Month: March 2024
-
India
മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കമിട്ട സോക്കർ സഫാരി കൽക്കട്ടയിൽ: വിനീതിന്റെയും കൂട്ടരുടെയും യാത്ര വൻ വിജയത്തിലേക്ക്
നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യൻ ഫുട്ബാൾ താരം സി.കെ വിനീതും സംഘവും ആരംഭിച്ച സോക്കർ സഫാരി വൻ വിജയത്തിലേക്ക്. മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കമിട്ട സോക്കർ സഫാരി ഫുട്ബോൾ യാത്ര 36-ാം ദിവസം കൊൽക്കത്തയിൽ എത്തിച്ചേർന്നു. കൊച്ചിയിൽ യാത്ര തുടങ്ങിയ സോക്കർ സഫാരി ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ആദിവാസി സമൂഹത്തിൽ നിന്ന് കായിക പ്രതിഭകളെ കണ്ടെത്തി അതിലൂടെ രാജ്യ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം കൊച്ചിയിൽ നിന്ന് ആരംഭിച്ച സോക്കർ സഫാരി ഫുട്ബോള്‍ യാത്ര 36-ഓളം പ്രധാന സ്ഥലങ്ങൾ പൂർത്തിയാക്കി ഇപ്പോൾ കൊൽക്കത്തയിൽ എത്തിയിരിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം കൊച്ചിയിൽ വെച്ച് മമ്മൂട്ടി നിർവഹിച്ചിരുന്നു. വിവിധതരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുകയും അതിലൂടെ പ്രതിഭയുള്ള കായികതാരങ്ങളെ കണ്ടെത്തി സോക്കർ സഫാരി യാത്ര വിജയകരമായി തുടരുകയാണ്. സോക്കർ സഫാരി യാത്ര 36 ദിവസം പിന്നിടുമ്പോൾ ഫുട്ബോൾ എന്ന മഹത്തായ കായിക വിനോദത്തിന് ഇന്ത്യ എന്ന…
Read More » -
India
അഞ്ച് വയസുകാരനു നേരെ ലൈംഗികാതിക്രമം; സ്‌കൂള്‍ ജീവനക്കാരിയായ 50കാരി അറസ്റ്റില്‍
ചെന്നൈ: തഞ്ചാവൂരില്‍ അഞ്ച് വയസുകാരനെ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയ കേസില്‍ 50കാരിയായ സ്‌കൂള്‍ ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലെ ടോയ്‌ലറ്റില്‍ വച്ച് 50കാരിയായ സ്ത്രീ അഞ്ച് വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് നടപടി. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എജ്യുക്കേഷന്‍ കോഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന സ്ത്രീയാണ് അതേ സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ ടോയ്‌ലറ്റിലേക്ക് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.അതേ സ്‌കൂളില്‍ പഠിക്കുന്ന മുതിര്‍ന്ന സഹോദരനോട് കുട്ടി തനിക്ക് ഉണ്ടായ ദുരനുഭവം വിവരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ അഞ്ച് വയസുകാരന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read More » -
Kerala
കോട്ടയത്ത് ഓട്ടം വിളിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ തുങ്ങി മരിച്ചു
കോട്ടയം: ഓട്ടം പോകാനുണ്ടെന്നുപറഞ്ഞു വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ തുങ്ങി മരിച്ചു.ഇന്നുച്ചയ്ക്ക് 12-ഓടെ കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസ്(48) ആണ് തൂങ്ങിമരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ എസ്.പുരം വടക്കേകണ്ണംകരയത്ത് വി.എസ്.പ്രഭാതി(40) നാണ് കുത്തേറ്റത്. ഉച്ചയ്ക്ക് 12-ഓടെ ടാപ്പിങ് തൊഴിലാളിയായ ഷിബു പ്രഭാതിനെ ഓട്ടം പോകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെവച്ച് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും അറുനൂറ്റിമംഗലം പള്ളിക്ക് സമീപമെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിനും ഇലട്രിക് പോസ്റ്റിനുമിടയിലേക്ക് ഇടിച്ചു കയറി നിന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചെത്തിയ കടുത്തുരുത്തി പോലീസ് ഗുരുതരമായി പരിക്കേറ്റ പ്രഭാതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഭാത് വീട്ടില്‍ നിന്ന് പോയ ശേഷം ഷിബു വിടിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. ഷിബുവിന്റെ മൃതദേഹം വെള്ളൂർ പോലീസ് എത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക്…
Read More » -
Movie
സോജൻ ജോസഫിൻ്റെ ‘ഒപ്പീസ്’ തൊടുപുഴയിൽ തുടങ്ങി
ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ 18 വർഷമായി പ്രവർത്തിച്ചു വരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒപ്പീസ്.’മലയാളത്തിൽ ‘കോപ്പയിലെ കൊടുങ്കാറ്റ്’, ‘അലർട്ട്’,’ 24 x7′ എന്നീ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സോജൻ ജോസഫ് ഒരിടവേളക്കു ശേഷം ‘ഒപ്പീസ്’ എന്ന ചിത്രവുമായി കടന്നു വരുകയാണ്. ആകർഷൻ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഡി. ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് 21വ്യാഴാഴ്ച്ച തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ആലാനി ബംഗ്ലാവിലായിരുന്നു ചിത്രീകണം ആരംഭിച്ചത്. പ്രശസ്ത കന്നഡ താരം ദീഷിത് ഷെട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിച്ചു തുടങ്ങിയത്. പ്രണയമാണ് ഈ ചിത്രത്തിൻ്റെ അടിത്തറ. ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്. എം. ജയചന്ദ്രൻ്റെ അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. റഫീഖ്…
Read More » -
Movie
മലയാള സിനിമയിൽ ഒരു വനിതാ സംവിധായക കൂടി, ആരതി ഗായത്രി ദേവി: ആരതി രചനയും സംവിധാനം നിർവ്വഹിക്കുന്ന ‘തേരി മേരി’ വർക്കലയിൽ തുടങ്ങി
ഒരു വനിതാ സംവിധായക കൂടി മലയാള സിനിമയിലേയ്ക്കു കടന്നു വരുന്നു. ‘തേരി മേരി’ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്ന ആരതി ഗായത്രി ദേവിയാണ് ഈ നവാഗത സംവിധായിക. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ, സമീർ ചെമ്പായിൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- അലക്സ് തോമസ്. കഴിഞ്ഞ ദിവസം വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രസന്നിധിയിലാണ് ‘തേരി മേരി’യുടെ ചിത്രീകരണത്തിനു തുടക്കം കുറിച്ചത്. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ‘കിംഗ് ഫിഷ്’ എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ്. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു ജീവിതം പുലർത്തുന്ന രണ്ടു യുവാക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ രസാകരമായി അവതരിപ്പിക്കുന്നത്. ഇവർക്കിടയിലെ ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ കഥാ പുരോഗതിയിലെ നിർണ്ണായകമായ ഘടകങ്ങളാണ്. പ്രധാനമായും യൗവനങ്ങളുടെ കാഴ്ചപ്പാടുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന്…
Read More » -
Kerala
ഒന്നും ആകാൻ പറ്റാത്തതിന്റെ നിരാശ കണ്ടവന്റെ നെഞ്ചത്തല്ല തീര്‍ക്കണ്ടത്; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നടി സ്നേഹ ശ്രീകുമാര്‍
ആർ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നടി സ്നേഹ ശ്രീകുമാർ.അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടയ്‌ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാൻ പറ്റുമെങ്കില്‍ ചെയ്തു കാണിക്കുകയാണ് വേണ്ടതെന്നും സ്നേഹ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാൻ വിടുന്ന രക്ഷിതാക്കളോട്, ദയവുചെയ്തു മക്കളുടെ ഭാവി കളയരുത്, ഇത്രേം മനുഷ്യത്വവും, മര്യാദയുമില്ലാത്ത ഒരു സ്ത്രീയെ കണ്ടുപഠിച്ചാല്‍ അത്രേം അബദ്ധം വേറൊന്നുമില്ല എന്നും സ്നേഹ പറയുന്നു. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകർക്കാൻ ഇരിക്കുന്നു വിവരമില്ലാത്ത സ്ത്രീ.. നിങ്ങള്‍ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല..നിങ്ങള്‍ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടയ്‌ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാൻ പറ്റുമെങ്കില്‍ ചെയ്തു കാണിക്കു. രാമകൃഷ്ണൻ എന്ന കലാകാരനെ ഞങ്ങള്‍ക്കറിയാം, അത് അദ്ദേഹത്തിന്റെ നൃത്തത്തിലൂടെയാണ്,44വർഷമായി നർത്തകി എന്നു സ്വയം അവകാശപ്പെടുന്ന നിങ്ങളെ എത്രപേർക്കറിയാം??? ഒന്നും ആകാൻ പറ്റാത്തതിന്റെ…
Read More » -
Kerala
ആര്‍എല്‍വി രാമകൃഷ്ണനൊപ്പം; അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാൻ ഉപയോഗിക്കരുത്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുതെന്നും ആര്‍എല്‍വി രാമകൃഷ്ണനൊപ്പമാണ് താനെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. “കലയില്‍ ജാതിയോ, നിറമോ, വർണമോ, ലിംഗമോ, സമ്ബന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ല. കലാമേഖലയില്‍ പ്രവർത്തിക്കുന്ന എല്ലവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കില്‍ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. ആർ. എല്‍. വി രാമകൃഷ്ണനൊപ്പം.”- സുരേന്ദ്രൻ കുറിച്ചു
Read More » -
India
കൂടുതൽ ആളാകരുത് ! തമിഴ്നാട് ഗവർണർക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത ഗവര്‍ണറുടെ നിലപാടിനെയാണ് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. എന്താണ് ഗവര്‍ണര്‍ അവിടെ കാണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകും. കോടതി സ്‌റ്റേ ചെയ്ത നടപടിയില്‍ മറ്റൊന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നും സുപ്രീംകോടതി ചോദിച്ചു. ഗവര്‍ണര്‍ സുപ്രീംകോടതിയെയാണ് ധിക്കരിച്ചിരിക്കുന്നത്. കോടതിയെ വെല്ലുവിളിക്കുന്ന നടപടിയാണിത്. പൊന്മുടിയെ മന്ത്രിയാക്കുന്നതില്‍ നാളെ വൈകുന്നേരത്തിനകം തീരുമാനമെടുക്കണം. അല്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Read More » -
India
കേന്ദ്ര മന്ത്രി ശോഭ കരന്തലജെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു
ബംഗളൂരു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നുവെന്ന പരാമര്‍ശത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിയിരുന്നു. പരമാര്‍ശത്തില്‍ ശോഭയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ കേസുമെടുത്തിരുന്നു. ഭാഷയുടെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശം എന്ന വകുപ്പില്‍ മധുര സിറ്റി പൊലീസാണ് കേന്ദ്ര മന്ത്രിയ്ക്കെതിരെ കേസെടുത്തത്. സംഭവം വിവാദമായതിനു പിന്നാലെ ശോഭ കരന്തലജെ തമിഴ്‌നാടിനോട് മാപ്പു പറഞ്ഞിരുന്നു. തമിഴ്‌നാട്ടുകാരെ മൊത്തത്തില്‍ ഉദ്ദേശിച്ചല്ല താന്‍ പറഞ്ഞതെന്നും തന്റെ പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും അവർ പറഞ്ഞു.
Read More » -
Crime
ആര്‍.എസ്.എസ്. നേതാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍; ലഹരിസംഘം ആക്രമണം നടത്തിയത് നൃത്തം വിലക്കിയതിന്റെ വൈരാഗ്യത്തില്‍
തിരുവനന്തപുരം: കാട്ടാക്കട കീഴാറൂരില്‍ ഉത്സവ പരിപാടിക്കിടെയുള്ള നൃത്തം വിലക്കിയതിന്റെ വൈരാഗ്യത്തില്‍ ലഹരിസംഘം ആര്‍.എസ്.എസ്. നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തിന്‍കാല ലൈനിന്‍ ജങ്ഷന്‍ കുന്നുവിള സുരേഷ് ഭവനില്‍ നിവിന്‍ എസ്.സാബു(29), കാട്ടാക്കട അമ്പലത്തിന്‍കാല തോട്ടരികത്ത് വീട്ടില്‍ കിരണ്‍കുമാര്‍(22), അമ്പലത്തിന്‍കാല സുജിത് ഭവനില്‍ വിശാഖ്(32) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആര്‍.എസ്.എസ്. പ്ലാവൂര്‍ മണ്ഡലം കാര്യവാഹക് പ്ലാവൂര്‍ തലയ്‌ക്കോണം വെട്ടുവിള പുത്തന്‍വീട്ടില്‍ വിഷ്ണു(25) വിനെയാണ് ചൊവ്വാഴ്ച രാത്രി 10.30-ഓടെ പ്രതി ഉള്‍പ്പെടുന്ന സംഘം ആക്രമിച്ചത്. കീഴാറൂര്‍ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്ര ഘോഷയാത്രയ്ക്ക് അമ്പലത്തിന്‍കാലയില്‍ നല്‍കിയ വരവേല്‍പ്പിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിന്‍കാല ക്ഷേത്രത്തിന് മുന്നില്‍ വെച്ച് പ്രതികള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും തറയോടിന്റെ കഷണം കൊണ്ട് കുത്തുകയുമായിരുന്നു. നെറ്റിയിലും, മുതുകിലും കുത്തേറ്റ വിഷ്ണു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷ്ണുവിന്റെ മുതുകിലാകെ തറയോട് കഷണം…
Read More »