IndiaNEWS

കോൺഗ്രസിൽ ഹാട്രിക്ക് വിജയം നേടിയ എംഎൽഎക്ക് ബിജെപിയിലേക്ക് കൂടുമാറിയപ്പോൾ സീറ്റില്ല 

ചെന്നൈ: കോണ്‍ഗ്രസിനു വേണ്ടി ഹാട്രിക്ക് വിജയം നേടിയ ശേഷം ബി ജെ പിയില്‍ ചേരാനായി രാജിവച്ച വിജയധാരണിക്ക് സീറ്റില്ല.
കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം എല്‍ എ സ്ഥാനം രാജിവച്ച വിജയധാരണിക്ക് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും ലോക് സഭയിലേക്കും ബി ജെ പി സീറ്റ് നല്‍കിയില്ല.

വിജയധാരണി എം എല്‍ എ സ്ഥാനം രാജിവച്ചതുകൊണ്ടാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.എന്നാൽ വിളവങ്കോട് മണ്ഡലത്തില്‍ വി എസ് നന്ദിനിക്കാണ് ബി ജെ പി സീറ്റ് നല്‍കിയത്.അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസിന്‍റെ നിയമസഭാ വിപ്പുമായിരുന്നു നേരത്തെ വിജയധാരണി.

Signature-ad

ബി ജെ പിയിലേക്ക് കൂടുമാറാനായിരുന്നു ഇവർ എം എല്‍ എ സ്ഥാനം രാജിവച്ചത്.ഹാട്രിക്ക് വിജയം നേടിയിട്ടും അർഹമായ പ്രാധാന്യം പാർട്ടി നേതൃത്വം നല്‍കാത്തതിലുള്ള അതൃപ്തി രേഖപ്പെടുത്തിയാണ് വിജയധാരണി കോണ്‍ഗ്രസ് വിട്ടത്.ലോക്‌സഭാ സീറ്റ് പ്രതീക്ഷിച്ചാണ് ബിജെപിയിൽ ചേർന്നതെങ്കിലും വിളവങ്കോട് നിയമസഭ സീറ്റോ കന്യാകുമാരി ലോക്സഭ സീറ്റോ വിജയധാരണിക്ക്  നൽകാൻ ബി ജെ പി തയാറായില്ല.

കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തില്‍നിന്ന് തുടർച്ചയായി മൂന്നുതവണ വിജയിച്ച്‌ നിയമസഭാംഗമായ വിജയധാരണി കന്യാകുമാരിയില്‍ ലോക്‌സഭാ സീറ്റിനുവേണ്ടി പലതവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.എന്നാൽ കോൺഗ്രസ് ഇതനുവദിച്ച് നൽകിയില്ല.തുടർന്നായിരുന്നു ബിജെപിയിലേക്കുള്ള കൂടുമാറ്റം.

Back to top button
error: