FeatureLIFE

തന്റെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് മണിച്ചിത്രത്താഴ്; 54-ാം വയസ്സിലും അവിവാഹിതയായി ശോഭന 

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന.അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.

 1970 മാര്‍ച്ച്‌ 21 നാണ് ശോഭനയുടെ ജനനം.താരത്തിനു ഇപ്പോള്‍ 54 വയസ്സാണ് പ്രായം.വിവാഹത്തോട് താല്‍പര്യമില്ലാത്തതിനാല്‍ ഇന്നും അവിവാഹിതയായി തുടരുന്ന നടി അടുത്തിടെ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. 2011 ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകള്‍ എത്തുന്നത്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്.

Signature-ad

മകളുടെ ഇപ്പോഴത്തെ വിശേഷങ്ങളും താരം പങ്കുവെച്ചു. എട്ടാം ക്ലാസിലാണ് മകള്‍ ഇപ്പോള്‍ പഠിക്കുന്നത്. ചെന്നൈയില്‍ താന്‍ പഠിച്ച അതേ സ്‌കൂളിലാണ് മകളുടെ വിദ്യാഭ്യാസമെന്നും ശോഭന പറഞ്ഞു.

ഏപ്രില്‍ 18 എന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്റെ ഭാര്യയുടെ വേഷം ചെയ്താണ് ശോഭന മലയാളത്തില്‍ അരങ്ങേറിയത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ ശോഭനയുടെ പ്രായം വെറും 14 ആയിരുന്നു.അതേസമയം തന്റെ സിനിമകളില്‍ മണിച്ചിത്രത്താഴ് ആണ്  ഏറ്റവും പ്രിയപ്പെട്ടതെന്ന് ശോഭന പറയുന്നു.

Back to top button
error: