നിർമാണം നടന്നുവരികയായിരുന്ന പാലം തകർന്ന് തൊഴിലാളി മരിച്ചു. ഒൻപതു പേർക്ക് പരിക്കേറ്റു.ബിഹാറിലെ സുപോള്‍ ജില്ലയില്‍ കോശി നദിക്ക് കുറുകെ നിർമിച്ച പാലത്തിന്‍റെ ഒരു ഭാഗമാണ് തകർന്നുവീണത്.
തകർന്നുവീണ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ 10 തൊഴിലാളികളാണ് കുടുങ്ങിയത്. ഇവരെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴിയില്‍ ഒരാള്‍ മരിക്കുകയായിരുന്നു.
ഭേജയെയും മധുബനിയെയും ബന്ധിപ്പിച്ച് 10.2 കിലോമീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്.പാലത്തിന് 171 തൂണുകളാണുള്ളത്.ഇതില്‍ 153നും 154നും ഇടയിലുള്ള തൂണുകളെ ബന്ധിപ്പിച്ച സ്പാനാണ് തകർന്നുവീണത്.
ദേശീയപാതാ അഥോറിറ്റിയാണ് പാലത്തിന്‍റെ നിർമാണം നടത്തുന്നത്.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.