ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയില്‍ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷവും. ഇപ്പോളിതാ സത്യഭാമയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ. സത്യഭാമ ടീച്ചർ വെറും പൊളിയല്ല സൂസൂസൂസൂപ്പർ പൊളി എന്നാണവർ പറയുന്നത്.
അവരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
സത്യഭാമ ടീച്ചർ വെറും പൊളിയല്ല സൂസൂസൂസൂപ്പർ പൊളി! വലിഞ്ഞുകയറി ചെന്ന മാധ്യമപ്പടയുടെ ഊളചോദ്യങ്ങള്‍ക്കും മൗഢ്യദാർഷ്ഠ്യത്തിനും മുന്നില്‍ അണുവിണ അടി പതറാതെ, സമചിത്തത കൈവെടിയാതെ, മാധ്യമകൂട്ടം അർഹിക്കുന്ന അവജ്ഞ പ്രകടമാക്കി കൊണ്ടു തന്നെ കലാമണ്ഡലം സത്യഭാമ സംസാരിക്കുന്നത് കണ്ടിട്ട് രോമാഞ്ചമാണ് അനുഭവപ്പെട്ടത് എനിക്ക്. ഇതാണ് പെണ്ണ്, ഉശിരുള്ള, ജ്ഞാനിയായ, സുന്ദരി പെണ്ണ്!
നാട്യശാസ്ത്രം തിയറിയും പ്രക്ടിക്കലും അരയും മെയ്യും മുറുക്കി പഠിച്ച നർത്തകി, നൃത്തം പഠിപ്പിച്ച് ജീവിതമാർഗ്ഗം ഉണ്ടാക്കിയ ഒരു ന്യത്താദ്ധ്യാപിക, ജീവിതത്തില്‍ നേടിയെതെല്ലാം നൃത്തകലയില്‍ നിന്ന് എന്ന് നെഞ്ചുറപ്പോടെ തല ഉയർത്തി പിടിച്ച് പറയുന്ന ഒരു കലാകാരി, അറുപ്പത്തിയാറാം വയസ്സിലും മോഹിനിയുടെ ആകർഷണീയത വിട്ടുപോകാൻ വിസമ്മതിക്കുന്ന സൗന്ദര്യം – ഇത്രയും കൈമുതലായുള്ള ഒരു സ്ത്രിക്ക് അവരുടെ പരിജ്ഞാനത്തിൻ്റെയും അനുഭവസമ്ബത്തിൻ്റെയും അടിസ്ഥാനത്തില്‍ നൃത്തകലാസ്വാദനത്തെ കുറിച്ച് സ്വന്തം അഭിപ്രായം പറയാം. ആ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. വിലമതിക്കുന്നു. ഓരോ വരിയും പ്രസക്തം.
ഇനി കലാമണ്ഡലം സത്യഭാമ പറഞ്ഞത് കലാഭവൻ മണിയുടെ സഹോദരനെ കുറിച്ചാണെങ്കില്‍ കൂടി, ടീച്ചർ പറഞ്ഞതിനോട് പരിപൂർണ്ണയോജിപ്പ് !