Month: March 2024

  • India

    കോൺഗ്രസിൽ ഹാട്രിക്ക് വിജയം നേടിയ എംഎൽഎക്ക് ബിജെപിയിലേക്ക് കൂടുമാറിയപ്പോൾ സീറ്റില്ല 

    ചെന്നൈ: കോണ്‍ഗ്രസിനു വേണ്ടി ഹാട്രിക്ക് വിജയം നേടിയ ശേഷം ബി ജെ പിയില്‍ ചേരാനായി രാജിവച്ച വിജയധാരണിക്ക് സീറ്റില്ല. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം എല്‍ എ സ്ഥാനം രാജിവച്ച വിജയധാരണിക്ക് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും ലോക് സഭയിലേക്കും ബി ജെ പി സീറ്റ് നല്‍കിയില്ല. വിജയധാരണി എം എല്‍ എ സ്ഥാനം രാജിവച്ചതുകൊണ്ടാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.എന്നാൽ വിളവങ്കോട് മണ്ഡലത്തില്‍ വി എസ് നന്ദിനിക്കാണ് ബി ജെ പി സീറ്റ് നല്‍കിയത്.അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസിന്‍റെ നിയമസഭാ വിപ്പുമായിരുന്നു നേരത്തെ വിജയധാരണി. ബി ജെ പിയിലേക്ക് കൂടുമാറാനായിരുന്നു ഇവർ എം എല്‍ എ സ്ഥാനം രാജിവച്ചത്.ഹാട്രിക്ക് വിജയം നേടിയിട്ടും അർഹമായ പ്രാധാന്യം പാർട്ടി നേതൃത്വം നല്‍കാത്തതിലുള്ള അതൃപ്തി രേഖപ്പെടുത്തിയാണ് വിജയധാരണി കോണ്‍ഗ്രസ് വിട്ടത്.ലോക്‌സഭാ സീറ്റ് പ്രതീക്ഷിച്ചാണ് ബിജെപിയിൽ ചേർന്നതെങ്കിലും വിളവങ്കോട് നിയമസഭ സീറ്റോ കന്യാകുമാരി ലോക്സഭ സീറ്റോ വിജയധാരണിക്ക്  നൽകാൻ ബി ജെ പി തയാറായില്ല. കന്യാകുമാരി…

    Read More »
  • Kerala

    ‘400 അടിക്കുമെന്ന് പറഞ്ഞ ബിജെപിക്ക് തെരഞ്ഞെടുപ്പ് അടുക്കുമ്ബോഴെന്തേ ഇത്ര വെപ്രാളം’; ഷാഫി പറമ്ബില്‍

    വടകര: 400 അടിക്കാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട ബിജെപിക്കെന്താ തെരഞ്ഞെടുപ്പ് അടുക്കുമ്ബോളിത്ര വെപ്രാളമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍. കെജ്‌രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതും ഇലക്‌ട്രോണിക്ക് ബോണ്ടുള്‍പ്പടെയുള്ള അഴിമതികളും ചോദ്യം ചെയ്യപ്പെടേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യതയാണെന്നും ഷാഫി പറഞ്ഞു. ജനങ്ങൾ തങ്ങളുടെ ശക്തിയും കടമയും  തിരിച്ചറിയുന്ന തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പ് മാറ്റണമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

    Read More »
  • India

    പ്രതിപക്ഷ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലിലേക്ക് അയക്കുന്നത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഭയം കൊണ്ട്:ശിവസേന

    മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള ഭയം കൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലിലേക്ക് അയക്കുന്നതെന്ന് ശിവസേന. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ശിവസേന മുഖപത്രമായ സാമ്നയിലൂടെയായിരുന്നു പാർട്ടിയുടെ പരാമർശം. ഒരു ഏകാധിപതി ഇത്തരം പ്രവർത്തികള്‍ ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും സാമ്നയില്‍ പറയുന്നു. മഹാഭാരതത്തിലെ കഥാപാത്രമായ കംസനോടും മോദിയെ സാമ്ന മുഖപത്രം ഉപമിക്കുന്നുണ്ട്. താൻ ഭയപ്പെട്ടവരെയെല്ലാം കംസൻ ജയിലിലടച്ചു. എന്നാല്‍ കംസന്റെ വിധിയെഴുതാൻ കൃഷ്ണൻ ജനിച്ചു.ചൈനയിലും റഷ്യയിലും പ്രതിപക്ഷ നേതാക്കള്‍ ഒന്നുകില്‍ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്യുന്നു, എന്നാല്‍ ഇന്ത്യയില്‍ അവരെ കള്ളക്കേസുകളില്‍ കുടുക്കുകയും മാസങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്യുന്നു. 2014 മുതല്‍ കേന്ദ്ര ഏജൻസികളുടെ 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ്. ബി.ജെ.പി തങ്ങള്‍ക്കെതിരായ എതിർശബ്ദങ്ങളെ അവസാനിപ്പിച്ച്‌ ഭരണം തുടരാനുള്ള ശ്രമത്തിലാണെന്നും അതിനായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ശിവസേന വിമർശിച്ചു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ മുഗള്‍ ചക്രവർത്തി ഔറംഗസേബിനോട് ഉപമിച്ച്‌ ശിവസേന (യു.ബി.ടി) നേതാവ്…

    Read More »
  • Kerala

    വീട്ടില്‍ നിന്നും സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ച  യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

    കോട്ടയം : മരങ്ങാട്ടുപള്ളിയില്‍ ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി വയലപരമ്ബില്‍ വീട്ടില്‍ അശ്വതിയെയാണ് മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹോംനേഴ്സായി ജോലി ചെയ്തു വന്നിരുന്ന കടപ്ലാമറ്റം ഭാഗത്തുള്ള വീട്ടിലെ വൃദ്ധയുടെ കയ്യില്‍ കിടന്ന രണ്ട് വളകള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു. മോഷണത്തിന് ശേഷം ബന്ധു മരിച്ചെന്ന് പ‍റ‌ഞ്ഞ് ഇവര്‍ ഇവിടെ നിന്നും കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണത്തിന് ശേഷം ഇവർ വിറ്റ സ്വര്‍ണം എരുമേലിയിലെ കടയില്‍ നിന്ന് കണ്ടെടുത്തു.

    Read More »
  • India

    വിദ്വേഷം വിതച്ച്‌ വോട്ടുകള്‍ കൊയ്ത  ശോഭ കരന്ത്‍ലാജെക്ക് ഇത്തവണ പിഴച്ചു; ബംഗളൂരു നോർത്തിലേക്കുള്ള മാറ്റം മാപ്പ് പറച്ചിലോടെ; നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ 

    ബംഗളൂരു:  കർണാടക തീര ജില്ലകളിലെ വിദ്വേഷ രാഷ്ട്രീയത്തിലേക്ക് തലസ്ഥാനത്തെയും തള്ളിയിടാനുള്ള നിയോഗവുമായാണ് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ത്‍ലാജെ ഇത്തവണ ബംഗളൂരു നോർത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായി എത്തിയത്.  കോവിഡ് കാലത്ത് മുസ്‍ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തി നാണംകെട്ട ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയും കരന്ത്‍ലാജെക്ക് കൂട്ടായുണ്ട്.എന്നാൽ ഇവിടെ ഇരുവർക്കും പിഴച്ചു. ബംഗളൂരു കഫേ സ്ഫോടനവുമായി തമിഴരെ അധിക്ഷേപിച്ചതിന് മാപ്പുപറയേണ്ടിവന്നു ശോഭ കരന്ത്‍ലാജെക്ക്. ബാങ്കുവിളി സമയം ഹനുമാൻ സ്തോത്രം ശബ്ദം കൂട്ടി വെച്ചത് ചോദ്യം ചെയ്ത സംഭവം അവർ മതവിദ്വേഷ ആയുധമാക്കുകയായിരുന്നു.എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയതോടെ മാപ്പ് പറയേണ്ടി വന്നു അവർക്ക്. എന്നാൽ സ്റ്റാലിൻ അയഞ്ഞില്ല.ഒടുവിൽ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ക്ക്  തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശവും നൽകി. തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നുവെന്ന അവരുടെ പരാമര്‍ശത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന്…

    Read More »
  • Kerala

    ബസില്‍ നിന്നും മാലപൊട്ടിച്ച തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍

    കൊച്ചി: തിരക്കുള്ള ബസുകളില്‍ കയറി മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. പഴനി പത്തനങ്കപ്പെട്ടി സ്വദേശികളായ ശരണ്യ (45) ഇന്ദ്ര (44) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് വൈപ്പിൻ റൂട്ടിലോടുന്ന ബസില്‍ വച്ച്‌ യാത്രക്കാരിയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. യുവതി ബഹളം വച്ചതിനെ തുടർന്ന് നിർത്തിയ ബസിൽ നിന്നും ഇവർ ഇറങ്ങിയോടിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

    Read More »
  • Kerala

    എന്നുവരും ബിജെപി സ്ഥാനാര്‍ത്ഥി;കാത്തിരിപ്പ് തുടര്‍ന്ന് കേരളത്തിലെ നാല് മണ്ഡലങ്ങള്‍

    തിരുവനന്തപുരം : കേരളത്തിലെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ഇടത് വലത് മുന്നണികള്‍ പ്രചരണത്തില്‍ അതിവേഗം മുന്നോട്ട് പോകുമ്ബോള്‍ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ  പ്രഖ്യാപിക്കാതെ ബിജെപി. വയനാട്, ആലത്തൂര്‍, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിക്കാത്തത്.രാജ്യം മുഴുവന്‍ നടന്ന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്ബോഴും വയനാട്ടില്‍ പോലും സ്ഥാനാര്‍ത്ഥിയായിട്ടില്ല എന്നതാണ് ഏറെ രസകരം മറ്റ് പാര്‍ട്ടികള്‍ ചുമരെഴുത്തും പോസ്റ്ററുമൊക്കെയായി കളം നിറയുമ്ബോള്‍ ഇവിടത്തെ ബിജെപി പ്രവര്‍ത്തകര്‍ ചുമരും ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. വമ്ബന്‍ സര്‍പ്രൈസ് ഉണ്ടാകും ആരും ചിന്തിക്കാത്ത സ്ഥാനാര്‍ത്ഥിയുണ്ടാകും എന്നൊക്കെ നേതാക്കൾ പറയുമ്പോൾ  ബിജെപി പ്രവര്‍ത്തകര്‍ ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിൽ ഏറ്റുവാങ്ങുന്ന ട്രോളുകളും കുറവല്ല. നരേന്ദ്രമോദിക്കൊപ്പം പാര്‍ലമെന്റില്‍ ഉച്ചഭക്ഷണം കഴിച്ചതു മുതല്‍ എന്‍.കെ.പ്രേമചന്ദ്രനെ സംഘിയാക്കിയുളള പ്രചരണം കൊല്ലത്ത് സിപിഎം സജീവമാക്കിയിട്ടുണ്ട്. ഈ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് കൊല്ലത്ത് താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തത്. ഇവിടെ പലരും സ്ഥാാര്‍ത്ഥി കുപ്പായം തയ്പ്പിച്ച്‌ കാത്തിരിക്കുന്നുണ്ട്. നടന്‍ ദേവന്റെ പേരും ഈ മണ്ഡലത്തില്‍…

    Read More »
  • Kerala

    കേരളത്തിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കാന്‍ ‘കോച്ചുകളില്ല’; 22 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവെ

    ന്യൂഡൽഹി: ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലേക്കും തിരുനെല്‍വേലി, നാഗര്‍കോവില്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്കുമായി 22-ഓളം തീവണ്ടികള്‍ അനുവദിച്ച് റയിൽവെ.  ഉത്തരേന്ത്യയിലേക്കാണ് 90 ശതമാനം തീവണ്ടികളും അനുവദിച്ചിരിക്കുന്നത്.ദീര്‍ഘദൂര റൂട്ടുകളില്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ കേരളത്തിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കാന്‍ കോച്ചുകളില്ലെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഈ റൂട്ടുകളില്‍ തീവണ്ടികള്‍ അനുവദിക്കുമ്ബോള്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് റെയില്‍വേയുടെ ന്യായീകരണം.മുന്‍വര്‍ഷങ്ങളില്‍ വേനൽക്കാല തിരക്ക് കണക്കിലെടുത്ത് മാര്‍ച്ചില്‍തന്നെ ഏപ്രില്‍, മേയ് മാസത്തിലേക്കുള്ള പ്രത്യേക തീവണ്ടികളുടെ പട്ടിക റയിൽവെ പുറത്തുവിട്ടിരുന്നു.ആതേസമയം കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ ഇനിയും അനുവദിച്ചില്ല.

    Read More »
  • Kerala

    ഇഡിയല്ല, നരേന്ദ്രമോദി തന്നെ വന്നാലും താൻതന്നെ പത്തനംതിട്ടയിൽ ജയിക്കും: തോമസ് ഐസക്ക്

    പത്തനംതിട്ട: ഇഡിയല്ല സാക്ഷാൽ നരേന്ദ്രമോദി തന്നെ വന്നാലും  പത്തനംതിട്ടയിൽ താൻതന്നെ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്. ഇതൊക്കെ അങ്ങ് വടക്ക് നടത്തിയാൽ മതിയെന്ന് പറഞ്ഞ തോമസ് ഐസക്ക് തന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും കൂട്ടിച്ചേർത്തു.ചോദ്യം ചെയ്യാനുള്ള കാരണം പോലും കോടതിയെ ബോധിപ്പിക്കാൻ ഇതുവരെ ഇഡിയ്ക്ക് കഴിഞ്ഞില്ലെന്നും പിന്നല്ലേ അറസ്റ്റെന്നും ഐസക്ക്  പറഞ്ഞു. അരവിന്ദ് കെജ്റിവാളിന്റെ ഗതിയായിരിക്കുമത്രേ എനിക്കും. നല്ല കഥയായി.എന്നെ ഇഡി ഇപ്പോള്‍ അറസ്റ്റു ചെയ്യുമെന്നാണ് ബിജെപിക്കാർ വീടുവീടാന്തരം കയറിയിറങ്ങി പറഞ്ഞു നടക്കുന്നത്. എന്നെ ഇപ്പം അറസ്റ്റു ചെയ്യും, കിഫ്ബിയെ ഇടിക്കൂട്ടില്‍ കയറ്റും എന്നൊക്കെ എത്രകാലമായി കേള്‍ക്കുന്നതാണ്. ഇതുവരെ ഒന്നും നടന്നില്ല. സമൻസുകള്‍ പലത് അയച്ചു. അറസ്റ്റു ചെയ്യുന്നത് പോകട്ടെ, എന്നെ ചോദ്യം ചെയ്യുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ  ചോദ്യം. ഇഡിയ്ക്ക് മറുപടിയില്ലായിരുന്നു. ഇഡിയ്ക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് എനിക്കു തീരുമാനിക്കാം എന്നാണ് കോടതി വിധി. ഞാനൊന്നും തീരുമാനിച്ചിട്ടില്ല. വരട്ടെ. നമുക്കു നോക്കാം. ഞാൻ നിയമവ്യവസ്ഥയെ…

    Read More »
  • India

    ബിജെപി വിട്ട്  വീരപ്പന്‍റെ മകൾ; കൃഷ്ണഗിരിയില്‍ ‘ നാം തമിഴർ’ സ്ഥാനാര്‍ത്ഥി

    സേലം: വനംകൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകള്‍ ലോക്സഭയിലേക്ക് മത്സരിക്കും. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്ബതികളുടെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാ റാണിയാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയായ വിദ്യറാണി തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്. അടുത്തിടെയാണ് വിദ്യാ റാണി ബിജെപിയില്‍ നിന്ന് രാജിവെച്ചത്. 2020 ഫെബ്രുവരിയിലാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ സന്ദനക്കാട് വെച്ച്‌ വിദ്യാ റാണി ബിജെപിയില്‍ ചേര്‍ന്നത്.രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നുമായിരുന്നു അന്ന് വിദ്യാ റാണി പ്രതികരിച്ചത്. എന്നാല്‍, അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവെച്ച വിദ്യാ റാണി നാം തമിഴര്‍ കക്ഷിയുടെ ഭാഗമാവുകയായിരുന്നു.  1990-2000 കാലഘട്ടത്തില്‍ തമിഴ്നാട്, കേരളം, കര്‍ണ്ണാടക വനമേഖലയെ അടക്കിവാണ കട്ടുകള്ളനായിരുന്നു വീരപ്പന്‍. 128ഓളം കൊലപാതകങ്ങള്‍ നടത്തിയ വീരപ്പനെ 2004ലാണ് തമിഴ്നാട് പൊലീസ് പ്രത്യേക ഓപ്പറേഷനിലൂടെ കൊലപ്പെടുത്തിയത്.

    Read More »
Back to top button
error: