Month: March 2024
-
Kerala
ഓൺലൈൻ തട്ടിപ്പ്: ആലുവ സ്വദേശിയായ 62കാരന് നഷ്ടമായത് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ; രണ്ടു പേർ അറസ്റ്റിൽ
ആലുവ: ഓൺലൈൻ തട്ടിപ്പ് വഴി ആലുവ സ്വദേശിയായ 62കാരന് നഷ്ടമായത് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ. സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് കോടികള്‍ തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫാറൂഖ് മലയില്‍ അശ്വിൻ (25), മേപ്പയൂർ എരഞ്ഞിക്കല്‍ അതുല്‍ (33) എന്നിവരെ എറണാകുളം റൂറല്‍ സൈബർ പോലീസ് സ്റ്റേഷൻ ടീം പിടികൂടി. കോടതിയുമായി ബന്ധമുള്ള ആളെന്ന വ്യാജേന ഇവർ സ്കൈപ്പ് വഴി സംസാരിക്കുകയും കുറേ വ്യാജ നോട്ടീസുകളും പേപ്പറുകളും കാണിക്കുകയും ചെയ്തു. കേസ് ഫ്രീസ് ചെയ്യുന്നതിന് പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഇതോടെ ആറ് തവണയായി ഒരു കോടി പതിനഞ്ച് ലക്ഷം രൂപ കൈമാറി.വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ തട്ടിപ്പാണെന്ന് മനസിലാക്കിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
Read More » -
India
കെജ്രിവാളിന് ജയിലില്‍കിടന്ന് ഭരണം നടത്താനാകുമോ? മുഖ്യമന്ത്രിപദത്തിലേക്ക് മറ്റാര്?
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റു ചെയ്തെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കില്ലെന്നും ജയില്‍നിന്ന് ഭരണം തുടരുമെന്നുമാണ് എ.എ.പി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ അതിഷി മര്‍ലിന കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കെജ്രിവാള്‍ കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ തടസ്സമില്ലെന്നും അതിഷി പറഞ്ഞിരുന്നു. എന്നാല്‍, നിയമപരമായി ഇതിന് എത്രത്തോളം സാധുതയുണ്ട് എന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ വലിയ ചര്‍ച്ചനടക്കുന്നത്. എന്നാല്‍, ജയിലില്‍നിന്ന് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം നിറവേറ്റുന്നത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തേയും മുഖ്യമന്ത്രിമാര്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും മറ്റൊരാളെ മുഖ്യമന്ത്രി പദം ഏല്‍പിച്ച് രാജിവെക്കുകയാണുണ്ടായത്. ഇതിന് ഉദാഹരണമാണ് ലാലുപ്രസായ് യാദവും ഹേമന്ത് സോറനും അടക്കമുള്ളവര്‍. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് അറസ്റ്റിലാവുമ്പോള്‍ ഭാര്യ റാബ്രി ദേവിയാണ് ബിഹാര്‍ മുഖ്യമന്ത്രിയായത്. സമാന രീതിയില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ജനുവരിയിയില്‍ ഇ.ഡി അറസ്റ്റിലായപ്പോഴും മുഖ്യമന്ത്രി പദം ചമ്പൈസോറനെ ഏല്‍പിച്ചിരുന്നു. സമാനരീതിയില്‍ കെജ്രിവാള്‍ മുഖ്യമന്ത്രിപദം രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള വഴികള്‍ കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണ് കേന്ദ്രവുമായി ബന്ധപ്പെട്ട…
Read More » -
India
മാണ്ഡ്യയില്‍ മത്സരിക്കാനുറച്ച് സുമലത; ബിജെപിക്ക് തലവേദന
ബംഗളൂരു: മാണ്ഡ്യ സീറ്റ് ജെഡിഎസിന് വിട്ടുകൊടുക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സിറ്റിങ് എംപി സുമലത അംബരീഷ്. മണ്ഡലത്തില്‍ വീണ്ടും ബിജെപി പിന്തുണയോടെ മത്സരിക്കാമെന്ന സുമലതയുടെ മോഹം ഏതാണ്ട് ഇല്ലാതായി. ഇവര്‍ സ്വതന്ത്രയായി വീണ്ടും മത്സരിക്കുമെന്നാണ് സൂചന. അതേസമയം, സുമതലയെ അനുനയിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ തുടരുകയാണ്. 2019ല്‍ സ്വതന്ത്രയായാണ് സുമതല മാണ്ഡ്യയില്‍നിന്ന് ലോക്സഭയിലെത്തിയത്. കോണ്‍ഗ്രസ്-ദള്‍ സ്ഥാനാര്‍ത്ഥിയും കുമാരസ്വാമിയുടെ മകനുമായ നിഖില്‍ ഗൗഡയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ഇത്തവണ മണ്ഡലം ജെഡിഎസിന് വിട്ടുകൊടുക്കാനുള്ള നീക്കം അപ്രതീക്ഷിത നീക്കമായി. മാണ്ഡ്യയ്ക്ക് പകരമായി ചിക്ക്ബല്ലാപൂര്‍, ബംഗളൂരു നോര്‍ത്ത് സീറ്റുകള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഇവര്‍ വഴങ്ങിയിട്ടില്ല. ബിജെപി നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യം അവര്‍ തുറന്നു പറയുകയും ചെയ്തു. ”ബംഗളൂരു നോര്‍ത്തില്‍ മത്സരിക്കാനുള്ള വാഗ്ദാനം ഞാന്‍ നിരാകരിച്ചതാണ്. അത്തരമൊരു അവസരത്തില്‍ ചിക്കബല്ലാപൂരില്‍നിന്ന് ഞാന്‍ മത്സരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” എന്നായിരുന്നു അവരുടെ ചോദ്യം. മാണ്ഡ്യയില്‍ അല്ലാതെ മറ്റൊരിടത്തും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനില്ലെന്നും അവര്‍ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി…
Read More » -
Kerala
പാചകവാതക കുറ്റി ദേഹത്ത് വീണ് മധ്യവയസ്കൻ മരിച്ചു
കണ്ണൂർ: ഗ്യാസ് സിലിണ്ടർ ദേഹത്ത് വീണ് മധ്യവയസ്കൻ മരിച്ചു.കല്യാശ്ശേരി ഹാജി മൊട്ടയിലെ കെ. പ്രഭാകരനാണ് (61) മരിച്ചത്. മുറ്റത്ത് സൂക്ഷിച്ച നിറച്ച പാചകവാതക കുറ്റി അടുക്കളയിലേക്ക് മാറ്റാനായി എടുത്ത് ചുമലില്‍ വെക്കുന്നതിനിടയില്‍ വഴുതി ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെതന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നേരത്തെ പ്രവാസിയായിരുന്ന പ്രഭാകരൻ ഇപ്പോള്‍ നാട്ടില്‍ കെട്ടിട നിർമാണ സൂപ്പർവൈസറായിരുന്നു. ഭാര്യ: ആശ. മക്കള്‍: പ്രിയ, പ്രജുല്‍. മരുമകൻ: അബി. സഹോദരങ്ങള്‍: സുജാത, രമ, ഉണ്ണികൃഷ്ണൻ, പരേതരായ രാജൻ, പത്മനാഭൻ.
Read More » -
Kerala
ഡിസംബറില്‍ ഹെല്‍മെറ്റ് ധരിക്കാതെ രാത്രി യാത്ര ചെയ്തു; 2017ല്‍ മരിച്ച വയോധികന് എംവിഡിയുടെ വക 500 രൂപ പിഴ!
കോട്ടയം: കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാട്ടി 2017ല്‍ മരിച്ച വയോധികന് മോട്ടര്‍ വാഹന വകുപ്പിന്റെ നോട്ടിസ്. വൈക്കം ഉദയനാപുരം രാമനിലയത്തില്‍ സുകുമാരന്‍ നായരുടെ പേരിലാണ് എംവിഡി നോട്ടിസ് അയച്ചക്. ഇദ്ദേഹം 2017 ഓ?ഗസ്റ്റിലാണ് മരിക്കുന്നത്. മരിക്കുമ്പോള്‍ 87-ാം വയസുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂര്‍ വഴി രാത്രി 12.30ന് സുകുമാരന്‍ നായര്‍ ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി ദൃശ്യമടക്കമാണ് നോട്ടീസെത്തിയത്. വാഹന നമ്പറും നോട്ടീസിലുണ്ട്. അതേസമയം, ഒരു സൈക്കിള്‍ മാത്രമാണ് സുകുമാരനുണ്ടായിരുന്നതെന്നും മറ്റ് വാഹനങ്ങളൊന്നും ഓടിക്കാനറിയില്ലായിരുന്നുവെന്നും മകന്‍ ശശികുമാര്‍ പറഞ്ഞു. നോട്ടീസ് എത്തിയതിനെ തുടര്‍ന്ന് വൈക്കം ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ടു. തൊടുപുഴ മോട്ടര്‍ വാഹന വകുപ്പിനെ സമീപിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പരാതി ഇമെയില്‍ ചെയ്‌തെന്നും മകന്‍ അറിയിച്ചു.
Read More » -
Crime
വ്യവസായിയില്‍നിന്ന് മരുമകന്‍ 107 കോടി തട്ടിയ കേസ്; അന്വേഷണം കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക്?
കൊച്ചി: കാസര്‍കോട്ടെ വ്യവസായി മുഹമ്മദ് ഹാഫിസ് 107 കോടി തട്ടിയെടുത്തെന്ന കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം കര്‍ണാടക രാഷ്ട്രീയബന്ധങ്ങളിലേക്ക്. മുഹമ്മദ് ഹാഫിസും കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ. എന്‍.എ. ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാടും അടുത്തസുഹൃത്തുക്കളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഹാരിസിന്റെ എം.എല്‍.എ. സ്റ്റിക്കര്‍ പതിച്ച വാഹനത്തിലായിരുന്നു ഹാഫിസിന്റെ സഞ്ചാരം. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നാഫി മുഹമ്മദ് നാസര്‍ എന്ന വ്യക്തിയുടെ പേരിലാണ്. ഇയാള്‍ കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പിന്നണിയില്‍നിന്നു ചരടുവലിക്കുന്ന പ്രധാനികളിലൊരാളാണ്. ഹാരിസിന്റെ രാഷ്ട്രീയസഹായിയുമാണ്. തട്ടിയെടുത്ത പണം കര്‍ണാടക രാഷ്ട്രീയത്തിലേക്ക് ഒഴുക്കിയിട്ടുണ്ടോയെന്ന സംശയവും അന്വേഷണസംഘം ഉന്നയിക്കുന്നു. ദുബായില്‍ വ്യവസായിയായ ആലുവ തൈനോത്തില്‍ റോഡില്‍ അബ്ദുള്‍ ലാഹിര്‍ ഹസനില്‍നിന്ന്, മരുമകനായ മുഹമ്മദ് ഹാഫിസ് പലപ്പോഴായി 107 കോടിയോളം രൂപ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിലും ഗോവ-കര്‍ണാടക ചുമതലയുള്ള ആദായനികുതി ചീഫ് കമ്മിഷണറുടെ വ്യാജ ലെറ്റര്‍ഹെഡ് നിര്‍മിച്ച് പണം തട്ടിയ കേസിലുമാണ് അന്വേഷണം. കഴിഞ്ഞയാഴ്ച ബംഗളൂരു, ഗോവ, കാസര്‍കോട് എന്നിവിടങ്ങളില്‍നടന്ന റെയ്ഡില്‍ മുഹമ്മദ് ഹാഫിസിന്റെയും കൂട്ടരുടെയും 4.53…
Read More » -
NEWS
കുവൈറ്റ് കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഇഫ്താര്‍ സംഗമം മാര്‍ച്ച് 20 ബുധനാഴ്ച്ച വൈകിട്ട് 05.00 മണിയ്ക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് അലക്‌സ് പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ച സംഗമം മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു, യോഗത്തില്‍ ഇഫ്താര്‍ പ്രോഗ്രാം കണ്‍വീനര്‍ അല്‍-അമീന്‍ മീരസാഹിബ് സ്വാഗതം ആശംസിച്ചു. ഫൈസല്‍ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ മുഖ്യ അഥിതി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ മാനേജര്‍ ജോണ്‍ തോമസ്, രക്ഷാധികാരികളായ ജോയ് ജോണ്‍ തുരുത്തിക്കര, ജേക്കബ് ചണ്ണപ്പെട്ട, ലാജി ജേക്കബ്, ജനറല്‍ സെക്രട്ടറി ബിനില്‍ ടി. ഡി, വനിതാ ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍, കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഘലകളിലെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ചടങ്ങില്‍ ട്രഷര്‍ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി. സമാജം വൈസ് പ്രസിഡന്റ് അനില്‍…
Read More » -
Kerala
പൈപ്പില്‍ നിന്ന് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഗര്‍ഭിണിയേയും ഭര്‍ത്താവിനെയും വെട്ടി അയല്‍വാസി
ഇടുക്കി: പൈപ്പില്‍ നിന്ന് കുടിവെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനൊടുവില്‍ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് അയല്‍വാസി. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ഗർഭിണിയായ കവിതയെന്ന യുവതിയേയും ഭർത്താവായ ചിന്നപ്പനേയുമാണ് അയല്‍വാസി ക്രൂരമായി ആക്രമിച്ചത്. വണ്ടിപ്പെരിയാർ അരണക്കല്‍ എസ്റ്റേറ്റ് ലയത്തിലാണ് തൊഴിലാളിയായ ചിന്നപ്പനും കുടുംബവും താമസിക്കുന്നത്. രാവിലെ ചിന്നപ്പൻറെ ഭാര്യ കവിത എസ്റ്റേറ്റിൻറെ പൈപ്പില്‍ നിന്നും കുടി വെള്ളം എടുക്കാനെത്തി. ഈ സമയം തൊട്ടടുത്ത ലയത്തിലെ താമസക്കാനരായ ഗുരുചാർളിയും അവിടെയുണ്ടായിരുന്നു. പൈപ്പില്‍ നിന്നും വെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ കവിതയെ അസഭ്യം പറഞ്ഞു. സംഭവമറിഞ്ഞെത്തിയ ഭർത്താവ് ചിന്നപ്പനുമായും പ്രതി വാക്കേറ്റവും അടിപിടിയുമുണ്ടായി. തുടർന്ന് ഗുരുചാർളി വീടിന്റെ ഉള്ളില്‍ നിന്നും കത്തി എടുത്തു കൊണ്ട് വന്ന് ഇരുവരെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കവിതയുടെ പുറത്തും, ചിന്നപ്പന്റെ നെഞ്ചിനും കൈക്കും ആണ് വെട്ടേറ്റിരിക്കുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ്…
Read More » -
India
കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം സാമ്ബത്തിക വിവേചനം കാട്ടുന്നു; ലോകത്തെ ഏറ്റവും വലിയ തട്ടിപ്പാണ് ഇക്ടറല്‍ ബോണ്ട്: നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവ് ഡോ പരകാല പ്രഭാകര്‍
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ തട്ടിപ്പാണ് ഇക്ടറല്‍ ബോണ്ടെന്ന് പ്രമുഖ സാമ്ബത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവുമായ ഡോ.പരകാല പ്രഭാകര്‍.രാജ്യത്തെ തകര്‍ക്കാനാണ് പൗരത്വ ബില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. രാജ്യത്തെ ജനങ്ങളും ബിജെപിയും തമ്മിലാണ് പോരാട്ടം. ബിജെപിക്ക് ഭരണമില്ലാത്ത കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം സാമ്ബത്തിക വിവേചനം കാട്ടുന്നു. ഫിനാന്‍സ് കമ്മീഷന്‍ റൂള്‍സ് പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രം പറയുന്നു. സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രം വലിയ തോതില്‍ സെസും സര്‍ചാര്‍ജും പിരിക്കുന്നുണ്ട്. സെസും സര്‍ചാര്‍ജും നികുതി വിഭാഗത്തില്‍ വരുന്നതല്ല. 40 ലക്ഷം കോടി രൂപയ്ക്ക് അടുത്ത് പിരിക്കുന്നുണ്ട്. അത് ഉപകാരപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തകര്‍ക്കാനാണ് പൗരത്വ ബില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പൗരത്വത്തെ പുനര്‍ നിര്‍ണയിക്കാനുള്ള ബിജെപിയുടെ ആദ്യപടിയാണ് പൗരത്വബില്‍. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല പൗരത്വം നല്‍കേണ്ടതെന്ന് ഭരണഘടന പറയുന്നുണ്ട്. പൗരത്വം കണക്കാക്കാന്‍ മതം മാനദണ്ഡമാക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
കുമളിയിൽ ഓടുന്ന ബൈക്കിന് തീപിടിച്ച് ബസ് ഡ്രൈവര്‍ വെന്തുമരിച്ചു
കുമളി :ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർ വെന്തുമരിച്ചു. അണക്കര കളങ്ങരയില്‍ എബ്രഹാം (തങ്കച്ചൻ, 50) ആണ് മരിച്ചത്. തീ പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കില്‍ ബസ് സ്റ്റാൻഡിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തില്‍ പടർന്നുകയറുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ അല്‍പം വൈകിയാണ് സമീപവാസികള്‍ പോലും അപകടവിവരം അറിഞ്ഞത്. കുമളി പോലിസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read More »