FeatureLIFE

അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കരുത്; കാരണങ്ങൾ ഇവയാണ് 

തിവായി അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗം ( മറവിരോഗം ) ബാധിക്കാൻ സാധ്യത കൂടുതലാണ്.അല്‍ഷിമേഴ്സ് രോഗം മാത്രമല്ല, എല്ല് തേയ്മാനം, വൃക്ക രോഗം തുടങ്ങി പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും അലൂമിനിയം കാരണമാകും.
അലൂമിനിയം പാത്രം നല്ലരീതിയില്‍ ചൂടാകുമ്പോള്‍ അതില്‍ നിന്ന് മെറ്റല്‍ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ കലരുന്നു. പ്രത്യേകിച്ച് വറുക്കുകയോ, അധികനേരം അടുപ്പത്തിട്ട് തയ്യാറാക്കുകയോ ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍. ഇത് പതിവായി കഴിക്കുന്നതാണ് ശരീരത്തിന് ദോഷമുണ്ടാക്കുന്നത്.
അലുമിനിയം ഭാരം കുറഞ്ഞതും ശക്തവും നല്ല താപ ചാലകവുമാണ്. ഇവയിൽ ഭക്ഷണം വേഗത്തിൽ പാകമാകും. നാം പാചകം ചെയ്യുന്ന ഏതൊരു ലോഹ പാത്രത്തിന്റെയും ഗുണങ്ങൾ പാചകം ചെയ്യുന്ന വസ്തുവിൽ സ്വയം ആഗിരണം ചെയ്യപ്പെടും. അലൂമിനിയം ശരീരത്തിൽ അധികമായാൽ അത് ദോഷകരമാണ്. അലൂമിനിയം പാത്രങ്ങൾ പാചകം ചെയ്യുമ്പോൾ ഇരുമ്പ്, കാൽസ്യം തുടങ്ങിയ മൂലകങ്ങളെ ആഗിരണം ചെയ്യുന്നു. ശരീരത്തിൽ കിടക്കുന്ന അലൂമിനിയവും അതുതന്നെ ചെയ്യുന്നു. ഇത് എല്ലുകളെ ദുർബലമാക്കും ചിലപ്പോൾ അൽഷിമേഴ്സ് രോഗത്തിൽ അലുമിനിയം എക്സ്ട്രാക്റ്റുകൾ മസ്തിഷ്ക കോശങ്ങളിൽ കാണപ്പെടുന്നു. ഇതിനർത്ഥം ഈ മൂലകം മാനസിക രോഗത്തിനും കാരണമാകും. ശരീരത്തിലെ അധിക അലുമിനിയം ടിബി പോലുള്ള രോഗങ്ങൾക്ക് കാരണമാകും. വൃക്ക തകരാർ പോലും സംഭവിക്കാം. ഇത് കരളിനും നാഡീവ്യവസ്ഥയ്ക്കും ദോഷകരമാണ്.
നല്ല ആരോഗ്യത്തിന് ഭക്ഷണം മാത്രം കഴിച്ചാൽ പോരാ ഏത് പാത്രങ്ങളിലാണ്  ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് എന്നതും പ്രധാനമാണ്. ധാരാളം ലോഹങ്ങൾ ഉള്ളതിനാൽ ചില പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഈ ലോഹങ്ങളിൽ ഒന്നാം സ്ഥാനം അലുമിനിയത്തിനാണ്.
സ്റ്റീൽ പാത്രങ്ങളോ, ഓവന്‍ ഫ്രണ്ട്ലിയായ ഗ്ലാസ്വെയറുകളോ മണ്‍പാത്രങ്ങളോ എല്ലാം ഉപയോഗിക്കാം. സിന്തറ്റിക് കോട്ടിംഗ് ഇല്ലാത്ത ഇരുമ്പ് പാത്രങ്ങളും പാചകത്തിനായി ഉപയോഗിക്കാം.

Back to top button
error: