IndiaNEWS

ജഗ്‌മോഹൻ റെഡ്ഡിയുടെ ചിത്രം പതിപ്പിച്ച 5,500 സാരികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു

അമരാവതി: ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ജഗ്‌മോഹൻ റെഡ്ഡിയുടെ ചിത്രം പതിപ്പിച്ച 5,500 സാരികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു.

പല്‍നാട് ജില്ലയിലെ ഇൻഡസ്ട്രിയല്‍ ഗോഡൗണില്‍ നിന്നാണ് 33.6 ലക്ഷം രൂപ വിലമതിക്കുന്ന സാരികള്‍ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡും പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. 114 പെട്ടികളിലാണ് സാരികള്‍ സൂക്ഷിച്ചിരുന്നത്.

Signature-ad

സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനായി തയ്യാറാക്കിവെച്ചിരുന്ന ഓരോ സാരിയിലും ജഗൻ മോഹൻ റെഡ്ഡിയുടെ ചിത്രത്തിനോപ്പം വൈഎസ്‌ആർസിപിയുടെ ചിഹ്നവും പതിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈഎസ്‌ആർസിപി നേതാവ് ബവിരിസെട്ടി വെങ്കിട സുബ്രഹ്‌മണ്യമാണ് ഗോഡൗണ്‍ വാടകയ്‌ക്കെടുത്തത്. സുബ്രഹ്‌മണ്യം ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.

നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പ് ഒന്നിച്ച്‌ നടക്കുന്ന ആന്ധ്രയില്‍ മെയ് 13 നാണ് പോളിംഗ്. ഇതിന്റെ പശ്ചാത്തലത്തില്‍ കർശന നിരീക്ഷണമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

Back to top button
error: