KeralaNEWS

മഞ്ചേശ്വരത്ത് വർക് ഷോപ് ജീവനക്കാരനായ യുവാവ് സർവീസ് വയറിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചു

     വർക്ക് ഷോപ്പ് ജീവനക്കാരനായ യുവാവ് സർവീസ് വയറിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചു. മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവില്‍ അശോകന്‍ – കലാവതി ദമ്പതികളുടെ മകന്‍ പ്രജുൽ (25) ആണ് മരിച്ചത്. വർക്ക്ഷോപ്പിലെ സര്‍വീസ് വയറില്‍ നിന്നുമാണ് ഷോക്കേറ്റത്.

ഉടൻ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മഞ്ചേശ്വരം പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Back to top button
error: