ലഖ്നൗ: ഉത്തർപ്രദേശിലെ ദേവ്റിയ ജില്ലയില്‍ ശനിയാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു.ദേവ്‌റിയ ജില്ലയിലെ ദുമ്രി ഗ്രാമത്തിലാണ് സംഭവം.
രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്താണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നും യുവതിയും കുട്ടികളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും ദേവ്‌റിയ പോലീസ് സൂപ്രണ്ട് പറഞ്ഞു.
ആര്‍തി ദേവി(35) ഇവരുടെ 14, 15, വയസുള്ള കുട്ടികളും 11 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്ത് പൊട്ടിത്തെറിക്കുകയും പിന്നാലെ തീപിടിത്തമുണ്ടാവുകയുമായിരുന്നു