KeralaNEWS

എൽഡിഎഫിന് അഞ്ച് സീറ്റ് ;തൃശൂരിൽ സുരേഷ്‌ ഗോപി മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂർ. വാശിയേറിയ പോരാട്ടം നടക്കുന്ന തൃശൂരില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.
ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സുരേഷ് ഗോപിയാണ്. എല്‍ ഡി എഫിന്റെ സ്ഥാനാർത്ഥി വി എസ് സുനില്‍ കുമറും യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരനുമാണ്.
എന്നാൽ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നടത്തിയ ഓപ്പൺ സർവേയിൽ തൃശൂരിൽ എല്‍ ഡി എഫ് വിജയക്കുമെന്നാണ് പറയുന്നത് വി എസ് സുനില്‍ കുമാറിന് 42 ശതമാനം വോട്ട് ലഭിക്കുമെന്നും .മുരളീധരന് 34 ശതമാനം വോട്ട് ലഭിക്കുമെന്നും പറയുന്നു.സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് സർവേ പറയുന്നത്.
ആത്തൂർ മണ്ഡലത്തില്‍ കെ രാധാകൃഷ്ണന് 43 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. രമ്യ ഹരിദാസിന് 42 ശതമാനം വോട്ടും ബി ജെ പിക്ക് 13 ശതമാനവുമാണ് പ്രവചിക്കുന്നത്.
കേരളത്തിലെ 20 മണ്ഡലങ്ങളില്‍ യു ഡി എഫ് 14 സീറ്റുകളിലും എല്‍ ഡി എഫ് 5 സീറ്റുകളിലും വിജയക്കുമെന്നും മാവേലിക്കര യു ഡി എഫ് – എല്‍ ഡി എഫ് ഒപ്പത്തിനൊപ്പവുമെന്നാണ് സർവേ പ്രവചിക്കുന്നത്.
പത്തനംതിട്ടയിലും ആലപ്പുഴയിലും തൃശ്ശൂരിലും ആലത്തൂരിലും വടകരയിലുമാണ് എൽഡിഎഫ് വിജയിക്കുന്നത്.

Back to top button
error: