യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ശേഖരിച്ച കണക്കുകള്‍ പ്രകാരം ജനുവരിയിലാണ് ഏറ്റവുമധികം അക്രമസംഭവങ്ങള്‍ ഉണ്ടായത്- 70 എണ്ണം. ഫെബ്രുവരിയില്‍ 29ഉം മാര്‍ച്ചില്‍ (15 വരെ) 29ഉം അക്രമങ്ങള്‍ ഉണ്ടായി.
ഛത്തീസ്ഗഡില്‍ മാത്രം ഇക്കാലയളവിലുണ്ടായത് 47 അക്രമങ്ങള്‍. മരിച്ച ക്രൈസ്തവവിശ്വാസികളെ മതാചാരപ്രകാരം സംസ്‌കരിക്കാൻ അനുവദിക്കാത്ത സംഭവങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 36 അക്രമസംഭവങ്ങള്‍ ഇക്കാലയളവിലുണ്ടായി.
മധ്യപ്രദേശ് -14, ഹരിയാന -10, രാജസ്ഥാന്‍ -ഒന്പത്, ജാര്‍ഖണ്ഡ് – എട്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് – ആറു വീതം, ഗുജറാത്ത്, ബിഹാര്‍- മൂന്നു വീതം എന്നിങ്ങനെയാണ് അക്രമസംഭവങ്ങളുടെ കണക്കുകള്‍.
ദക്ഷിണേന്ത്യയിലും ക്രൈസ്തവര്‍ക്കുനേരേ അക്രമങ്ങള്‍ ഉണ്ടായെന്നതും ശ്രദ്ധേയമാണ്. കര്‍ണാടകയില്‍ രണ്ടര മാസത്തിനിടെ എട്ട് അക്രമസംഭവങ്ങളുണ്ടായി. തെലുങ്കാനയിലും തമിഴ്‌നാട്ടിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് 122 ക്രൈസ്തവര്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.