Month: March 2024

  • India

    പേടിച്ചരണ്ട സ്വേച്ഛാധിപതി; നരേന്ദ്രമോദിക്കെതിരെ രാഹുലും പ്രിയങ്കയും

    ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച്‌ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി. പാർട്ടികളെ തകർക്കുക, കമ്ബനികളില്‍ നിന്നും പണംതട്ടുക, മുഖ്യ പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക തുടങ്ങി ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായിരിക്കുകയാണെന്നും -രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം സ്വതന്ത്ര ഇന്ത്യയില്‍ ഇത്രയും നാണംകെട്ട സംഭവങ്ങള്‍ കണ്ടിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു രാഷ്ട്രീയ ലാഭത്തിന് വേണ്ടി തരംതാഴുന്നത് പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ സർക്കാരിനോ നല്ലതല്ല. രാജ്യത്തെ പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളേയും അവരുടെ നേതാക്കളേയും ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളേയും ഉപയോഗിച്ച്‌ സമ്മർദത്തിലാക്കുന്നുവെന്നും-പ്രിയങ്ക  പറഞ്ഞു. ഇതിനിടെ കെജ്രിവാളിന്റെ അറസ്റ്റ് പുത്തൻ ജനകീയ വിപ്ലവത്തിന് ജന്മം നല്‍കുമെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. തോല്‍വി ഭയത്താല്‍ സ്വയം തടവറയിലായവർ…

    Read More »
  • India

    കേരളത്തിൽ 2; മൊത്തം 20 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ

    ന്യൂഡൽഹി: കേരളത്തിലുള്‍പ്പടെ 20 സ്‌കൂകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ.പരിശോധനകളില്‍ പരീക്ഷ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് സ്‌കൂളുകളെ തരംതാഴ്ത്തിയെന്നും സിബിഎസ്‌ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത അറിയിച്ചു. ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളുടെ അംഗീകാരമാണ് പോയത്. കൂടാതെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, അസാം മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കി. കേരളത്തിലെ രണ്ട് സ്‌കൂളുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. മലപ്പുറത്തെ പീവീസ് പബ്ലിക് സ്‌കൂള്‍, തിരുവനന്തപുരത്തെ മദര്‍ തെരേസ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്‌ക്കെതിരെയാണ് നടപടി.

    Read More »
  • Kerala

    ഇടുക്കിയിൽ 13 കാരിയെ രണ്ടാനമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്തു; 70കാരനടക്കം നാലു പേര്‍ക്ക് കഠിന തടവും പിഴയും

    ഇടുക്കി: പതിമൂന്നുകാരിയെ രണ്ടാനമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസില്‍ 70കാരനടക്കം നാലു പേര്‍ക്ക് കഠിന തടവും പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി വര്‍ഗീസ് ആണ് 10 വര്‍ഷം മുന്‍പ് നടന്ന കേസില്‍ ശിക്ഷ വിധിച്ചത്. അവധിക്കാലത്ത് അമ്മ വീട്ടിലെത്തിയ പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയുടെ സഹായത്തോടെ അയൽവാസിയുടെ വീട്ടിൽ വച്ച് പ്രതികള്‍ പീഡിപ്പിച്ചെന്നാണ് കേസ്.കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി കൊന്നത്തടി കണ്ണാടിപ്പാറ ഇരുണ്ടതൂക്കില്‍ മിനി (43)യെ 42 വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത് 11,000 രൂപ പിഴയും അടയ്ക്കണം.  മിനിയുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. കേസിലെ മറ്റു പ്രതികളും സഹോദരങ്ങളുമായ അറക്കുളം കോഴിപ്പള്ളി ചീനിമൂട്ടില്‍ വിനോദ്, മനോജ് എന്നിവര്‍ക്ക് 11 വര്‍ഷം വീതം കഠിന തടവും 6,000 രൂപ വീതം പിഴയും വിധിച്ചു. മറ്റൊരു  പ്രതിയായ കോളപ്ര കിഴക്കുമല ഒറ്റക്കുറ്റിയില്‍ ശിവന്‍ കുട്ടി(70)യെ മൂന്നു വര്‍ഷം കഠിന തടവിനും 5,000 രൂപ പിഴ…

    Read More »
  • India

    കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി ഇഡി ?

    ന്യൂഡൽഹി: കേന്ദ്ര സർക്കാറിൻ്റെ രാഷ്ട്രിയ ലക്ഷ്യങ്ങള്‍ക്കായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ചട്ടുകമാണ് ഇഡി എന്ന വിമർശനം രാജ്യ വ്യാപകമായി ഉയരുകയാണ്. തിരഞ്ഞെടുപ്പ് പടിക്കലെത്തി നില്‍ക്കുമ്ബോള്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയോടെ ഇത് കൂടുതല്‍ ശക്തവുമായി. 2014 മുതല്‍ 2022 വരെ ഏതാണ്ട് 121 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇഡി കേസുകള്‍ ചുമത്തിയിട്ടുണ്ട്. ഇവരില്‍ 115 പേർ പ്രതിപക്ഷ പാർട്ടികളില്‍ പെട്ടവരാണ്. ഈ കണക്കുകള്‍ക്ക് പുറമെയാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ , ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, തെലങ്കാനയിലെ ബിആർഎസ് നേതാവ് കെ.കവിത തുടങ്ങിയവരുടെ അറസ്റ്റുകളും ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം മാർച്ച്‌ 24ന് 14 പ്രതിപക്ഷ പാർട്ടികള്‍ ചേർന്ന് കേന്ദ്ര സർക്കാർ ഇഡിയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനും പുറമെ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസും ഇഡിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 2014 ൽ ബിജെപി  കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം ഏറെ വിമർശനം നേരിട്ട അന്വേഷണ…

    Read More »
  • Kerala

    കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി, ഒരാൾ മരിച്ചു; 9 പേര്‍ക്ക് പരിക്ക്

        കൊല്ലം ജോനകപ്പുറം ഹാര്‍ബറില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന്‍ മരിച്ചു. തമിഴനാട് സ്വദേശി പരശുറാം (60) ആണ് മരിച്ചത്. 9 പേർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെല്ലം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ്. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. ഹാര്‍ബറിനുള്ളിലെ റോഡരികില്‍ കിടന്നവരുടെ ഇടയിലേക്കാണ് ബൈക്ക് ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ (24) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. സിബിന്‍ മദ്യപിച്ചിരുന്നതായി പറയുന്നു. ബൈക്കില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. സുബിനും പരിക്കേറ്റു. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പരശുറാമിന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സരസ്വതിക്ക് തലയ്ക്ക് പൊട്ടലുണ്ട്. തോളെല്ലിനും ഗുരുതരമായി പരിക്കേറ്റു. കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി…

    Read More »
  • India

    ഇഡി നല്‍കിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി; പ്രതികളെ വിട്ടയക്കാൻ ഉത്തരവ്

    ന്യൂഡൽഹി: അറസ്റ്റുചെയ്യുന്ന സമയത്ത് പ്രതികള്‍ക്ക് അറസ്റ്റിന്റെ കാരണങ്ങള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖാമൂലം എഴുതി നല്‍കണമെന്ന ഉത്തരവിനെതിരെ ഇഡി നല്‍കിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നീതിപൂർവ്വവും സുതാര്യവുമായ നടപടികളാണ് അന്വേഷണ ഏജൻസിയില്‍നിന്ന് ഉണ്ടാകേണ്ടതെന്ന് വ്യക്തമാക്കിയാണ് അറസ്റ്റുചെയ്യുന്ന സമയത്ത് പ്രതികള്‍ക്ക് അറസ്റ്റിന്റെ കാരണങ്ങള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖാമൂലം എഴുതി നല്‍കണമെന്ന ഉത്തരവ് നേരത്തെ പുറത്തിറക്കിയിരുന്നത്. പ്രതികാര മനോഭാവത്തോടെയുള്ള പ്രവർത്തനമല്ല ഇഡിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഇഡി നല്‍കിയ പുനഃപരിശോധന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഇഡി അറസ്റ്റിനെതിരെ എം3എം റിയല്‍ എസ്റ്റേറ്റ് ഉടമകളായ പങ്കജ് ബൻസാലിയുടെയും ബസന്ത് ബൻസാലിയുടെയും ഹർജികളിലാണ് സുപ്രീം കോടതി നേരത്തെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കാരണങ്ങള്‍ എഴുതി നല്‍കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് പ്രതികള്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കാരണങ്ങള്‍ പ്രതികളെ…

    Read More »
  • Kerala

    തിരുവനന്തപുരത്ത് യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍ 

    തിരുവനന്തപുരം: വീടും സ്ഥലവും വാങ്ങാനെന്ന വ്യാജേനയെത്തി യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. തിരുവല്ലം കിഴക്കേവിള പുത്തൻവീട്ടില്‍ എസ്. മനോജ് കുമാറിനെ (44) ആണ് വിളപ്പില്‍ശാല സ്റ്റേഷൻ ഇൻസ്പക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം കാവിൻപുറത്തെ വീട്ടിലെത്തിയ ഇയാള്‍ വീടും വസ്തുവും വിലയ്ക്ക് വാങ്ങാനെന്ന് ധരിപ്പിച്ച്‌ യുവതിയോട് സംസാരിക്കുകയും വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി.

    Read More »
  • Kerala

    കോട്ടയത്ത് വീട്ടമ്മയെ പീഡിപ്പിച്ച് വീടും സ്ഥലവും സ്വന്തം പേരിലാക്കിയ മധ്യവയസ്കൻ  അറസ്‌റ്റിൽ

    കോട്ടയം: കറുകച്ചാലില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍.മാവേലിക്കര സ്വദേശി മാത്യു കെ ഫിലിപ്പാണ് പിടിയിലായത്. വീട്ടമ്മക്ക് ലോണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയത്തിലാകുന്നത്. അതിനിടെ ഇവരുടെ പേരിലുള്ള വീടും സ്ഥലവും മാത്യു തന്‍റെ പേരിലേക്ക് എഴുതിവാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ച വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും പല തലണ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കറുകച്ചാല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. അന്വേഷണത്തില്‍ പ്രതി വീട്ടമ്മയെ കബളിപ്പിച്ച്‌ സ്വത്ത് തട്ടിയെടുത്തതായും പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തി. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    വീട്ടമ്മയുടെ നഗ്നവീഡിയോ പകര്‍ത്തി പീഡിപ്പിക്കുകയും 30 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ 

    തിരുവല്ല: സൗഹൃദത്തിലായ യുവതിയുടെ നഗ്നവീഡിയോ പകർത്തിയശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതി 13 വർഷങ്ങള്‍ക്കുശേഷം പൊലീസിന്റെ പിടിയിലായി. മലപ്പുറം മൂത്തേടം വില്ലേജില്‍ തച്ചേടത്ത് വീട്ടില്‍ സുരേഷ് കെ.നായർ (54) ആണ് പിടിയിലായത്. 2011ലാണ് കേസിനാസ്പദമായ സംഭവം. 2009 കാലഘട്ടത്തില്‍ തിരുവല്ലയിലെ തോട്ടഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തിയ സുരേഷ്, അയല്‍വാസിയായ യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഭർത്താവ് വിദേശത്തുള്ള യുവതിയുമായി അടുപ്പത്തിലായ സുരേഷ് അവരറിയാതെ നഗ്നവീഡിയോ പകർത്തി. തുടർന്ന് പകർത്തിയ വീഡിയോ യുവതിക്ക് അയച്ചുകൊടുത്തു. ഈ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു.  വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ പ്രതി സുരേഷ് മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ ഒളിവില്‍ പോയി. പഴയ കേസുകളുടെ അന്വേഷണം നടക്കുന്നതിനിടെ ഡിവൈ.എസ്.പി…

    Read More »
  • Kerala

    ഗുരുവായൂര്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    തൃശൂർ: ഗുരുവായൂര്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് ഷീലയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ ഷീല മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

    Read More »
Back to top button
error: