പാലക്കാട്: മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ച് നർത്തകന്‍ ആർഎല്‍വി രാമകൃഷ്ണൻ. പാലക്കാട് വിക്ടോറിയ കോളജില്‍ കോളജ് ഡേ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ആർഎല്‍വി രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. കറുത്ത നിറത്തിന്റെ പേരില്‍ നര്‍ത്തകി സത്യഭാമ രാമകൃഷ്ണനെ അവഹേളിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി രാമകൃഷ്ണനെ നൃത്തം അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. പ്രതിഫലം നല്‍കിയാണ് പരിപാടിക്കു വിളിക്കുന്നതെന്നും വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. അതേസമയം വേദി നല്‍കാമെന്ന്‍ പറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി പറഞ്ഞു.
കറുത്ത നിറമുള്ള ആളുകള്‍ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞത് വിവാദമായിരുന്നു.