Month: March 2024
-
Kerala
ആറ് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴ; കോട്ടയത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. രണ്ടു ദിവസമായി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.അതിനിടെ പൊൻകുന്നം ചിറക്കടവിൽ മിന്നലേറ്റ് ഒരാൾ മരിച്ചു.കോടങ്കയം കുമ്പിളാനിക്കലിൽ അശോകനാണ് (55) മരിച്ചത്.ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം
Read More » -
Kerala
വിഴിഞ്ഞം ടിപ്പറപകടം: മരിച്ച അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരു കോടി രൂപ ധനസഹായം നൽകും
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സഹായം നൽകുമെന്ന് അദാനി ഗ്രൂപ്പ്. ഒരു കോടി രൂപ സഹായം നൽകാമെന്ന് അദാനി ഗ്രൂപ്പ് കുടുംബത്തെ അറിയിച്ചു. അനന്തുവിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് അദാനി പോർട്ട് അധികൃതർ വിവരമറിയിച്ചത്. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. മുക്കോല-ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലാണ് അപകടം നടന്നത്. കോളജിൽ പോകാനായി ബാലരാമപുരത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിർ ദിശയിൽ നിന്നു വന്ന ലോറിയിൽ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു. അതിൽനിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിച്ചശേഷം സ്കൂട്ടറിന്റെ ഹാൻഡിലിൽ വീഴുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു. അദാനി തുറമുഖത്തിനായി ടെട്രാപോഡ് നിർമ്മിക്കുന്ന കേന്ദ്രത്തിന് മുന്നിലെ റോഡിലെ കുഴിയിൽ വീണപ്പോഴാണ് ലോറിയിൽ നിന്നു കരിങ്കല്ല് തെറിച്ചത്. 20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയിൽ അനന്തുവിന്റെ ഹെൽമെറ്റ്…
Read More » -
Kerala
നടൻ ടൊവിനോയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തു, തൃശൂരിൽ വി.എസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
തൃശൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. നടന്‍ ടൊവിനോ തോമസിന് ഒപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിനാണ് താക്കീത്. ഇനി ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ടൊവിനോയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് നടപടി. പരാതിയിന്മേൽ സ്ഥാനാർത്ഥി വി.എസ് സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ട ശേഷമാണ് നടപടി. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നു എന്നാണ് ഇവർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണം. ഇരുവരുടേയും മറുപടി തൃപ്തികരമായി കണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കീത് നല്‍കി പരാതി അവസാനിപ്പിച്ചു. തന്റെ ഫോട്ടോ തെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ടൊവിനോ സാമൂഹിക മാധ്യമങ്ങളിൾ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ സുനിൽകുമാർ പോസ്റ്റ് പിൻവലിച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍കുമാര്‍ അദ്ദേഹത്തിനൊപ്പമുള്ള ചിത്രമടങ്ങുന്ന പോസ്റ്റിട്ടത്.
Read More » -
NEWS
ഒന്നിനോടും പരിധി വിട്ട് അടുപ്പം പുലർത്തരുത്, ഒരു നാൾ എല്ലാം ഉപേക്ഷിച്ച് പോകേണ്ടതാണ്
ഹൃദയത്തിനൊരു ഹിമകണം 28 ഏദൻതോട്ടത്തിൽ നിന്നും ആദവും ഹൗവ്വയും പുറത്താക്കപ്പെട്ടതിനെക്കുറിച്ച് ഗുരു സംസാരിക്കുകയായിരുന്നു: ‘നമ്മൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തു വരുന്ന നിമിഷം മുതൽ, നമ്മുടെ പറുദീസാ നഷ്‌ടം ആരംഭിച്ചു കഴിഞ്ഞു. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ അവളുടെ ആദ്യ പറുദീസാ നഷ്‌ടം എന്ന പ്രതീകമാണ് കാട്ടുന്നത്. എന്തൊക്കെ പ്രതീകങ്ങൾ മനുഷ്യർ പിന്നീട് പടുത്തുയർത്തി! അമ്മ എന്നാൽ വാത്സല്യം; അച്ഛൻ എന്നാൽ സംരക്ഷണം; സഹോദരൻ എന്നാൽ അനുഭാവം; ഭർത്താവ് എന്നാൽ കരുതൽ. വാസ്‌തവത്തിൽ നമ്മൾ ഒറ്റയ്ക്കല്ലേ? ഒടുവിൽ നമുക്ക് നമ്മെത്തന്നെ ഉപേക്ഷിച്ചു പോവേണ്ടതില്ലേ? അതുകൊണ്ടാണ് മുൻപൊരു ഗുരു പറഞ്ഞത്: ഒരുവൻ സ്വന്തം പിതാവിനെയും, മാതാവിനെയും, ഭാര്യയെയും, മക്കളെയും, സഹോദരങ്ങളെയും, സ്വജീവനെത്തന്നെ ത്യജിക്കാതെ എന്റെ കൂടെ വരാൻ യോഗ്യനല്ല എന്ന്.’ ജീവിതത്തിൽ പാലിക്കേണ്ട ഏറ്റവും നല്ല ഗുണങ്ങളിലൊനിന്റെ പേര് നിർമമത എന്നാണ്. ഒന്നിനോടും പരിധി വിട്ട് ഒരു അടുപ്പവും വേണ്ട. അവതാരക: ടീന ആന്റണി സമ്പാദകൻ: സുനിൽ…
Read More » -
NEWS
ബലഹീനതകളെ കീഴടക്കൂ, മറ്റെന്തിനെക്കാൾ വലിയ വിജയം അതാണ്
വെളിച്ചം നീണ്ടനാളത്തെ വെട്ടിപ്പിടിക്കലുകള്‍ക്കു ശേഷം അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങുകയാണ്. പോകുമ്പോള്‍ വളരെ ജ്ഞാനിയായ ഒരു ഗുരുവിനെ ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചു. ചക്രവര്‍ത്തി ഗുരുവിനടുത്ത് ചെന്ന് പറഞ്ഞു: “താങ്കള്‍ വേഗം തയ്യാറാകൂ.. എന്റെ കൂടെ എന്റെ രാജ്യത്തേക്ക് ഞാന്‍ താങ്കളെ കൊണ്ടുപോകുന്നുണ്ട്.” ഗുരു പറഞ്ഞു: “ഞാന്‍ ഈ നാട് വിട്ട് എവിടേയും വരാന്‍ തയ്യാറല്ല…” രാജാവിന് ദേഷ്യം വന്നു. “ഞാന്‍ ആരാണെന്ന് താങ്കള്‍ക്കറിയില്ലേ.. എന്റെ കല്‍പനകളെ ഇതുവരെ ആരും നിഷേധിച്ചിട്ടില്ല. വേഗം വന്നില്ലെങ്കില്‍ താങ്കളെ ഞാന്‍ കൊല്ലും.” ചക്രവര്‍ത്തി വാളൂരി ഗുരുവിന്റെ കഴുത്തില്‍ വെച്ചു. ഗുരു പറഞ്ഞു: “താങ്കള്‍ മഹാനായ അലക്‌സാണ്ടര്‍ എന്ന പദവിക്ക് ഒരിക്കലും അര്‍ഹനല്ല. നിങ്ങള്‍ വെറുമൊരു അടിമയാണ്. ആദ്യം താങ്കള്‍ താങ്കളുടെ ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കൂ.. എന്നിട്ട് ഈ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കൂ.” രാജാവിന്റെ തല കുനിഞ്ഞു. ലോകം മുഴുവന്‍ നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് സ്വന്തം ആത്മാവിനെ നേടാന്‍.…
Read More » -
NEWS
ഖുറാൻ കത്തിച്ച ആസിയ ബീവിക്ക് ജീവപര്യന്തം തടവ് ശിക്ഷ
ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ കത്തിച്ച യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ കോടതിയാണ് നാല്‍പതുകാരിയായ ആസിയ ബീവിയെ ശിക്ഷിച്ചത്. യുവതി തന്റെ വീടിന് പുറത്ത് ഖുറാൻ കത്തിച്ചതായി അയല്‍വാസികള്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. മതനിന്ദ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരമാണ് ആസിയയ്ക്ക് എതിരെ കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
Read More » -
Kerala
ആടുജീവിതം നജീബിനെ വിടാതെ ദുരിതം; സിനിമയിറങ്ങുന്ന സമയത്ത് പേരക്കുട്ടിയുടെ വിയോഗം
ആലപ്പുഴ: ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു. നജീബിന്‍റെ മകൻ ആറാട്ടുപുഴ തറയില്‍ സഫീറിന്‍റെ മകള്‍ സഫ മറിയമാണ് (ഒന്നേകാല്‍ വയസ്) മരിച്ചത്. ശ്വാസമുട്ടലിനെ തുടർന്ന് കുഞ്ഞിനെ വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച നാലരയോടെ മരിക്കുകയായിരുന്നു. സഫീർ- മുബീന ദമ്ബതികളുടെ ഏക മകളാണ്. മസ്കത്തിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റില്‍ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ള്‍ സെക്ഷനില്‍ സൂപ്പർ വൈസറായി ജോലി ചെയ്യുകയാണ് സഫീർ.കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറേ ജുമ മസ്ജിദ് ഖബർസ്ഥാനില്‍. സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ നജീബ് അനുഭവിച്ച ഒറ്റപ്പെടലും വേദനകളുമാണ് ആടുജീവിതം എന്ന നോവലില്‍ ബെന്യാമിന്‍ വിവരിച്ചിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമ മാര്‍ച്ച് 28 ന് തിയറ്ററുകളിലെത്തുകയാണ്. പൃഥ്വിരാജാണ് നജീബായി അഭിനയിച്ചിരിക്കുന്നത്.
Read More » -
India
കന്യാകുമാരിയിൽ ബി.ജെ.പിക്ക് മലയാളി സ്ഥാനാര്‍ത്ഥി
കന്യാകുമാരി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവംകോട് നിയമസഭ മണ്ഡലത്തില്‍ മലയാളിയായ വി.എസ്.നന്ദിനിയെ സ്ഥാനാർത്ഥിയാക്കി ബി.ജെ.പി.മലയാളികള്‍ക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് വിളവംകോട്. കോണ്‍ഗ്രസ് എം.എൽ.എ എസ്.വിജയധരണി സ്ഥാനം രാജിവച്ച് ബി.ജെ.പിയില്‍ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. വിജയധരണിയെ കന്യാകുമാരി ലോക്‌സഭ സീറ്റിലേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാനനിമിഷം പൊൻ രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ബിസിനസുകാരനായ സുരേഷ്‌കുമാറാണ് നന്ദിനിയുടെ ഭർത്താവ്.2013 മുതല്‍ ബി.ജെ.പി പ്രവർത്തകയായ ഈ 42കാരി നിലവില്‍ പാർട്ടി ജില്ലാസെക്രട്ടറിയാണ്.
Read More » -
Sports
കുവൈത്തിന് മൂന്നു ഗോള്‍ തോല്‍വി; ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി ഇന്ത്യ
ദോഹ: ലോകകപ്പ് 2026 യോഗ്യത മത്സരത്തില്‍ ഖത്തറിനോട് മൂന്നു ഗോളിന് പരാജയപ്പെട്ട് കുവൈത്ത്. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളിയുടെ രണ്ടാം പകുതിയിലായിരുന്നു ഖത്തറിന്റെ മൂന്ന് ഗോളുകളും. അക്രം അഫീസിന്റെ ഇരട്ട ഗോളുകളും ഹുസാം അല്‍ റാവിയുടെ ഒരു ഗോളുമാണ് കുവൈത്തിന്റെ പ്രതീക്ഷകളെ തകർത്തത്. തോല്‍വിയോടെ ഇന്ത്യയും, അഫ്ഗാനിസ്താനും കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ കുവൈത്ത് മൂന്നാം സ്ഥാനത്തായി.ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ചൊവ്വാഴ്ച രണ്ടാം പാദമത്സരത്തില്‍ കുവൈത്തും ഖത്തറും കുവൈത്തില്‍ ഏറ്റുമുട്ടും. നേരത്തെ കുവൈത്തിനെ ഇന്ത്യയും തോൽപ്പിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഫ്ഗാനുമായി സമനിലയിൽ പിരിയേണ്ടി വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
Read More »
