Month: March 2024

  • Kerala

    ഇന്ന് ഓശാനപ്പെരുന്നാൾ 

    യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമയില്‍  ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായർ ആചരിക്കും.പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകള്‍ വഹിച്ചുള്ള പ്രദക്ഷിണം, കുർബാന, വചനസന്ദേശം എന്നിവയുണ്ടാവും. ഓശാന എന്നാല്‍ സ്തുതിപ്പ് എന്നർഥം. ഹോശന്ന എന്ന എബ്രായ മൂലപദത്തില്‍നിന്നാണ് ഓശാന ഉണ്ടായത്. കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലേമിലേക്ക് എത്തിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസമാണിന്ന്. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന യേശുവിനെ ഓശാ‍ന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്റെ ഓർമ്മയ്കായിട്ടാണ് ഇന്നേദിവസത്തെ ഓശാന ഞായർ ആയി ആചരിക്കുന്നത്.

    Read More »
  • Kerala

    കോഴിക്കോട് ട്രെയിൻ തട്ടി യുവതി മരിച്ചു

    കോഴിക്കോട്: വീടിനു സമീപത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു. മാറാട് അരക്കിണർ അരയിച്ചന്റെകത്ത് പ്രഭാഷിന്റെ ഭാര്യ നിഹിത (30) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വെസ്റ്റ് ഹില്ലില്‍ പുതിയാപ്പയിലെ നിഹിതയുടെ വീടിനു സമീപത്ത് വച്ചാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഹിതയെ ഉടൻ തന്നെ സമീപത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  മക്കള്‍: കൗശിക് , വേദാന്ത്, ശിവ.

    Read More »
  • Kerala

    ട്യൂഷന് വന്ന കുട്ടിയെ വളർത്തുനായ കടിച്ചു ;അദ്ധ്യാപികയ്ക്കെതിരേ കേസ്

    മാരാരിക്കുളം: ട്യൂഷന് വന്ന കുട്ടിയെ വളർത്തുനായ കടിച്ച സംഭവത്തില്‍ അദ്ധ്യാപികയ്ക്കെതിരേ കേസ്. പത്തുവയസ്സുകാരിക്കാണ് കടിയേറ്റത്. മാരാരിക്കുളം വടക്ക് മാപ്പിളപറമ്ബില്‍ ദേവികയെ പ്രതിയാക്കിയാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ 16-ാം തീയതി വൈകിട്ട് 6.55 ഓടെയാണ് സംഭവം.ലാബ്രഡോർ ഇനത്തില്‍പ്പെട്ട നായയാണ് ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ അമ്മ കുട്ടിയെ വിളിക്കാൻ വന്നപ്പോള്‍ നായ ആക്രമിക്കുന്നതാണ് കണ്ടത്.ഇവരുടെ നിലവിളി കേട്ട്  ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്. കുട്ടിയുടെ വലതുകാലിലും കാല്‍പാദത്തിലും ഇടതുകാല്‍ മുട്ടിലും ഇടുപ്പിലും നായയുടെ കടിയേറ്റിട്ടുണ്ട്. നായ ആക്രമിച്ചപ്പോള്‍ രക്ഷിക്കാൻ വൈകിയതാണ് പരാതിക്ക് ഇടയാക്കിയത്. വീട്ടിലുള്ളവർക്കും നായയെ പേടിയാണെന്ന വിശദീകരണം കേട്ടപ്പോഴാണ് രക്ഷകർത്താക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പതിവായി ട്യൂഷന് പോയിരുന്ന വീട്ടിലാണ് സംഭവം. മൃഗങ്ങളെ അശ്രദ്ധമായി വളർത്തുന്നതിന് ഇന്ത്യൻ ശിക്ഷാനിയമം 289 വകുപ്പ് പ്രകാരവും അശ്രദ്ധകാരണം അപകടം വരുത്തിയതിന് 336 വകുപ്പ് പ്രകാരവും മുറിവേല്‍പ്പിച്ചതിന് 337 വകുപ്പ് പ്രകാരവുമാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ…

    Read More »
  • Health

    ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവന് തന്നെ പ്രധാനമാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

    നമ്മുടെ ശരീരത്തില്‍ നിലക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു അവയവമാണ് ശ്വാസകോശം.അതിനാല്‍ത്തന്നെ ഈ അവയവം എന്തുവിലകൊടുത്തും ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ശ്വാസകോശത്തിന്റെ ഏറ്റവും വലിയ പ്രവര്‍ത്തനം തന്നെ ശ്വസനം കൈമാറുക എന്നതാണ്. ശ്വാസകോശത്തിലൂടെ മാത്രമാണ് ശ്വസന പ്രക്രിയ നടക്കുന്നത്. ശ്വാസകോശത്തിലൂടെ മാത്രമേ ശ്വാസം ശരീരത്തില്‍ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നുള്ളൂ. ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, അതിനര്‍ത്ഥം അവരുടെ ശ്വാസകോശത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ്. ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവിന് തന്നെ പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍  ഈ വഴികള്‍ ഒന്നു ശ്രദ്ധിക്കൂ. വീട്ടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുക മണി പ്ലാന്റ്, പീസ് ലില്ലി, സ്‌നേക്ക് പ്ലാന്റ്, കറ്റാര്‍ വാഴ എന്നിവ വീട്ടിനുള്ളില്‍ നിങ്ങള്‍ക്ക് വളര്‍ത്താവുന്ന എയര്‍ പ്യൂരിഫയറുകളായ സസ്യങ്ങളാണ്. നിങ്ങളുടെ വീട്, ഓഫീസ് എന്നിവിടങ്ങളിലെ വായുവില്‍ നിന്ന് ബെന്‍സീന്‍, ടോലുയിന്‍, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോഎഥെയ്ന്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കളെ അവ ഇല്ലാതാക്കുന്നു. കൂടാതെ ഈ ചെടികള്‍ മിക്കതും രാത്രിയില്‍ പോലും ഓക്സിജന്‍…

    Read More »
  • LIFE

    അഞ്ച് വര്‍ഷംകൊണ്ട് 18 ലക്ഷമാകുന്ന പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ സമ്ബാദ്യ പദ്ധതിയെക്കുറിച്ച്‌ അറിയാം

    സാധാരണക്കാരന്റെ വ്യത്യസ്തങ്ങളായ സാമ്ബത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് ഇത്തരത്തില്‍ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച നിക്ഷേപം നടത്തി പണം സമ്ബാദിക്കുക എന്ന നിക്ഷേപകന്റെ ആത്യന്തിക ലക്ഷ്യം സാധ്യമാക്കുന്ന ഒരു ജനപ്രിയ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഹ്രസ്വകാലം കൊണ്ട് മികച്ച സമ്ബാദ്യം കെട്ടിപടുക്കാന്‍ സഹായിക്കുന്ന സ്‌കീമാണ് പോസ്‌റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം. അഥവാ നാഷണല്‍ സേവിംഗ്‌സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. ആര്‍ഡി ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6.7 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസിന്റെ റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം വാഗ്ദാനം ചെയ്യുന്നത്. ഏതൊരു ഇന്ത്യന്‍ പൗരനും തുടങ്ങാന്‍ സാധിക്കുന്ന നാഷ്ണല്‍ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ജോയിന്റ് അക്കൗണ്ടായി തുടങ്ങാനുമുള്ള അവസരമുണ്ട്. 100 രൂപയാണ് ആര്‍ഡിയിലെ കുറഞ്ഞ നിക്ഷേപ പരിധി. 10 രൂപയുടെ ഗുണിതങ്ങളില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേര്‍ക്ക് വരെ പങ്കാളികളാകാം. പത്ത് വയസോ അതിന് മുകളിലോ…

    Read More »
  • Kerala

    ദുഃഖവെള്ളിയും ഈസ്റ്ററും; എറണാകുളം – വേളാങ്കണ്ണി ട്രെയിനിന്റെ സമയവിവരങ്ങൾ 

    കൊച്ചി: എറണാകുളത്ത് നിന്ന്  പുറപ്പെടുന്ന ട്രെയിൻ നമ്പർ 16361 വേളാങ്കണ്ണി എക്സ്പ്രസ്സ്‌  എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും എറണാകുളത്തു നിന്നും സർവീസ് നടത്തുന്നുണ്ട്.  എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 12.35 ന് പുറപ്പെട്ട്,  കോട്ടയം, കൊല്ലം ,ചെങ്കോട്ട വഴി പിറ്റേന്ന് പുലർച്ചെ വേളാങ്കണ്ണിയിൽ എത്തിച്ചേരുന്ന വിധമാണ് ട്രെയിൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫെസ്റ്റിവൽ സ്പെഷ്യൽ  സർവീസായി സീസണിൽ മാത്രം സർവീസ് നടത്തിക്കൊണ്ടിരുന്ന വേളാങ്കണ്ണി എക്സ്പ്രസ്സ്‌ കഴിഞ്ഞ സെപ്റ്റംബർ അവസാന വാരത്തോടെ ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തുന്നവിധം റെയിൽവേ സ്ഥിരപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച  ഉച്ചയ്ക്ക് 12.35 ന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി എക്സ്പ്രസ്സ്‌ ഉച്ചക്ക് 2 മണിക്ക്  കോട്ടയത്ത് എത്തും.. അവിടെ നിന്ന് 02.03 ന് യാത്ര തുടരുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ 05.45 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നതാണ്. പള്ളി സന്ദർശിച്ച ശേഷം അന്ന് സന്ധ്യയ്‌ക്ക് 06.40 ന് ഈ തീവണ്ടിയിൽ തന്നെ ( Train no 16362)കോട്ടയം വഴി എറണാകുളത്തേക്ക് മടങ്ങാവുന്നതാണ്.…

    Read More »
  • Kerala

    പാലക്കാടിനെ തൊട്ടറിഞ്ഞ് പൊള്ളാച്ചിയിലേക്ക് ഒരു യാത്ര

    പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ‘തേന്മാവിന്‍കൊമ്പത്താ’ണ് പൊള്ളാച്ചിയുടെ മനോഹാരിതയെ അത്രയും ആകര്‍ഷകമായി മലയാളിക്ക് കാണിച്ചു തന്നത്. ഇന്നുമുണ്ട് പൊള്ളാച്ചിക്ക് ആ വശ്യസൗന്ദര്യം. ഒരിക്കലെങ്കിലും പൊള്ളാച്ചിയിലേക്ക്  പാലക്കാടിന്റെ മിടിപ്പും തുടിപ്പും തൊട്ടറിഞ്ഞ് ഒരു യാത്ര പോകണം. കാര്‍ഷിക-ഗ്രാമീണതയുടെ സ്വര്‍ഗീയത കണ്ടറിയണമെങ്കില്‍  പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ, പാലക്കാടന്‍ പച്ചപ്പിലൂടെയുള്ള ഈ യാത്രതന്നെ വേണം. യാത്ര  ഇഷ്ടപ്പെടുന്ന ആര്‍ക്കും ഇത് മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് തീര്‍ച്ച.ട്രെയിനിൽ പോയാൽ ചെലവുകുറഞ്ഞ  ഒരു യാത്ര കൂടിയാകുമിത്. സഹ്യന്റെ അരികു ചേര്‍ന്ന ഈ യാത്രയിലുടനീളം പാലക്കാടിന്റെ കാര്‍ഷികാഭിവൃദ്ധിയുടെ നേര്‍ കാഴ്ചക്കും  സാക്ഷ്യം വഹിക്കാനാകും. കാര്‍ഷികകേരളത്തിനുള്ള പാലക്കാടിന്റെ സംഭാവന കണ്ടറിയാന്‍ ഏറ്റവും സഹായകമായ ഒരു യാത്രയാണിത്. പച്ചപുതച്ച നെൽപ്പാടങ്ങളും തെങ്ങിന്‍കൂട്ടങ്ങളും കരിമ്പനകളും മറ്റ് കാര്‍ഷികവിളകളും നയന മനോഹരമായ കാഴ്ച തന്നെയാകും.ചിട്ടയായി ഒരുക്കിയ കൃഷി നിലങ്ങള്‍ കൂടുതല്‍ ദൃശ്യചാരുത പകരുന്നു. പ്രധാന നദികളായ കല്‍പാത്തിപ്പുഴ, കണ്ണാടിപ്പുഴ, ആളിയാര്‍ എന്നിവക്കു കുറുകെയാണ് തീവണ്ടി  പാത കടന്നുപോകുന്നത്. ഇതിനുപുറമെ നിരവധി ചെറുപാലങ്ങളും ഈപാതയിലുണ്ട്. മാമ്പഴത്തിന്റെ ഈറ്റില്ലമായ മുതലമടയുടെ…

    Read More »
  • India

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഗുജറാത്തിലെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്മാറി

    അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഗുജറാത്തിലെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്മാറി. വഡോദര മണ്ഡലത്തിലെ ബിജെപി എംപി രഞ്ജന്‍ ഭട്ട്, സബര്‍കാന്തയിലെ സ്ഥാനാര്‍ത്ഥി ഭിഖാജി താക്കോര്‍ എന്നിവരാണ് പിന്മാറിയത്. സിറ്റിങ് എം.പിയായ രഞ്ജന്‍ ഭട്ട് മൂന്നാം തവണ വഡോദരയിൽ നിന്നും മത്സരിക്കാനിരിക്കെയാണ് പിന്‍മാറുന്നതായി അറിയിച്ചത്. രഞ്ജന്‍ ഭട്ടിനെ വഡോദരയില്‍ നിന്നും നാമനിര്‍ദേശം ചെയ്യുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ബിജെപി അധ്യക്ഷന്‍ സി.ആര്‍ പാട്ടീലിനും വലിയ അതൃപ്തിയുണ്ടായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ ഭട്ടിനെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. അതേസമയം പിന്മാറ്റത്തിന് കാരണം വ്യക്തിപരമാണെന്നാണ് ഭിഖാജി താക്കോര്‍ അറിയിച്ചത്.

    Read More »
  • Kerala

    ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

    കോഴിക്കോട്: വാട്ടുപറമ്ബില്‍  ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്‌റ്റിലിടിച്ച്  യുവാവ് മരിച്ചു.മണാശ്ശേരി മഠത്തില്‍ തൊടി ഷാലിന്‍ (33) ആണ് മരിച്ചത്. നിസാര പരുക്കുകളോടെ കൂടെ യാത്ര ചെയ്തിരുന്നയാള്‍ രക്ഷപ്പെട്ടു. മാവൂർ കോഴിക്കോട് റോഡിലായിരുന്നു അപകടം. സമീപത്തുള്ള ചെടിക്കടയിലും വൈദ്യുതി പോസ്റ്റിലും നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടനെ നാട്ടുകാർ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാലിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ്: പോലീസ് മുന്നറിയിപ്പ് 

    നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവുണ്ടാകാൻ  ഇനിയും വൈകിക്കൂടാ. ഇരുചക്രവാഹനങ്ങളിൽ രക്ഷകർത്താവിനോടൊപ്പം യാത്ര ചെയ്യുന്ന ഹെൽമറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാൾ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. അതിനാൽ ഇരുചക്രവാഹന യാത്രയിൽ നാം ഹെൽമറ്റ് ധരിക്കുന്നതിനൊപ്പം കൂടെയുള്ള കുട്ടികളെയും ഹെൽമറ്റ് ധരിപ്പിക്കേണ്ടതാണ്. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കാനും മറക്കരുത്. പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചുമാറ്റുകയോ ചെയ്യേണ്ട സാഹചര്യത്തിൽ കുട്ടികൾ തെറിച്ചുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുള്ളതുമാണ്.അതിനാൽ സൂക്ഷിക്കുക. #keralapolice #roadsafety

    Read More »
Back to top button
error: