Social MediaTRENDING

നമ്മുടെ ഇന്റർനെറ്റ് ഡാറ്റ കൂടുതൽ വലിക്കുന്നത് ഫേസ്ബുക്കാണ്; എങ്ങനെ നിയന്ത്രിക്കാം

രു ദിവസത്തിൽ ഫേസ്ബുക്ക് ആപ്പ് നമ്മൾ എത്ര തവണ ഓപ്പൺ ചെയ്യാറുണ്ട്… ? ദിവസത്തിലെ വലിയൊരു സമയവും നമ്മൾ ഫേസ്ബുക്കിൽ ചിലവഴിക്കുന്നുണ്ടെന്നതാണ് വാസ്തവം.ഇത് ഫേസ്ബുക്ക് ഉപയോക്താക്കളായ എല്ലാവരുടെയും കാര്യമാണ്.
ഈ കാര്യം ആർക്കും നിരസിക്കാൻ സാധിക്കില്ല.കാരണം അതിന് തെളിവ് തന്നെയാണ് ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ വളർച്ചാ നിരക്ക്.2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന ജാലിക ആണിന്ന്. ഇന്ത്യയിൽ ഇതിന് രണ്ടാം സ്ഥാനമാണുള്ളത്.
ഫേസ്ബുക്കിൽ ന്യൂസ്ഫീഡിന്റെ അനന്തമായ സർഫിംഗിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് സമയം മാത്രമല്ല, ധാരാളം ഡാറ്റയും ഇത്തരത്തിൽ ഫേസ്ബുക്ക് ഉപയോഗത്തിലൂടെ നമ്മൾ ചിലവഴിക്കുന്നുണ്ട്. ഓരോ തവണ ഓപ്പൺ ചെയ്യുമ്പോഴും നമ്മൾ എത്ര ഫീഡുകളാണ് കാണാറുള്ളത്. ഇത്തരത്തിൽ നമ്മുടെ ഇന്റർനെറ്റ് ഡാറ്റ വൻതോതിൽ ഉപയോഗിക്കുന്ന ഫേസ്ബുക്കിന്റെ ഡാറ്റ ഉപഭോഗം നിയന്ത്രിക്കാനുള്ള വഴികൾ നോക്കാം.
 സ്മാർട്ട്‌ഫോണിൽ നിന്ന് ഫേസ്ബുക്കിലേക്ക്  അപ്‌ലോഡുചെയ്യുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും ഗുണനിലവാരം നിയന്ത്രിക്കാനും അതിനൊപ്പം നിങ്ങളുടെ ഫേസ്ബുക്ക് ന്യൂസ് ഫീഡിൽ കാണുന്ന വീഡിയോകൾ പ്ലേ ചെയ്യുമ്പോൾ അവയുടെ ക്വാളിറ്റി  നിയന്ത്രിക്കാനും മാറ്റം വരുത്താനും ഫേസ്ബുക്കിന്റെ സെറ്റിങ്സിൽ മാറ്റം വരുത്തുന്നതിലൂടെ സാധിക്കും.

ക്വാളിറ്റി കുറയ്ക്കാൻ ചെയ്യേണ്ടത്

– നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഫേസ്ബുക്ക് അപ്ലിക്കേഷൻ തുറക്കുക.

– ഇപ്പോൾ അപ്ലിക്കേഷന്റെ ചുവടെ ഇടത് കോണിലുള്ള ഹാംബർഗർ ഐക്കണിൽ ടാപ്പുചെയ്യുക(ആപ്പിൾ ഐഫോൺ ഉപയോക്താക്കൾ)

Signature-ad

– സെറ്റിങ്സ് പ്രൈവസി ഓപ്‌ഷൻ തിരഞ്ഞെടുത്ത് അതിനകത്തെ സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

– താഴേക്ക് സ്ക്രോൾ ചെയ്ത് മീഡിയ കോൺടാക്റ്റ്സ് ഓപ്ഷനിലേക്ക് പോകുക.

– വീഡിയോസ് ആന്റ് ഫോട്ടോസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

– ന്യൂസ് ഫീഡ് വീഡിയോസ് സ്റ്റാർട്ട് വിത്ത് സൌണ്ട് ഓഫ് ചെയ്യുക.

– വിഡിയോ സെറ്റിങ്സിന് കീഴിലുള്ള അപ്‌ലോഡ് എച്ച്ഡി ബട്ടൺ ഓഫ് ചെയ്യുക.

– ഫോട്ടോ സെറ്റിങ്സിന് കീഴിൽ അപ്‌ലോഡ് എച്ച്ഡി ഓപ്ഷൻ ഓഫ് ചെയ്യുക.

മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിൽ നിന്ന് അപ്ലോഡ് ചെയ്യുന്ന വീഡിയോയുടെയും ഫോട്ടോയുടെയും ക്വാളിറ്റി നിയന്ത്രിക്കാം. എച്ച്ഡി ക്വാളിറ്റിയിലുള്ള ഫോട്ടോകൾ അപ്ലോഡ് ചെയ്യപ്പെടില്ല. ഇത് കൂടാതെ ഫീഡിൽ വരുന്ന വീഡിയോകൾ ആരംഭിക്കുമ്പോൾ തന്നെ സൌണ്ട് ഉണ്ടാവുന്നതും നമുക്ക് തടയാൻ സാധിക്കും. ഇത് ഡാറ്റ കൂടുതൽ ചിലവഴിക്കുന്നത് തടയും.

 

മറ്റൊരു ഓപ്ഷൻ മേൽപ്പറഞ്ഞ സെറ്റിങ്സിൽ തന്നെയാണുള്ളത്. ഓട്ടോമാറ്റിക്കായി വീഡിയോ പ്ലേ ചെയ്യുന്നത് ഓഫ് ചെയ്തുവയ്ക്കാനുള്ള സംവിധാനമാണ് ഇത്. ഇതിനായി വീഡിയോ സെറ്റിങ്സിന് താഴെയുള്ള ഓട്ടോമാറ്റിക്ക് ഓപ്ഷനിൽ ടാപ്പുചെയ്യുക. ഇതിൽ വൈഫൈ കണക്ഷൻ ഉള്ളപ്പോൾ മാത്രം വീഡിയോ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യാനും ഡാറ്റയുള്ളപ്പോഴും ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യാനുമുള്ള സംവിധാനമുണ്ട്. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.

 

ഡാറ്റ സേവർ ഓപ്ഷൻ ഉണ്ട്. ഇത് ഇമേജ് വലുപ്പം കുറയ്ക്കുകയും ഓട്ടോ പ്ലേ വീഡിയോ ഓപ്ഷൻ അപ്രാപ്തമാക്കുകയും ചെയ്യുന്നു. ഈ ഓപ്ഷൻ ആക്സസ് ചെയ്യുന്നതിന് നിങ്ങൾ ചെയ്യേണ്ടത് ഇതാണ്.

 

– ഹാംബർഗർ ഐക്കണിൽ ടാപ്പിൽ ടാപ്പുചെയ്യുക.

– ഇനി സെറ്റിങ്സ് പ്രൈവസി ടാപ്പുചെയ്യുക.

– ഇനി ഡാറ്റ സേവർ ഓപ്ഷനിൽ ടാപ്പുചെയ്യുക.

Back to top button
error: