KeralaNEWS

കേരളത്തിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കാന്‍ ‘കോച്ചുകളില്ല’; 22 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവെ

ന്യൂഡൽഹി: ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലേക്കും തിരുനെല്‍വേലി, നാഗര്‍കോവില്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്കുമായി 22-ഓളം തീവണ്ടികള്‍ അനുവദിച്ച് റയിൽവെ.

 ഉത്തരേന്ത്യയിലേക്കാണ് 90 ശതമാനം തീവണ്ടികളും അനുവദിച്ചിരിക്കുന്നത്.ദീര്‍ഘദൂര റൂട്ടുകളില്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ കേരളത്തിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കാന്‍ കോച്ചുകളില്ലെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

Signature-ad

ഈ റൂട്ടുകളില്‍ തീവണ്ടികള്‍ അനുവദിക്കുമ്ബോള്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് റെയില്‍വേയുടെ ന്യായീകരണം.മുന്‍വര്‍ഷങ്ങളില്‍ വേനൽക്കാല തിരക്ക് കണക്കിലെടുത്ത് മാര്‍ച്ചില്‍തന്നെ ഏപ്രില്‍, മേയ് മാസത്തിലേക്കുള്ള പ്രത്യേക തീവണ്ടികളുടെ പട്ടിക റയിൽവെ പുറത്തുവിട്ടിരുന്നു.ആതേസമയം കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ ഇനിയും അനുവദിച്ചില്ല.

Back to top button
error: