IndiaNEWS

ജാതി സെന്‍സസ് ഇന്ദിരയുടെ നിലപാടിന് വിരുദ്ധമെന്ന്; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആനന്ദ് ശര്‍മ

ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണി വിജയിച്ചാല്‍ രാജ്യത്ത് ജാതിസെന്‍സസ് കൊണ്ടുവരുമെന്ന രാഹുലിന്റെ നിലപാടിനെതിരേ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ആനന്ദ് ശര്‍മ. ജാതി സെന്‍സസ് എന്നത് ഇന്ദിരയുടേയും രാജീവിന്റേയും പാരമ്പര്യത്തിന് എതിരാണെന്ന് ശര്‍മ പറഞ്ഞു. ഇത് സംബന്ധിച്ച് എതിര്‍പ്പ് അറിയിച്ചുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയക്കുകയും ചെയ്തു.

ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം ജാതിയെന്നത് യഥാര്‍ഥ വസ്തുതയാണെങ്കിലും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ഇതിനെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുകൊണ്ടുപോവരുതെന്ന് ആനന്ദ് ശര്‍മ രണ്ടുപേജുള്ള കത്തില്‍ ഖാര്‍ഗെയോട് അഭ്യര്‍ഥിച്ചു. വിവിധ മതങ്ങളിലും ജാതികളിലും വിശ്വാസങ്ങളിലുമുള്ളവര്‍ ഒരുമിച്ച് കഴിയുന്ന സമൂഹമെന്ന നിലയ്ക്ക് ജാതിയെ കൂട്ടുപിടിക്കുന്നത് ജനാധിപത്യത്തിന് കോട്ടം വരുത്തുന്നതായി മാറുമെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.

Signature-ad

സാമൂഹിക നീതിയെ സംബന്ധിച്ച് ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണതയെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ പക്വതയാര്‍ന്ന നിലപാടുകളാണ് കോണ്‍ഗ്രസ് എടുക്കേണ്ടത്. ജാതിസെന്‍സ് രാജ്യം നേരിടുന്ന തൊഴിലില്ലായ്മയ്ക്കും അസമത്വത്തിനും പരിഹാരമാവില്ലെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

പൊതു തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലുമെല്ലാം ജാതി ഒരു പ്രചാരണ വിഷയമായി മാറിയാല്‍ അത് കൂടുതല്‍ തെറ്റിദ്ധാരണയിലേക്കും പ്രശ്നത്തിലേക്കും നയിക്കുമെന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വാക്കുകളും കത്തില്‍ ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.

Back to top button
error: