KeralaNEWS

സ്വകാര്യ ബസിടിച്ച്‌ സൈക്കിള്‍ യാത്രികന്‍ മരിച്ചു

ഇരിങ്ങാലക്കുട: സ്വകാര്യ ബസിടിച്ച്‌ സൈക്കിള്‍ യാത്രികന്‍ മരിച്ചു. അവിട്ടത്തൂര്‍ പൊതുമ്ബുചിറക്കു സമീപം താമസിക്കുന്ന കടുകപറമ്ബില്‍ വീട്ടില്‍ ബാലകൃഷ്ണന്‍(60) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടോടെ ഠാണാ- ചാലക്കുടി റൂട്ടില്‍ മാര്‍ക്കറ്റ് ലിങ്ക് റോഡിനു സമീപമാണ് അപകടം.

സ്വകാര്യ ബസ് ബാലകൃഷ്ണനെ ഇടിക്കുകയും ബസിന്‍റെ പിന്‍ചക്രങ്ങള്‍ ബാലകൃഷ്ണന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപമുള്ള സിംപിള്‍ ഹോട്ടലിലെ ജീവനക്കാരനാണ്.ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്ബോഴാണ് അപകടം സംഭവിച്ചത്.ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

Back to top button
error: