KeralaNEWS

ഒന്നാം സമ്മാനം 12 കോടി; വിഷു ബമ്ബർ നറുക്കെടുപ്പ് മെയ് 29-ന്

തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറി നാളെ മുതൽ വിപണിയിലെത്തും.ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് 12 കോടിയും രണ്ടാം സമ്മാനം നേടുന്ന ആറു പേർക്ക് ഒരു കോടി രൂപവീതവും ലഭിക്കും.
മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്കാണ് കിട്ടുക. നാലാം സമ്മാനം അഞ്ചുലക്ഷം വീതം ആറു പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം 5000, മറ്റുള്ള സമ്മാനങ്ങള്‍ യഥാക്രമം 2000, 1000, 500 എന്നിങ്ങനെയുമായിരിക്കും.
വിഷു ബമ്ബർ നറുക്കെടുപ്പ് മെയ് 29-നായിരിക്കും.ആറ് സീരിസുകളിലായി മൊത്തം 54 ലക്ഷം ടിക്കറ്റുകളാണ്  വില്‍പ്പനയ്ക്കെത്തുക. ഒന്നാം സമ്മാനം 12 കോടി രൂപയ്ക്ക് പുറമെ, രണ്ടുമുതല്‍ നാലുവരെയുള്ള സമ്മാനങ്ങള്‍ എല്ലാ സീരിസിലും ലഭിക്കും. 300 രൂപയാണ് ലോട്ടറി ടിക്കറ്റ് വില.

Back to top button
error: