KeralaNEWS

പത്തുമാസത്തിനുള്ളിൽ 17.5 ലക്ഷം യാത്രക്കാർ ; കൊച്ചി വാട്ടര്‍ മെട്രോ വളരുകയാണ്, കൂടുതൽ റൂട്ടുകളിലേക്ക്

കൊച്ചി: വെറും പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളിലായി പതിനേഴര ലക്ഷത്തിലധികം ആളുകളാണ് വാട്ടർ മെട്രോയില്‍ യാത്ര ചെയ്തത്.ഇന്ന് 9 ടെര്‍മിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ കുതിക്കുകയാണ്.

കളമശേരി മണ്ഡലത്തിലേക്കും വാട്ടര്‍മെട്രോ എത്തുകയാണ്. മണ്ഡലത്തിലെ ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലും ഒപ്പം മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ചേരാനെല്ലൂര്‍ എന്നീ മൂന്ന് ടെര്‍മിനലുകളും ആരംഭിച്ചുകഴിഞ്ഞു.

Signature-ad

ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെര്‍മിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളരുകയാണ്.

വൈകാതെ ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്നും സര്‍വ്വീസുകള്‍ ആരംഭിക്കും.പുതിയ നാല് ടെര്‍മിനലുകള്‍ കൂടി വരുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുക.

Back to top button
error: