മുംബൈ: വീര സവര്‍ക്കറിന്റെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രം ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ ഇന്ന് തിയറ്ററുകളിലേക്ക്.
രണ്‍ദീപ് ഹൂഡ സവര്‍ക്കറായി എത്തുന്ന ചിത്രത്തില്‍ അങ്കിത ലോഖണ്ഡേ, അമിത് സിയാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സവര്‍ക്കര്‍. അതുകൊണ്ടാണ് ഈ ചിത്രം ചെയ്യാന്‍ തെരഞ്ഞെടുത്തതെന്ന് പ്രഖ്യാപന വേളയില്‍ രണ്‍ദീപ് പറഞ്ഞു. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. എന്നിരുന്നാലും, എല്ലാവര്‍ക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല.അതിനാൽ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്- രൺദീപ് കൂട്ടിച്ചേർത്തു.