![](https://newsthen.com/wp-content/uploads/2024/03/Screenshot_2024-03-30-22-08-39-22_a71c66a550bc09ef2792e9ddf4b16f7a2.jpg)
തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎല്‍വി രാമകൃഷ്ണൻ നല്‍കിയ പരാതിയില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പോലീസ് കേസെടുത്തു.
എസ്‌ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്. യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
അഭിമുഖം നല്‍കിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാലക്കുടി ഡിവൈഎസ്പിക്കാണ് രാമകൃഷ്ണൻ പരാതി നല്‍കിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പോലീസിന് കൈമാറുകയായിരുന്നു.