണമെന്നാണ് സേനക്ക് നല്‍കിയിട്ടുള്ള നിർദ്ദേശം. പ്ളാസ്റ്റിക്ക് ഉപയോഗിക്കാത്ത രണ്ട് അംഗങ്ങള്‍ മാത്രമുള്ള വീടുകളില്‍ നിന്നുപോലും കളക്ഷൻ ഫീസ് വാങ്ങുന്നുണ്ട്. ഇത്തരത്തില്‍ കളക്ഷൻ ഫീസ് ചോദിച്ചതിനെച്ചൊല്ലി തർക്കങ്ങളും പതിവാണ്.

Signature-ad

കഴിഞ്ഞ ദിവസം നഗരസഭയിലെ ഗുരമന്ദിരം വാർഡില്‍ വീട്ടുടമയും സേനാഅംഗങ്ങളും തമ്മില്‍ തർക്കമുണ്ടായി.ഇത് സംഘർഷത്തിന്റെ വക്കോളം എത്തിയിരുന്നു.

ഒന്നിലധികം വീടുകളുള്ളവർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. താമസം ഇല്ലെങ്കിലും കളക്ഷൻ ഫീസ് നല്‍കണം. കളക്ഷൻ ഫീസ് അടച്ച രസീത് കാണിച്ചാല്‍മാത്രമേ കെട്ടിട നികുതി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കെട്ടിട ഉടമയ്ക്ക് ലഭിക്കുകയുള്ളു. പ്രതിവർഷം 100രൂപവരെ കെട്ടിട നികുതി അടക്കുന്ന വീടുകള്‍ക്ക് കളക്ഷൻ ഫീസായി നല്‍കേണ്ടത് 720രൂപയാണ്.

നിലവിലുള്ള നിയമം അനുസരിച്ച്‌ ഓരോ വീടുകള്‍ക്കും കളക്ഷൻ ഫീസ് ഈടാക്കാനാണ് സർക്കാർ നിർദ്ദേശം. തീരെ ബുദ്ധിമുട്ടുള്ളവരെ ഒഴിവാക്കാൻ വാർഡുതല സമിതി ലിസ്റ്റ് തയ്യാറാക്കി ,ഗ്രാമസഭയുടെ അനുമതിയോടെ ഒഴിവാക്കാൻ കഴിയൂ. നിലവില്‍ അത്തരത്തിലുള്ള തീരുമാനം എടുത്തിട്ടില്ല. കളക്ഷൻ ചാർജ്ജ് കൊടുത്തില്ലെങ്കില്‍ ഇത് ബാധ്യതയായി കിടക്കും.

Back to top button
error: