KeralaNEWS

ഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

കൂറ്റനാട്: രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാർഥി മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്.

ചാലിശ്ശേരി എച്ച്‌.എസ്.എസിലെ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാർഥിയാണ്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

Signature-ad

കുട്ടിക്ക് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്.സംസ്ഥാന കലോത്സവങ്ങളില്‍ മാപ്പിളക്കലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥിയാണ്. പിതാവ്: ജമാല്‍. മാതാവ്: സബീന. സഹോദരിമാർ: ലിയ, റെന.

Back to top button
error: